

ഉപ്പ് തൊട്ട് കർപ്പൂരം വരെ നമ്മൾ ഉപയോഗിക്കുന്ന ഓരോ സംഗതിക്കും എക്സ്പെയറി ഡേറ്റുണ്ട്. എന്നാൽ ദിവസവും ഉപയോഗിക്കുന്ന ഹെൽമെറ്റിന് എക്സ്പെയറി ഡേറ്റ് ഉണ്ടോ? കേൾക്കുമ്പോൾ അൽപം വിചിത്രമായി തോന്നിയേക്കാം. എന്നാൽ ഹെൽമെറ്റിനും എക്സപെയറി ഡേറ്റ് ഉണ്ട് എന്നതാണ് വസ്തുത. വാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് വെക്കണമെന്നതാണ് പുതിയ നിയമം. എന്നാൽ ഇതിന്റെ എക്സ്പെയറി ഡേറ്റിനെക്കുറിച്ച് പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല എന്നതാണ് വസ്തുത.
ഒരു അപകടമുണ്ടായതിനുശേഷമോ, ഹെൽമെറ്റിന്റെ പുറംഭാഗത്ത് കേടുപാടുകൾ കാണുമ്പോഴോ മാത്രമാണ് പലരും അത് മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. 'ഹെൽമെറ്റിന് എന്ത് സംഭവിക്കാനാണ്? പെയിന്റ് പോയാൽ മാത്രം മാറ്റിയാൽ പോരേ?' എന്നതാണ് പൊതുവായ ചിന്ത. എന്നാൽ ഹെൽമെറ്റിന്റെ സുരക്ഷാശേഷി പുറംകാഴ്ചയിൽ മാത്രം വിലയിരുത്താവുന്ന ഒന്നല്ല.
കാലക്രമേണ ഹെൽമെറ്റിലെ ഓരോ പാർട്സിനും തേയ്മാനം സംഭവിക്കാം. പ്രത്യേകിച്ച് തലയുടെ ആഘാതം കുറയ്ക്കുന്ന ഇപിഎസ് ലൈനർ, സ്ട്രാപ്പുകൾ, ഫിറ്റ് സിസ്റ്റം തുടങ്ങിയവയുടെ കാര്യക്ഷമത കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വർഷങ്ങളായി ഉപയോഗിക്കുന്ന ഹെൽമെറ്റ് പുറമേയ്ക്ക് നല്ലതാണെന്ന് തോന്നിയാലും അതിന്റെ സുരക്ഷാശേഷി പഴയതുപോലെ തന്നെ ആകണമന്നില്ല. അതുപോലെ തന്നെ
പുതിയ തലമുറ ഹെൽമെറ്റുകളിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ, ഭാരം കുറഞ്ഞ നിർമാണം, മികച്ച വായുസഞ്ചാരം, കൂടുതൽ കൃത്യമായ ഫിറ്റിംഗ്, മെച്ചപ്പെട്ട നിർമാണ സാമഗ്രികൾ തുടങ്ങിയവയാണ് ഉള്ളത്. അതിനാൽ പഴയ മോഡൽ ഹെൽമെറ്റുകളെ അപേക്ഷിച്ച് പുതിയ മോഡലുകൾ കൂടുതൽ കാലം നിലനിൽക്കാനാകും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അപകടത്തിന് ശേഷമുള്ള ഹെൽമെറ്റ് മാറ്റമാണ്. വലിയ അപകടത്തിന് ശേഷം ഹെൽമെറ്റ് മാറ്റുന്നത് സ്വാഭാവികമാണ്. എന്നാൽ വലിയ കേടുപാടുകൾ പുറത്തുകാണാത്ത ചെറിയ അപകടങ്ങൾക്കുശേഷം ഹെൽമെറ്റ് മാറ്റാൻ ഭൂരിഭാഗം പേരും തയ്യാറാകാറില്ല.
എന്നാൽ പുറമേക്ക് വലിയ പരിക്കുകളില്ലെങ്കിലും ഹെൽമെറ്റിനുള്ളിലെ ഇപിഎസ് ലൈനറിനെ ഇത് കാര്യമായി ബാധിച്ചേക്കാം. അത്തരത്തിലുള്ള ഹെൽമെറ്റ് ഉപയോഗിക്കുന്നത് പിന്നീട് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. തലയിൽ ഹെൽമെറ്റ് കൃത്യമായി ഉറപ്പിച്ചുനിർത്തുന്ന സ്ട്രാപ്പുകളും ഫിറ്റ് സിസ്റ്റങ്ങളും അപകടത്തിൽപ്പെട്ടാൽ കേടാകാനും സാധ്യതയുണ്ട്. അതിനാൽ അപകടത്തിൽപ്പെട്ട ഹെൽമെറ്റ് വീണ്ടും ഉപയോഗിക്കുന്നതിന് പകരം മാറ്റി പുതിയത് വാങ്ങുന്നതാണ് നല്ലത്.
ചുരുക്കത്തിൽ, ഹെൽമെറ്റിന്റെ പുറംഭാഗം ഭംഗിയായി കാണുന്നു എന്നതുകൊണ്ട് മാത്രം അത് സുരക്ഷിതമാണെന്ന് കരുതരുത്. ഹെൽമെറ്റിന്റെ പ്രായം, ഉപയോഗിച്ച കാലയളവ്, അപകടത്തിൽപ്പെട്ടിട്ടുണ്ടോ, അതിന്റെ ഘടകങ്ങളുടെ അവസ്ഥ എന്നിവയെല്ലാം പരിഗണിച്ചാണ് മാറ്റേണ്ട സമയം തീരുമാനിക്കേണ്ടത്. ഇരുചക്രവാഹന യാത്രയിൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെങ്കിൽ, ഹെൽമെറ്റിന്റെ കാര്യത്തിലും അതേ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
ഹെൽമെറ്റിന്റെ ഉള്ളിലോ പുറത്തോ പതിച്ചിരിക്കുന്ന സ്റ്റിക്കറിൽ രേഖപ്പെടുത്തിയ മാനുഫാക്ച്ചറിങ് ഡേറ്റ് പരിശോധിക്കാം. ഹെൽമെറ്റ് നിർമിച്ച വർഷവും മാസവും ഇതിലൂടെ മനസ്സിലാക്കാം. സാധാരണയായി നിർമാണ തീയതി മുതൽ 5 മുതൽ 7 വർഷം വരെയാണ് ഹെൽമെറ്റിന്റെ യൂസിങ് കാലഘട്ടം. എന്നാൽ ഹെൽമെറ്റിന്റെ ആയുസ്സ് പൂർണമായും നിർമാണ തീയതിയെ മാത്രം ആശ്രയിച്ചല്ല. ഉപയോഗത്തിന്റെ രീതിയും ആവൃത്തിയും പ്രധാനമാണ്.
സുരക്ഷയുടെ ഭാഗമായി ഓരോ 3 മുതൽ 5 വർഷം കൂടുമ്പോഴും ഹെൽമെറ്റ് മാറ്റുന്നത് നല്ലതാണ്. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്ന ഹെൽമെറ്റിന് തേയ്മാനം താരതമ്യേന കുറവായിരിക്കാം. എന്നാൽ വെയിൽ, ചൂട്, വിയർപ്പ്, ഈർപ്പം, ഇടയ്ക്കുള്ള ആഘാതങ്ങൾ തുടങ്ങിയ ഘടകങ്ങളും ഹെൽമെറ്റിന്റെ ആയുസ്സിനെ ബാധിക്കുമെന്ന് ഓർക്കണം.
അൾട്രാവയലറ്റ് രശ്മികൾ ദീർഘകാലം ഹെൽമെറ്റിൽ പതിക്കുന്നത് അതിന്റെ പുറംഭാഗത്തെ മെറ്റീരിയലിനെ ദുർബലപ്പെടുത്താം. കാലക്രമേണ ഇത് ഹെൽമെറ്റിന്റെ ഘടനയെ ബാധിക്കുകയും ആഘാതമുണ്ടാകുമ്പോൾ എളുപ്പത്തിൽ പൊട്ടിപ്പോകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ ഉപയോഗിക്കാത്ത സമയത്ത് ഹെൽമെറ്റ് നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത, തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം.
കാലം കഴിയുന്നതിനനുസരിച്ച് ഹെൽമെറ്റിനുള്ളിലെ ഷോക്ക് അബ്സോർബിങ് പാളിയായ ഇപിഎസ് ഫോം ഉൾപ്പെടെയുള്ള ഘടകങ്ങളുടെ അവസ്ഥയിൽ മാറ്റമുണ്ടാകാം. എന്നാൽ ഹെൽമെറ്റിന്റെ സുരക്ഷാ ശേഷിയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് അപകടത്തിൽ നിന്നുള്ള ആഘാതമാണ്. ഒരിക്കൽ ഗുരുതരമായ ആഘാതം ഏറ്റ ഹെൽമെറ്റിലെ ഇപഎസ് ലൈനർ പുറത്തുനിന്ന് കേടുപാടുകളൊന്നും കാണാനാകാത്തപ്പോഴും ഉള്ളിൽ കംപ്രസ് ചെയ്തിട്ടുണ്ടാകാം. അതിനാൽ അപകടത്തിൽപ്പെട്ട ഹെൽമെറ്റ് പിന്നീട് ഉപയോഗിക്കാതെ മാറ്റുന്നതാണ് സുരക്ഷിതം.
ഒരിക്കൽ അപകടത്തിൽപ്പെട്ട ഹെൽമെറ്റ് വീണ്ടും ഉപയോഗിക്കരുത്. അപകടത്തിന്റെ ആഘാതത്തിൽ തല സംരക്ഷിക്കുന്ന പ്രധാന ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം. പുറംഭാഗത്ത് വലിയ പൊട്ടലുകളോ മറ്റ് കേടുപാടുകളോ കാണുന്നില്ലെങ്കിലും ഹെൽമെറ്റിന്റെ ആന്തരിക സുരക്ഷാ ഘടനയിൽ തകരാർ സംഭവിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.
ഹെൽമെറ്റ് വാങ്ങുമ്പോൾ ബിഐഎസ് സർട്ടിഫിക്കേഷനും ഐഎസ്ഐ മാർക്കും ഉള്ള ഹെൽമെറ്റുകൾ മാത്രം തിരഞ്ഞെടുക്കുക. ഇന്ത്യയിൽ ഇരുചക്രവാഹന ഹെൽമെറ്റുകൾക്ക് ഐഎസ്ഐ 4151: 2015 നിലവാരം ബാധകമാണ്. സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമാണ് അപകടസമയത്ത് ആവശ്യമായ സംരക്ഷണം നൽകുന്നതിനുള്ള നിലവാരപരിശോധനകൾക്ക് വിധേയമാകുന്നത്.
ഹെൽമെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശരിയായ ഫിറ്റിനും വലിയ പ്രാധാന്യമുണ്ട്. തലയിൽ കൃത്യമായി ഉറച്ചുനിൽക്കുന്ന തരത്തിലുള്ള ഹെൽമെറ്റായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. വളരെ അയഞ്ഞ ഹെൽമെറ്റ് അപകടസമയത്ത് തലയിൽ നിന്ന് തെറിച്ചുപോകാനും അതുവഴി സംരക്ഷണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ഹെൽമെറ്റ് ധരിച്ച ശേഷം അത് അമിതമായി ഇളകുന്നില്ലെന്നും ചിൻ സ്ട്രാപ്പ് കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.
The article explains that even helmets used daily have an expiry date. They generally have a safe usage period of only 5–7 years from the date of manufacture. After an accident, the EPS liner and straps may weaken even if there is no visible damage on the outside. Therefore, the article warns that helmets should be replaced every 3–5 years and immediately after an accident. Files, images, and data analysis are unavailable until usage resets at 6:28 PM. Continue chatting with text only, or upgrade for more access.Try Plus free