രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷികള്‍ക്ക് തലവേദനയായി സര്‍വേ ഫലങ്ങള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് ഇനി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരത്തിന്റെ രീതി നല്‍കുന്ന സൂചനയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നത്. നിലവില്‍ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി സര്‍ക്കാരാണ് ഭരണത്തിലുള്ളത്. രാജ്യത്ത് ആംആദ്മി പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്.
ഇന്ത്യാ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ പ്രകാരം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ എംഎല്‍എമാരോട് കടുത്ത അതൃപ്തിയാണുള്ളത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നും സര്‍വേയോട് പ്രതികരിച്ച പകുതിയോളം പേരും സര്‍ക്കാരിനേക്കാള്‍ എംഎല്‍എമാരോട് എതിര്‍പ്പുള്ളവരാണ്. പഞ്ചാബിലെ 45% ത്തിലധികം പേരും തങ്ങളുടെ നിയമസഭാംഗങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു.
ഓഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങിയ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയുടെ കണ്ടെത്തലുകള്‍ പ്രകാരം ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയില്ല. എന്നാല്‍ യോഗി ആദിത്യനാഥ് നയിക്കുന്ന ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് തിരിച്ചടി നേരിടും. സംസ്ഥാനത്ത് കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യം നേരിയ മുന്നേറ്റം നേടുകയും ചെയ്യും. പഞ്ചാബില്‍ കടുത്ത മത്സരം നടക്കുമെങ്കിലും എഎപിക്ക് കാലിടറില്ലെന്ന സൂചനയും സര്‍വേ നല്‍കുന്നു.
എംഎല്‍എമാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്ന ജനവികാരം ശക്തമാണെന്നാണ് ഇന്ത്യ ടുഡേ സര്‍വേ ഫലങ്ങള്‍ പറയുന്നത്. 'പല എംഎല്‍എമാരും മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന നിലയാണ്. ജനപ്രതിനിധികള്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ തുടരുന്ന നിലയാണുള്ളത്. ജനങ്ങള്‍ക്ക് എംഎല്‍എമാര്‍ അപ്രാപ്യരാകുന്ന നിലയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍വേ നല്‍കുന്ന സൂചനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീക്കുന്നതാണെന്നാണ് വിദഗ്ധാഭിപ്രായം. പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നതിനും ജന വികാരം മറികടക്കാനും തീരുമാനിച്ചാല്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റുകള്‍ നഷ്ടമായേക്കും. വോട്ട് വൈബ് നടത്തിയ സര്‍വേ പ്രകാരം ബിജെപിക്കായിരിക്കും ഈ സാഹചര്യം കൂടുതല്‍ വെല്ലുവിളിയുണ്ടാക്കുക.
മൂന്ന് സംസ്ഥാനങ്ങളില്‍ സിറ്റിങ് എംഎല്‍എമാരോടുള്ള ഏറ്റവും കൂടുതല്‍ അതൃപ്തി ഉത്തര്‍പ്രദേശിലാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 49% പേര്‍ നിലവിലെ എംഎല്‍എമാരില്‍ അതൃപ്തിയോ പൂര്‍ണ്ണമായ അതൃപ്തിയോ ഉള്ളവരാണെന്ന് വ്യക്തമാക്കി. സര്‍വേയോട് പ്രതികരിച്ച 27.9% പേര്‍ മാത്രമാണ് ജനപ്രതിനിധികളില്‍ തൃപ്തരാണെന്ന് പറഞ്ഞത്. എന്നാല്‍ സവര്‍വേയോട് പ്രതികരിച്ച 38.4% പേര്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 41.8% പേര്‍ സംതൃപ്തി രേഖപ്പെടുത്തി.
ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയത്. 23.1% പേരാണ് ഈ അഭിപ്രായം പങ്കുവച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ 14.1%, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ 13.7%, പണപ്പെരുപ്പം 12.2% എന്നിവ പ്രശ്‌നങ്ങളായി ചൂട്ടിക്കാട്ടി. എന്നാല്‍ അഴിമതി, രാമക്ഷേത്ര സംഭാവന വിവാദം എന്നിവ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 11.4% പേര്‍ പറയുനന്നു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തുടരമെന്നാണ് സര്‍വേയോട് പ്രതികരിച്ച 43.4% പേരും പറയുന്നത്. എസ്പി മേധാവി അഖിലേഷ് യാദവിന് 35.5% പേരുടെ പിന്തുണ ലഭിച്ചു. ചെറുപ്പക്കാരായ ആളുകള്‍ അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 45 വയസ്സിനു മുകളിലുള്ള വോട്ടര്‍മാര്‍ യോഗിയേയും ബിജെപിയേയും അനുകൂലിച്ചു.
ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിംങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ 39.1% പേര്‍ സംതൃപ്തി രേഖപ്പെടുത്തി. 38.1% പേര്‍ അതൃപ്തിയും പ്രകടിപ്പിച്ചു. എന്നാല്‍ എംഎല്‍എമാരോട് കടുത്ത എതിര്‍പ്പാണ് ജനങ്ങള്‍ പറയുന്നത്. 48% പേര്‍ അവരുടെ നിലവിലെ എംഎല്‍എമാരില്‍ അതൃപ്തി പ്രകടിപ്പിച്ചു. 27.1% പേര്‍ മാത്രമാണ് സംതൃപ്തര്‍. 19.3% പേര്‍ തങ്ങളുടെ എംഎല്‍എമാരുടെ പ്രകടനം ശരാശരി മാത്രമാണെന്ന അഭിപ്രായമുള്ളവരാണ്.
ഉത്തരാഖണ്ഡിലും തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം. 20.7% പേര്‍ തൊഴിലില്ലായ്മ പ്രശ്‌നമായി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും 18.9% പേര്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം 12.9%, ക്രമസമാധാനപാലനവും സ്ത്രീ സുരക്ഷയും 10.8%, അഴിമതി 9.8%, അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ 9.5% പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാട്ടി.
Unemployment has emerged as the biggest concern among voters in Uttar Pradesh, with 23.1% identifying it as the state’s most pressing issue. Farmers’ problems were cited by 14.1%, education and healthcare by 13.7%, and inflation by 12.2%. Meanwhile, 11.4% believe corruption and the Ram Temple donation controversy could influence the election. In the chief ministerial preference, 43.4% backed Yogi Adityanath, while 35.5% supported Samajwadi Party chief Akhilesh Yadav. Younger voters showed greater support for Akhilesh, while voters above 45 leaned towards Yogi and the BJP.
In Uttarakhand, the survey indicates a closely divided public mood towards the Pushkar Singh Dhami-led BJP government, with 39.1% expressing satisfaction and 38.1% dissatisfaction. However, dissatisfaction with sitting MLAs is significantly higher, with 48% unhappy with their current representative and only 27.1% satisfied. Unemployment was again the leading concern at 20.7%, followed by education and healthcare at 18.9% and inflation at 12.9%. Law and order and women’s safety, corruption, and basic infrastructure were also identified as key issues.