

ഇന്ത്യൻ വാഹനവിപണിയിൽ മോഡേൺ ഔട്ട്ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ദക്ഷിണ കൊറിയൻ വാഹനബ്രാന്റാണ് കിയ. ഒരേ മോഡലിൽ തന്നെ നിരവധി എഞ്ചിൻ ഓപ്ഷനുകളും ഡിസൈൻ വേരിയന്റസും പരീക്ഷിക്കുന്ന കമ്പനി സാധാരണക്കാർക്കും എലീറ്റ് ക്ലാസിനും ഒരുപോലെ ഉദകുന്ന തരം വാഹനങ്ങളാണ് നിരത്തിലെത്തിക്കാറ്. ഇപ്പോൾ പക്ഷേ ഉപഭോക്താക്കൾക്ക് അത്ര സുഖകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. തങ്ങളുടെ മുഴുവൻ വാഹനങ്ങൾക്കും വില കൂട്ടാനുള്ള തിരക്കിലാണ് കമ്പനി. സിറോസ്, സോനെറ്റ്, സെൽറ്റോസ്, കാരെൻസ് ക്ലാവിസ് തുടങ്ങിയ ICE കാറുകൾക്ക് പുറമെ ഇവി നിരയിലും കമ്പനി വില വർദ്ധിപ്പിച്ചിട്ടുണ്ട്.
കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറായ കാരെൻസ് ക്ലാവിസ് ഇവി വാങ്ങാനിരിക്കുന്നവരെല്ലാം ഇനി മുതൽ അധിക പണം കൊടുക്കേണ്ടിവരും. നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും നിർമാണ ചെലവും കണക്കിലെടുത്താണ് കമ്പനി മോഡലുകൾക്ക് വില വർദ്ധിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഉപഭോക്താക്കളെ അധികം ഷോക്കടിപ്പിക്കാതെയാണ് കിയ തങ്ങളുടെ സെവൻ സീറ്റർ ഇലക്ട്രിക് എംപിവികളായ കാരെൻസ്, ക്ലാവിസ് എന്നിവയുടെ വില വർദ്ധിപ്പിച്ചിരിക്കുന്നത്.
വേരിയന്റിനെയും ബാറ്ററി പായ്ക്കിനെയും ആശ്രയിച്ച് 500 മുതൽ 1500 രൂപ വരെ മാത്രമാവും ഈ രണ്ട് വാഹനങ്ങൾക്കും അധികമായി മുടക്കേണ്ടിവരിക. ലോവർ സ്പെക്ക് വേരിയന്റുകളിലാണ് കൂടിയ വില നൽകേണ്ടി വരുന്നത്. അതേസമയം കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ X-ലൈൻ, GTX വേരിയന്റുകൾ പോലുള്ള മുൻനിര മോഡലുകൾക്കാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്.
ഉയർന്ന മെറ്റീരിയൽ കോസ്റ്റും ആഗോള തലത്തിലുള്ള അസ്ഥിരാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ മുൻനിര വാഹന കമ്പനികളെല്ലാം തന്നെ വില വർദ്ധിപ്പിച്ചുണ്ട്. മാരുതി സുസുക്കി, കിയ, മഹീന്ദ്ര, ടൊയോട്ട, എംജി തുടങ്ങിയ ബ്രാൻഡുകളെല്ലാം തന്നെ തങ്ങളുടെ വിവിധ മോഡലുകളുടെ വില കൂട്ടുന്ന തിരക്കിലാണ്. ജൂലൈയിൽ തന്നെ രണ്ട് ശതമാനം വില വർദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നതിനാൽ വില വർദ്ധന സർപ്രൈസ് അല്ല.
42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററിപായ്ക്ക് ഓപ്ഷനുകളിലാണ് ക്ലാവിസ് ഇവി ലഭിക്കുക. 404 കിലോമീറ്റർ റേഞ്ച് നൽകുന്ന ആദ്യ ഓപ്ഷനും 490 കിലോമീറ്റർ വരെ റേഞ്ച് സെക്കന്റ് വേരിയന്റുമാണ് നിലവിൽ വിൽപ്പനയ്ക്കുള്ളത്. 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറാണ് കാരെൻസ് ക്ലാവിസ് ഇവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് ഓപ്ഷനുകളിൽ കൊടുത്തിരിക്കുന്നത്. 171 bhp പവർ നൽകുന്ന മോട്ടോറാണ് ലോംഗ് റേഞ്ച് (LR) ഓപ്ഷനിൽ കൊടുത്തിരിക്കുന്നത്. രണ്ട് വാഹനങ്ങളും ഫ്രണ്ട് ആക്സിലിലാണ് ഡ്രൈവ് സെറ്റ് ചെയ്തിരിക്കുന്നത്.
കാരെൻസ് ക്ലാവിസ് ഇവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് (SR) ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറും ലോംഗ് റേഞ്ച് (LR) പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമാണ് ഉപയോഗിക്കുന്നത്. രണ്ട് ഇ-മോട്ടോറുകളും ഫ്രണ്ട് ആക്‌സിലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ലോംഗ് റേഞ്ച് മോഡലുകൾക്ക് 8.4 സെക്കൻഡിനുള്ളിൽ
തന്നെ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. .7.4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് വഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാനാകുമെന്നാണ് കിയ അവകാശപ്പെടുന്നത്. അതേസമയം 51.4kWh ബാറ്ററി പായ്ക്ക് 4 മണിക്കൂർ 45 മിനിറ്റിനുള്ളിൽ ചാർജാവുമെന്നും കമ്പനി അവകാശപ്പെടുന്നു.
DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ SR, LR ബാറ്ററികൾ 10-80 ശതമാനത്തിൽ നിന്ന് വെറും 39 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനാകുമെന്നും കമ്പനി പറയുന്നു. രണ്ടും ഫീച്ചർ റിച്ച് മോഡലുകൾ കൂടിയായതിനാൽ യാത്രാ കംഫർട്ടും ലക്ഷ്വറിയും പിന്നെ പറയേണ്ടതില്ലല്ലോ. ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, രണ്ടാം നിര സീറ്റിനായി വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഫങ്ഷൻ, ബോസ് മോഡ്, V2L ചാർജിംഗ് സപ്പോർട്ട്, ലെവൽ 2 ADAS, 6 എയർബാഗുകൾ, ESC, ABS, 360-ഡിഗ്രി ക്യാമറ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളാണ് ഇരു മോഡലുകളിലുമുള്ളത്.
The South Korean automaker Kia has carved a niche for itself in the Indian automotive market with its modern design language and feature-rich vehicles. Known for offering multiple engine options and design variants within the same model, the brand caters to both mass-market buyers and premium customers alike.
However, the latest update from the company may not be welcome news for prospective buyers. Kia is in the process of increasing prices across its entire vehicle lineup. The hike applies not only to ICE models such as the Syros, Sonet, Seltos, and Carens Clavis, but also to its electric vehicle range.
As a result, customers planning to purchase the Carens Clavis EV—Kia’s first made-in-India electric car—will now have to pay more. Reports suggest that rising raw material costs and increasing manufacturing expenses are the primary reasons behind the price revision. That said, Kia has opted for a relatively modest increase for its seven-seater electric MPVs, including the Carens and Carens Clavis, ensuring that EV buyers are not hit with a significant price shock.