E20 പെട്രോള്‍ അടിച്ചാല്‍ വാഹനം കേടാകുമോ?; സോഷ്യല്‍ മീഡിയയും കടന്ന് ചര്‍ച്ച

2023 ന് മുൻപ് നിർമിച്ച വാഹനങ്ങളുടെ ഉടമസ്ഥരും മെക്കാനിക്കുകളും എഥനോൾ പെട്രോളിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ
E20 പെട്രോള്‍ അടിച്ചാല്‍ വാഹനം കേടാകുമോ?; സോഷ്യല്‍ മീഡിയയും കടന്ന് ചര്‍ച്ച
Published on

എഥനോൾ കലർത്തിയ E20 പ്രെട്രോളാണ് ഇപ്പോൾ രാജ്യത്തെ വാഹനപ്രേമികളുടെ പ്രധാന ചർച്ചാവിഷയം. പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇത് വാഹനപ്രേമികൾക്കിടയിൽ ആശങ്കയേറ്റുകയാണ്. സോഷ്യൽ മീഡിയ ചർച്ചകൾക്കപ്പുറം 2023 ന് മുൻപ് നിർമിച്ച വാഹനങ്ങളുടെ ഉടമസ്ഥരും മെക്കാനിക്കുകളും എഥനോൾ പെട്രോളിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

2023-ന് മുൻപ് നിർമിച്ച പെട്രോൾ വാഹനങ്ങളിൽ നടത്തിയ പഠനത്തിൽ 66 ശതമാനം വഹനങ്ങളിലും മൈലേജ് 10 ശതമാനം കുറയുന്നതായി രേഖപ്പെടുത്തി. ലോക്കല്‍ സര്‍ക്കിള്‍സ് 2026 ജൂണില്‍ ദേശീയതലത്തില്‍ നടത്തിയ പുതിയ ഉപഭോക്തൃ സര്‍വേയിലാണ് ഈ കണക്കുകളുള്ളത്. 2026 മെയ് മാസത്തില്‍ നടത്തിയ സര്‍വേയില്‍ 45 ശതമാനം വാഹനങ്ങളിലായിരുന്നു. രാജ്യത്തൊട്ടാകെയുള്ള 305 ജില്ലകളിൽ നിന്നായി 44,000 ലധികം വാഹനങ്ങളാണ് ഈ സർവേയിൽ പങ്കെടുത്തത്. ഇതില്‍ 55 ശതമാനം ആളുകളും പറഞ്ഞത് തങ്ങളുടെ വാഹനങ്ങളിൽ അസാധാരണമായ തേയ്മാനവും ഫ്യൂൽ സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറുകളുമുണ്ടാകുന്നുണ്ടെന്നാണ്. ഇത് തുടർന്ന് പഴയ വാഹനങ്ങള്‍ക്ക് E5 അല്ലെങ്കില്‍ E10 ഇന്ധനങ്ങള്‍ ലഭ്യമാക്കണാണ് ഉയരുന്ന ആവശ്യം.

E20 പെട്രോള്‍ അടിച്ചാല്‍ വാഹനം കേടാകുമോ?; സോഷ്യല്‍ മീഡിയയും കടന്ന് ചര്‍ച്ച
വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന മാതാപിതാക്കള്‍: കണക്കുകള്‍ പറയുന്ന സത്യമെന്ത്?

E20 പെട്രോള്‍ പഴയ കാറുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതായാണ പറയപ്പെടുന്നത്. തുടര്‍ച്ചയായി ഈ ഇന്ധനം ഉപയോഗിക്കുന്നതുവഴി വണ്ടികളിലെ റബ്ബര്‍ സീലുകള്‍, ഹോസുകള്‍ എന്നിവ വേഗത്തില്‍ നശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. E20 പെട്രോളിന് സാധാരണ ഇന്ധനത്തെ അപേക്ഷിച്ച് സ്‌റ്റോറേജ് ലൈഫ് കുറവാണെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം. E20 ഇന്ധനത്തില്‍ ഓടുന്ന ഒരു വാഹനം ദീര്‍ഘകാലം ഉപോയോ​ഗിക്കാതിരുന്നാൽ ഫ്യുവല്‍ പൈപ്പുകളിലും ടാങ്കിലും തുരുമ്പ് കയറുന്നതായും റിപ്പോർട്ടുകളുണ്ട്.

ഉപഭോക്താക്കളില്‍ ഇത്തരത്തിൽ വ്യാപക പരാതി ഉയരുമ്പോഴും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസൂക്കി, ഹീറോ മോട്ടോകോര്‍പ്പ് എന്നിവർ പറയുന്നത്. തങ്ങളുടെ കോടിക്കണക്കിന് വരുന്ന പഴയ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ E20 പെട്രോൾ കാരണം വലിയ മെക്കാനിക്കൽ തകരാറുകളൊന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കമ്പനികൾ പറയുന്നത്. 2009 ജനുവരിക്ക് ശേഷം പുറത്തിറങ്ങിയ തങ്ങളുടെ എല്ലാ മോഡലുകളും E20 ഇന്ധനത്തിന് അനുയോജ്യമാണെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യ പറയുന്നത്. അതിനാൽതന്നെ ഹോണ്ടയുടെ പഴയ കാറുകളില്‍ E20 പെട്രോൾ ഒഴിച്ചാൽ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടാകില്ലെന്നാണ് കമ്പനിയുടെ വാദം.

E20 പെട്രോള്‍ അടിച്ചാല്‍ വാഹനം കേടാകുമോ?; സോഷ്യല്‍ മീഡിയയും കടന്ന് ചര്‍ച്ച
ഇന്ത്യയില്‍ ഓരോ 24 മിനിറ്റിലും ഒരാള്‍ വാങ്ങുന്ന കാര്‍; ചരിത്രം കുറിച്ച് ഫോക്‌സ്‌വാഗൺ വെർട്ടിസ്

E20 ഇന്ധനം നിറച്ചതിനെത്തുടർന്ന് ഒരു ഇന്നോവ ഹൈക്രോസ് കാർ തകരാറിലായി എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയകളിൽ വ്യാപകമായ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് കാരണം E20 പെട്രോൾ അല്ലെന്നും മാലിന്യം കലർന്ന ഇന്ധനം നിറച്ചതാണെന്നുമാണ് കമ്പനി പറയുന്നത്. 2009 ജനുവരിക്ക് ശേഷം പുറത്തിറങ്ങിയ തങ്ങളുടെ എല്ലാ മോഡലുകളും E20 ഇന്ധനത്തിന് അനുയോജ്യമാണെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യ വ്യക്തമാക്കുന്നത്.

അതുകൊണ്ട് ഹോണ്ടയുടെ പഴയ കാറുകളില്‍ E20 ഇന്ധനം നിറച്ചാല്‍ യാതൊരുവിധ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ല. E20 ഇന്ധനം നിറച്ചതിനെ തുടര്‍ന്ന് ഇന്നോവ ഹൈക്രോസ് തകരാറിലായെന്ന് ആരോപിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എന്നാല്‍ സാങ്കേതിക പരിശോധനയില്‍ പ്രശ്‌നത്തിന് കാരണം എഥനോള്‍ അല്ലെന്നും മലിനമായ ഇന്ധനമാണെന്നും കണ്ടെത്തിയതായി കമ്പനി അറിയിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും E20 ഇന്ധനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഔദ്യോ​ഗികമായ പഠനറിപ്പോർട്ടുകളും കംപോണന്റ് ലെവലിലുള്ള പരിശോധനാഫലങ്ങളും പുറത്തുവന്നാൽ മാത്രമേ E20 ഇന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കൂ.

Summary

E20 petrol, which is blended with ethanol, has become one of the biggest talking points among vehicle owners across the country. The Central Government is preparing to increase the percentage of ethanol blended into petrol, a move that has raised concerns among motorists.

Beyond discussions on social media, owners of vehicles manufactured before 2023, along with mechanics, have openly voiced their opposition to ethanol-blended petrol, citing concerns about its impact on older vehicles.

Madism Digital
madismdigital.com