Viral

'ഇത്രയും വലിയ വേദനയിലൂടെയാണോ കടന്നുപോയിരുന്നത്...?'; രോഗവിവരം തുറന്നുപറഞ്ഞതിനു പിന്നാലെ രേണു സുധിക്ക് പിന്തുണ

തനിക്കു ബ്രെസ്റ്റ് കാൻസർ ആണെന്നും രോഗം മൂന്നാം സ്റ്റേജിലേക്ക് എത്തിയെന്നും ഒരു അഭിമുഖത്തിൽ രേണു വെളിപ്പെടുത്തുകയായിരുന്നു

Madism Desk

സമീപകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങിയ താരമാണ് രേണു സുധി. മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രേണു വ്യത്യസ്ത വസ്ത്രങ്ങളിലും ലുക്കിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ അതിനു താഴെയെല്ലാം വളരെ മോശമായ കമന്റുകളാണ് അവർക്കെതിരെ വന്നിരുന്നത്.

''ഒരു സ്ത്രീ അവർക്കു ഇഷ്ടമുള്ളത് ചെയ്യുമ്പോൾ അതിനെ കൊത്തിപ്പറിച്ചവരാണ് സോഷ്യൽ മീഡിയയിൽ മിക്കവരും. ജീവിതത്തിൽ എത്ര വലിയ സമ്മർദ്ദത്തിലൂടെയാണ് അവർ കടന്നുപോയിരുന്നത് ! വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.''

ഈയിടെയാണ് തന്റെ രോഗവിവരം രേണു വെളിപ്പെടുത്തിയത്. തനിക്കു ബ്രെസ്റ്റ് കാൻസർ ആണെന്നും രോഗം മൂന്നാം സ്റ്റേജിലേക്ക് എത്തിയെന്നും ഒരു അഭിമുഖത്തിൽ രേണു വെളിപ്പെടുത്തുകയായിരുന്നു. അതിനു പിന്നാലെ നിരവധി പേർ രേണുവിനെ പിന്തുണച്ച് രംഗത്തെത്തി.

''ഇത്ര വലിയ വേദനയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് അറിയില്ലായിരുന്നു. അധിക്ഷേപങ്ങൾക്കു മാപ്പ്.''

''ഒരു സ്ത്രീ അവർക്കു ഇഷ്ടമുള്ളത് ചെയ്യുമ്പോൾ അതിനെ കൊത്തിപ്പറിച്ചവരാണ് സോഷ്യൽ മീഡിയയിൽ മിക്കവരും. ജീവിതത്തിൽ എത്ര വലിയ സമ്മർദ്ദത്തിലൂടെയാണ് അവർ കടന്നുപോയിരുന്നത് ! വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.''

''കിട്ടുന്ന സമയത്തെല്ലാം രേണുവിനെ അധിക്ഷേപിച്ചവരാണ് ഇപ്പോൾ പിന്തുണയും പ്രാർത്ഥനയുമായി വരുന്നത്, കഷ്ടം..!''

എന്നിങ്ങനെ നിരവധി കമന്റുകളാണ് രേണുവിന്റെ ആരോഗ്യവിവരം പങ്കുവെച്ചുള്ള പോസ്റ്റുകൾക്കു താഴെ വന്നിട്ടുള്ളത്.

അതേസമയം കൃത്യമായ ചികിത്സ ഉറപ്പാക്കി പൂർണ ആരോഗ്യത്തോടെ വേഗം തിരിച്ചുവരണമെന്ന് ആശംസിക്കുന്ന രേണുവിന്റെ അഭ്യുദയകാംക്ഷികളുമുണ്ട്.

ചെറുപ്പത്തിൽ തന്നെ ഒരു മുഴയുണ്ടായിരുന്നെന്നും അന്നത് കാര്യമാക്കിയില്ലെന്നും രേണു പറഞ്ഞിരുന്നു. തുടക്കത്തിലേ കൃത്യമായ ചികിത്സ തേടിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്നുമാണ് രേണു പറയുന്നത്. പെട്ടന്ന് ഒരു ശസ്ത്രക്രിയ നടത്താൻ ഭയമായിരുന്നു. മുൻപ് ഒരു ശസ്ത്രക്രിയ ഉദരസംബന്ധമായ രോഗത്തിനു നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടുമൊരു ശസ്ത്രക്രിയയെ പേടിച്ചത്. ശസ്ത്രക്രിയ നീട്ടികൊണ്ടുപോയതോടെ മുഴ വലുതാകുകയും കൂടുതൽ ഗുരുതരമാകുകയും ചെയ്‌തെന്നും രേണു പറയുന്നു.

Renu Sudhi, who recently faced severe cyberbullying and harsh criticism on social media for her modeling photos, has revealed that she is battling stage 3 breast cancer. Following her brave revelation in a recent interview, public sentiment has shifted, and many people have stepped forward to express their support and solidarity.