Viral

ദേശീയ പക്ഷിയെ വേട്ടയാടി ദേശീയ മൃഗം; അപൂർവ നിമിഷം, വീഡിയോ വൈറൽ

ദേശീയ മൃഗത്തെ വേട്ടയാടുന്നത് ശിക്ഷാർഹമാണെന്ന് അറിയില്ലേയെന്നാണ് ചിലർ തമാശരൂപേണ കുറിക്കുന്നത്

Madism Desk

അപൂർവങ്ങളിൽ അപൂർവമായ നിമിഷങ്ങൾ സംഭവിക്കുന്നയിടമാണ് വനങ്ങൾ. ചില വൈൽഡ്‌ലൈഫ് ഫോട്ടോകൾ കാണുമ്പോൾ ഇതൊക്കെ എങ്ങനെ പകർത്തുന്നു എന്ന് തോന്നിയിട്ടില്ലേ... അതുപോലൊരു നിമിഷം ക്യാമറയിൽ പകർത്തിയിരിക്കുകയാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറും കോണ്ടന്റ് ക്രിയേറ്ററുമായ കസ്തൂരി രംഗൻ.

ഒരു മയിലിനെ കടിച്ചെടുത്ത് നടക്കുന്ന കടുവയാണ് വീഡിയോയിൽ. ജീവനുള്ള മയിലിനെയാണ് കടുവ കടിച്ചുപിടിച്ചിരിക്കുന്നത്. ജീവനായുള്ള അവസാന ശ്രമമെന്നോണം മയിൽ അതിന്റെ പീലി വിടർത്തി ചിറകടിച്ചു പിടയുന്നുണ്ടെങ്കിലും പിടിവിടാതെ കാട്ടിലേക്ക് മറയുകയാണ് കടുവ. ദേശീയ പക്ഷിയെ വേട്ടയാടുന്ന ദേശീയ മൃഗം എന്നാണ് കസ്തൂരി രംഗൻ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. വന്യലോകത്തെ അപൂർവ കാഴ്ചകളെ കുറിച്ച് പലരും ആശ്ചര്യപ്പെടുമ്പോൾ, വീഡിയോഗ്രാഫറെ അഭിനന്ദിച്ചും ഒരുപാട് കമന്റുകൾ എത്തുന്നുണ്ട്. ദേശീയ മൃഗത്തെ വേട്ടയാടുന്നത് ശിക്ഷാർഹമാണെന്ന് അറിയില്ലേയെന്നാണ് ചിലർ തമാശരൂപേണ കുറിക്കുന്നത്.

ഒരു ഫിലോസഫി ടോണിലുള്ള ക്യാപ്ഷൻ ഇങ്ങനെ- മറ്റ് ചില മൃഗങ്ങൾ(മനുഷ്യർ) രാജ്യങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുത്തത് ഈ മൃഗങ്ങൾ അറിഞ്ഞില്ലെന്ന് തോന്നുന്നു. എന്നിട്ടവർ ഇവരെ ദേശീയ മൃഗമെന്നും ദേശീയ പക്ഷിയെന്നുമൊക്കെ വിളിക്കുന്നു...

Forests are where some of the rarest moments unfold. Have you ever looked at wildlife photographs and wondered how such moments were captured? Wildlife photographer and content creator Kasturi Rangan has captured one such extraordinary moment on camera.

The video shows a tiger walking away with a peacock in its jaws. The peacock is still alive, flapping its wings and spreading its feathers in a desperate attempt to escape. But the tiger refuses to let go and disappears into the forest.

Kasturi Rangan captioned the video, “The national animal hunting the national bird.”