

ഇന്ത്യൻ കോംപാട്ക് എസ്‌യുവി സെഗ്മെന്റിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ലോകത്തര ബ്രാന്റുകളെല്ലാം കളത്തിലുണ്ട്. കോംപാക്ട് എസ്‌യുവി സെഗ്മെന്റിലും മൈക്രോ എസ്‌യുവി സെഗ്മെന്റിലുമാണിപ്പോൾ കടുത്ത മത്സരം നടക്കുന്നത്. ആ നിരയിൽ ഏറ്റവുമൊടുവിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഞെട്ടിച്ച വാഹനമാണ് റെനോ ഡസ്റ്റർ. ഇന്ത്യയിൽ കോംപാക്ട് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട ഡസ്റ്ററിന്റെ തിരിച്ചുവരവ് വാഹനപ്രേമികളെ കുറച്ചൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്.
ഇപ്പോഴിതാ ഡസ്റ്ററിന്റെ ഇരട്ട സഹോദരനെന്ന് വിളിക്കാവുന്ന നിസ്സാൻ ടെറാനോയുടെ പരിഷ്കരിച്ച പതിപ്പായ ടെക്റ്റണെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോൾ, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തിയിരിരിക്കുന്നത്. ഏറ്റവുമൊടുവിൽ വഹാനത്തിന്റെ മൈലോജ് പുറത്തുവിട്ട് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ.
എന്‍ട്രി ലെവല്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനോടൊപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഇപ്പോൾ ലഭ്യമാവുക. 19.41 കിലോമീറ്റര്‍ മൈലേജാണ് ഈ വേരിയന്റിന് കമ്പനി വാക്ദാനം ചെയ്യുന്നത്. ടെക്റ്റണിന്റെ കൂടുതല്‍ കരുത്തുറ്റ രണ്ടാമത്തെ ഓപ്ഷനായ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പമാണ് ലഭ്യമാവുക. ഓട്ടോമാറ്റിക് വേരിയന്റിന് ലിറ്ററിന് 18.5 കിലോമീറ്ററും 6 സ്പീഡ് മാനുവല്‍ വേരിയന്റിന് ലിറ്ററിന് 17.8 കിലോമീറ്ററുമാണ് കമ്പനി വാക്ദാനം ചെയ്യുന്ന മൈലേജ്.
സിറ്റി ഡ്രൈവിനും ഇടക്കിടെയുള്ള ദീർഘദൂരയാത്രകൾക്കും പറ്റിയ ഓപ്ഷനാണ് ഇത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 100 hp പവറും 166 Nm പീക്ക് ടോര്‍ക്കും നൽകും. സെഗ്മെന്റി പ്രധാന എതിരാളികളായ വോഗ്സ് വാഗൺ ടൈഗൂണ്‍ 1.0 ടിഎസ്ഐ മാനുവല്‍, സ്‌കോഡ കുഷാഖ് 1.0 ടിഎസ്ഐ മാനുവല്‍ എന്നിവരോട് നോരിട്ട് മുട്ടാൻ ഉറച്ചാണ് നിസാൻ പുതിയ ടെറാനോയെ കളത്തിലേക്കിറക്കിയിരിക്കുന്നത്. ഉയർന്ന പെർഫോമെൻസും പവറും ആഗ്രഹിക്കുന്നവർക്കായി 1.3 ലിറ്റർ ടര്‍ബോ പെട്രോൾ എഞ്ചിൻ 163 hp പവറും 280 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
ഈ സെഗ്മെന്റിലെ കരുത്തരായ ടാറ്റ സിയറ 1.5 ലിറ്റര്‍ ടര്‍ബോ എടി, കിയ സെല്‍റ്റോസ് 1.5 ലിറ്റര്‍ ടി-ജിഡിഐ ഡിസിടി എന്നിവയെക്കാൾ മികച്ച മൈലേജാണ് ടെക്റ്റണിനുള്ളത്. ഫ്രഞ്ച് ബ്രാന്‍റായ റെനോയുടെ പുതിയ ഡസ്റ്ററുമായി പ്ലാറ്റ്ഫോമും എഞ്ചിന്‍ സവിശേഷതകളും ഷെയർ വാഹനമാണ് നിസാന്‍ ടെക്റ്റണ്‍. ഇന്ത്യയിൽ 10.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിപണിയിലെത്തുന്ന വാഹനത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. 18.59 ലക്ഷം രൂപ വരെയാണ് ഉയർന്ന വേരിയന്റിന്റെ വില. പുതിയ ഡസ്റ്ററിനെക്കാൾ 10000 രൂപ കുറവാണ് ടെക്റ്റണിന്.
Competition in India's compact SUV segment is fiercer than ever, with almost every global automaker vying for a share of the market. The compact and micro SUV categories are currently witnessing intense rivalry. Among the latest entrants making a strong comeback is the Renault Duster, the SUV that pioneered the compact SUV segment in India. Its return has generated significant excitement among enthusiasts. Now, Nissan has unveiled the Tekton, an updated version of the Terrano and a model often regarded as the Duster's twin sibling. The SUV is offered with two engine options: a 1.0-litre three-cylinder turbo-petrol and a 1.3-litre turbo-petrol. Most recently, the Japanese automaker surprised buyers once again by revealing the Tekton's fuel-efficiency figures.