Travel

ഇന്ത്യന്‍ ജെന്‍സികള്‍ ആത്മീയതയിലേക്ക് തിരിഞ്ഞോ? യാത്രകളുടെ സ്റ്റൈല്‍ ഇങ്ങനെ

റെഡ് ബസ് ഡാറ്റ അനുനുസരിച്ച് യാത്ര ചെയ്യുന്ന ജെൻസികളിൽ അന്‍പത്തിമൂന്ന് ശതമാനത്തിലധികം പേരും യാത്ര പോയത് ആത്മീയ കേന്ദ്രങ്ങളിലേക്കാണെന്നാണ് റിപ്പോർട്ട്

Madism Desk

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ജോലിക്കിടയിലെ സമ്മർദം കുറയ്ക്കാനും മാനസിക ഉല്ലാസത്തിനുമായി നമ്മളെല്ലാവരുംതന്നെ യാത്രകൾ ചെയ്യാറുമുണ്ട്. മനസിന് സമാധാനം ലഭിക്കുന്ന സ്ഥലങ്ങളാണ് അത്തരം യാത്രകൾക്കായി ഭൂരിപക്ഷം പേരും തെരഞ്ഞെടുക്കാറും. അതിൽതന്നെ കൂടുതല‍ും തണുപ്പുള്ള ഹൈറേഞ്ച് പ്രദേശങ്ങളിലേക്കും കടൽ തീരങ്ങളിലേക്കുമെല്ലാമായിരിക്കും യാത്രകള്‍ കൂടുതലും പ്ലാന്‍ ചെയ്യാറ്. എന്നാൽ എല്ലാത്തിലും വ്യത്യസ്തരാകുന്ന ജെൻസികൾ തങ്ങളുടെ യാത്രകളിലും വ്യത്യസ്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയിലെ ജെൻസികൾ ഇപ്പോൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് ആത്മീയ കേന്ദ്രങ്ങളിലേക്കണത്ര! റെഡ് ബസ് ഡാറ്റ അനുസരിച്ച് യാത്ര ചെയ്യുന്ന ജെൻസികളിൽ, അന്‍പത്തിമൂന്ന് ശതമാനത്തിലധികം പേരും യാത്ര പോയത് ആത്മീയ കേന്ദ്രങ്ങളിലേക്കാണെന്നാണ് റിപ്പോർട്ട്. ഏവർക്കും പ്രിയപ്പെട്ട യാത്രാ റൂട്ടുകളായ ബെംഗളൂരു - തിരുപ്പതി, ഹൈദരാബാദ് - തിരുപ്പതി എന്നീ റൂട്ടുകളിൽ കൂടുതലും യാത്ര ചെയ്യുന്നതും യുവ സഞ്ചാരികളാണ്.

ഇന്ത്യയുടെ ആത്മീയ ടൂറിസം മേഖലയിൽ കൂടുതലും ഇപ്പോൾ സഞ്ചാരികളായെത്തുന്നത് യുവാക്കളാണെന്ന് ചുരുക്കം. ആത്മീയ കേന്ദ്രങ്ങളിലേക്ക് 53 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള യാത്രകളും സുഹൃത്തുക്കളുമൊന്നിച്ചുള്ള യാത്രകളും ഇതിൽപ്പെടും. ബുക്കിങ്ങിൽ 69 ശതമാനവും പുരുഷൻമാരാണ്. 31 ശതമാനമാണ് സ്ത്രീ സാന്നിധ്യം.

ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തിലാണ് സഞ്ചാരികളെത്തുന്നതെന്നാണ് വിലയിരുത്തൽ

ബെംഗളൂരു - തിരുപ്പതി, ഋഷികേശ് - ഡൽഹി, പുനെ - നാന്ദെഡ്, ചെന്നൈ - തഞ്ചാവൂർ, ഇൻഡോർ - ഉജ്ജൈൻ എന്നീ കേന്ദ്രങ്ങളിലാണ് വർധനവ് രേഖപ്പെടുത്തിയത്. ലക്ഷക്കണക്കിന് ജെൻസീ സഞ്ചാരികളാണ് ബെംഗളൂരു - തിരുപ്പതി റൂട്ടിൽ സഞ്ചരിക്കുന്നത്.

ഋഷികേശ്, ഹരിദ്വാർ, കാശി, വാരാണസി, ഹിമാലയൻ മലനിരകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യുവാക്കൾ എത്തുന്നതിൽ അവിടെ നിന്നുള്ള വീഡിയോ​കൾ വ​ഹിക്കുന്ന പങ്ക് വളരെ വലുതാണ്. 2024ൽ ഇന്ത്യയിലെ ആഭ്യന്തര വിനോദയാത്രയുടെ 60 ശതമാനവും ആത്മീയ യാത്രകളായിരുന്നു. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തിലാണ് സഞ്ചാരികളെത്തുന്നതെന്നാണ് വിലയിരുത്തൽ.

Travel is something almost everyone enjoys. Whether it's to unwind from the pressures of work or simply to refresh the mind, people often seek destinations that offer peace and relaxation. Traditionally, cool hill stations and scenic beach destinations have been among the most popular choices.

However, Gen Z appears to be taking a different path. Recent reports suggest that young travelers are increasingly choosing spiritual destinations over conventional vacation spots. According to RedBus data, more than 53% of Gen Z travelers are heading to spiritual centers. Popular routes such as Bengaluru–Tirupati and Hyderabad–Tirupati are dominated by young passengers. In short, the driving force behind India's growing spiritual tourism sector is increasingly its younger generation. The report also notes a 53% rise in travel to spiritual destinations across India, highlighting the growing appeal of faith-based and wellness-oriented journeys among young Indians.