ബെൻസിനെ വെട്ടാന്‍ ടൊയോട്ട? ലക്ഷ്വറി സെ​ഗ്മെന്റിൽ ലക്സസ് ഹൈബ്രിഡ് സെഡാൻ എത്തുന്നു

ആഡംബരവും ഇന്ധനക്ഷമതയും സമന്വയിപ്പിച്ച് ഇറക്കിയ പുതിയ സെഡാനിലൂടെ ഇന്ത്യയിലെ പ്രീമിയം ഹൈബ്രിഡ് സെഗ്മെന്റിൽ കൂടുതൽ കരുത്താർജിക്കുകയാണ് ലെക്‌സസിന്റെ ലക്ഷ്യം.
ബെൻസിനെ വെട്ടാന്‍ ടൊയോട്ട? ലക്ഷ്വറി സെ​ഗ്മെന്റിൽ
ലക്സസ് ഹൈബ്രിഡ് സെഡാൻ എത്തുന്നു
Published on

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വേരുറപ്പിക്കാൻ ഉറച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. തങ്ങളുടെ ആഡംബര വാഹന ബ്രാൻഡായ ലെക്‌സസിലൂടെയാണ് കമ്പനി ഇന്ത്യൻ ലക്ഷ്വറി കാർ വിപണിയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നത്. മെഴ്‌സിഡീസ്-ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലാൻഡ് റോവർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളോട് മത്സരിക്കാൻ പുതിയ മോഡലുകൾ തുടർച്ചയായി അവതരിപ്പിക്കുന്ന കമ്പനി, ഇപ്പോൾ പുതിയ ലെക്‌സസ് ES 350h സെഡാനാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

ES ശ്രേണിയിലെ ഏറ്റവും പുതിയ ഹൈബ്രിഡ് മോഡലായാണ് ഈ വാഹനം എത്തുന്നത്. ആഡംബരവും ഇന്ധനക്ഷമതയും സമന്വയിപ്പിച്ച് ഇറക്കിയ ഈ പുതിയ സെഡാനിലൂടെ പ്രീമിയം ഹൈബ്രിഡ് സെഗ്മെന്റിൽ കൂടുതൽ കരുത്താർജിക്കുകയാണ് ലെക്‌സസിന്റെ ലക്ഷ്യം.

66.10 ലക്ഷം മുതൽ 71.80 ലക്ഷം രൂപ വരെയാണ് പുതിയ ലെക്‌സസ് ES 350h സെഡാന്റെ എക്സ്ഷോറൂം വില. എക്സ്ക്വിസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തുന്നത്. TNGA GA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച എട്ടാം തലമുറ ES സെഡാൻ, ഇന്റീരിയറിലും എക്സറ്റീരിയറിലും സമഗ്രമായ ഡിസൈൻ പുതുമകളോടെയാണ് എത്തുന്നത്. ഇതേ മോഡലിന്റെ പൂർണ ഇലക്ട്രിക് പതിപ്പ് ലെക്‌സസ് ഈ വർഷം മാർച്ചിൽ ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു.

ലക്ഷ്വറി സെഡാൻ വിഭാഗത്തിൽ മെഴ്‌സിഡീസ്-ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് LWB, ഔഡി A4 എന്നിവയുമായാണ് പുതിയ ലെക്‌സസ് ES 350h പ്രധാനമായും മത്സരിക്കുന്നത്. മുൻ​ഗാമികളെക്കാൾ വലിപ്പം വർധിപ്പിച്ചാണ് പുതിയ മോഡൽ എത്തുന്നത്. നീളമേറിയ വീൽബേസ്, കൂടുതൽ വീതി, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, വിശാലമായ ഇന്റീരിയർ എന്നിവ യാത്രാസുഖവും പ്രീമിയം അനുഭവവും സമ്മാനിക്കുന്നു.

ഡിസൈനിലും സമഗ്രമായ മാറ്റങ്ങളോടെയാണ് പുതിയ ES 350h എത്തുന്നത്. ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗിനൊപ്പം സിഗ്നേച്ചർ L-ആകൃതിയിലുള്ള ലൈറ്റിംഗ്, പുതുക്കിയ റിയർ ഡിസൈൻ, ഇലക്ട്രോണിക് ഡോർ ലാച്ച് റിലീസ് തുടങ്ങിയ സവിശേഷതകൾ വാഹനത്തിന്റെ ആഡംബരഭാവം ഉയർത്തുന്നു. പുതുതായി അവതരിപ്പിച്ച SOU, സോണിക് കോപ്പർ ഉൾപ്പെടെ നിരവധി ആകർഷകമായ നിറങ്ങളിലാണ് സെഡാൻ ലഭ്യമാകുന്നത്.

ബെൻസിനെ വെട്ടാന്‍ ടൊയോട്ട? ലക്ഷ്വറി സെ​ഗ്മെന്റിൽ
ലക്സസ് ഹൈബ്രിഡ് സെഡാൻ എത്തുന്നു
ഇന്ത്യയില്‍ ഓരോ 24 മിനിറ്റിലും ഒരാള്‍ വാങ്ങുന്ന കാര്‍; ചരിത്രം കുറിച്ച് ഫോക്‌സ്‌വാഗൺ വെർട്ടിസ്

ഇന്റീരിയറിലും ആഡംബരത്തിന് ഒരു കുറവും വരുത്താതെയാണ് പുതിയ ലെക്‌സസ് ES 350h ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയറിന് സമാനമായി, കാബിനും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാവുന്ന രണ്ട് പ്രീമിയം കളർ തീമുകളിൽ ലഭ്യമാണ്. സെൻട്രൽ ഡാഷ്‌ബോർഡിന്റെ പ്രധാന ആകർഷണം കണക്റ്റഡ് ഫീച്ചറുകളാൽ സമ്പന്നമായ 14.0 ഇഞ്ച് ഹൈ-ഡെഫനിഷൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. ഇതോടൊപ്പം, കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിനായി ലെക്‌സസ് അവതരിപ്പിച്ച റെസ്‌പോൺസീവ് ഹിഡൻ സ്വിച്ചുകളും കാബിന്റെ പ്രീമിയം അനുഭവം കൂടുതൽ ഉയർത്തുന്നു.

ഇന്റീരിയറിലെ സാങ്കേതിക സവിശേഷതകളിൽ ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവർ കേന്ദ്രീകൃതമായ ടാസുന കോക്ക്പിറ്റ് ലേഔട്ടും ശ്രദ്ധേയമാണ്. വാഹനത്തിന്റെ പ്രധാന നിയന്ത്രണങ്ങൾ ഡ്രൈവറുടെ കൈയെത്തും ദൂരത്ത് ലഭ്യമാകുന്ന തരത്തിലാണ് ഈ കോക്ക്പിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് കൂടുതൽ സൗകര്യപ്രദമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.

പവർട്രെയിനിലേക്ക് വരുമ്പോൾ, 2.5 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ, ട്രാൻസ്‌ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന പുതിയ eAxle പവർ കൺട്രോൾ യൂണിറ്റ്, ലിഥിയം-അയൺ ബാറ്ററി പായ്ക്ക് എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്ന പുതിയ ലെക്‌സസ് ES 350h-ന് കരുത്തേകുന്നത്. ഈ ഹൈബ്രിഡ് സജ്ജീകരണം മികച്ച പെർഫോമൻസും കൂടുതൽ മൈലേജും ഒരുപോലെ നൽകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

പെർഫോമൻസ്, മൈലേജ്, എന്നിവ സംയോജിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള, പുതുതായി വികസിപ്പിച്ച ലിഥിയം അയൺ ബാറ്ററിയാണ് ഇപ്പോൾ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സവിശേഷതകളിലും കാർ അടിപൊളിയാണ്. ഏറ്റവും പുതിയ ലെക്സസ് സേഫ്റ്റി സിസ്റ്റം പ്ലസ് ഉൾപ്പെടുത്തിയാണ് ആഡംബര സെഡാൻ നിര്‍മിച്ചിരിക്കുന്നത്.

ബെൻസിനെ വെട്ടാന്‍ ടൊയോട്ട? ലക്ഷ്വറി സെ​ഗ്മെന്റിൽ
ലക്സസ് ഹൈബ്രിഡ് സെഡാൻ എത്തുന്നു
KERALA BUDGET 2026| മിഷൻ സമുദ്ര, ജെൻസികൾക്ക് സ്റ്റാർട്ടപ്പ്, വയോജനക്ഷേമം; വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്

പുതിയ പ്രീ-കൊളീഷൻ സിസ്റ്റം, ഓൾ-സ്പീഡ് ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രേസിംഗ് അസിസ്റ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുമുണ്ട്.കൂടാതെ ടോപ്പ് ലക്ഷ്വറി വേരിയന്റിൽ ലഭ്യമായ ഡ്രൈവ് മോണിറ്റർ ഫീച്ചറും കാറിനെ വേറിട്ടുനിർത്തും. ലെക്സസ് ഇന്ത്യ 5 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ് പാക്കേജ്, വാഹനത്തിനും ഹൈബ്രിഡ് ബാറ്ററിക്കും 8 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടി, അഷ്വേർഡ് ബൈ ബാക്ക് പ്രോഗ്രാം, മൂന്ന് മുതൽ എട്ട് വർഷം വരെയുള്ള ലെക്സസ് ലക്ഷ്വറി കെയർ സർവീസ് പാക്കേജുകൾ തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ ഏറ്റവും പുതിയ ES 350h സെഡാനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Summary

Japanese automaker Toyota is stepping up its efforts to strengthen its presence in India's premium electrified vehicle market. Through its luxury brand Lexus, the company is expanding its footprint in the country's luxury car segment by taking on established rivals such as Mercedes-Benz, BMW, Audi, and Land Rover. As part of this strategy, Lexus has launched the all-new ES 350h sedan in India. The model joins the ES lineup as the latest hybrid offering, combining luxury with impressive fuel efficiency. With this launch, Lexus aims to further strengthen its position in the premium hybrid sedan segment.

The new Lexus ES 350h is priced between ₹66.10 lakh and ₹71.80 lakh (ex-showroom). It is available in two variants—Exquisite and Luxury. Built on the TNGA GA-K platform, the eighth-generation ES features a comprehensive redesign, both inside and out, offering a more modern and premium appeal. Lexus had also unveiled the all-electric version of the same model globally earlier this year in March.

Madism Digital
madismdigital.com