വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?

പാരമ്പര്യമായി കൈമാറിവന്ന സ്വര്‍ണാഭരണങ്ങള്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന പ്രത്യേകിച്ച് മലയാളി കുടുംബങ്ങളുടെ സ്വര്‍ണ ചിന്താഗതിയില്‍ ചരിത്രത്തിലാദ്യമായി ഒരു വലിയ മാറ്റം സംഭവിച്ചിരിക്കുന്നു
വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?
Published on

കേരളത്തിലെ ഏതൊരു സാധാരണ ജ്വല്ലറിക്കു മുന്നിലും രാവിലെ മുതല്‍ ദൃശ്യമാകുന്ന ഒരു പതിവ് കാഴ്ചയുണ്ട്. കല്യാണ ആവശ്യങ്ങള്‍ക്കായി പുതിയ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനെത്തുന്ന കുടുംബങ്ങള്‍, കമ്മലിലും വളയിലും പുതു ഡിസൈനുകള്‍ തിരയുന്ന യുവതികള്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജ്വല്ലറികളിലെ കൗണ്ടറുകളില്‍ കാണുന്നത് തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ്. വര്‍ഷങ്ങളായി ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന തങ്ങളുടെ സമ്പാദ്യം മുഴുവന്‍ എടുത്തു വെച്ച്, ഇതൊന്നു വിറ്റ് പണമാക്കി തരുമോയെഎന്ന് ചോദിക്കുന്നവരുടെ നിരയാണത്. പാരമ്പര്യമായി കൈമാറിവന്ന സ്വര്‍ണാഭരണങ്ങള്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന പ്രത്യേകിച്ച് മലയാളി കുടുംബങ്ങളുടെ സ്വര്‍ണ ചിന്താഗതിയില്‍ ചരിത്രത്തിലാദ്യമായി ഒരു വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.വില ഇനിയും കുത്തനെ ഇടിഞ്ഞേക്കുമെന്ന ശക്തമായ ഭീതിയാണ് ഈ പ്രവണതയ്ക്കു പിന്നിലെന്നാണ് വിപണി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്വർണവില കുറഞ്ഞതില്‍ സന്തോഷിക്കേണ്ടതിനു പകരം ഉപഭോക്താക്കളെ പരിഭ്രാന്തിയിലാക്കുന്നത് സാമ്പത്തിക വിദഗ്ദ്ധരുടെ പുതിയ വിലയിരുത്തലുകളാണ്

വിപണിയെ വിറപ്പിക്കുന്ന 1.2 ലക്ഷം പ്രവചനം

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 10 ഗ്രാം (24 കാരറ്റ്) സ്വര്‍ണത്തിന് 1,80,000 വരെ റെക്കോര്‍ഡ് വില എത്തിയിരുന്നു. സാധാരണക്കാര്‍ക്കു സ്വര്‍ണം വാങ്ങാന്‍ പോയിട്ട് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എന്നാല്‍ കഴിഞ്ഞ 30 ദിവസത്തിനിടെ മാത്രം സ്വര്‍ണവിലയില്‍ ഏകദേശം 11,800 വരെയുള്ള കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ജൂണ്‍ അവസാന വാരത്തിലെ കണക്കനുസരിച്ച് തദ്ദേശീയ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണവില 10 ഗ്രാമിന് 1,43,220 എന്ന നിരക്കിലേക്കു പതിച്ചു.

വില കുറഞ്ഞതില്‍ സന്തോഷിക്കേണ്ടതിനു പകരം ഉപഭോക്താക്കളെ പരിഭ്രാന്തിയിലാക്കുന്നത് സാമ്പത്തിക വിദഗ്ദ്ധരുടെ പുതിയ വിലയിരുത്തലുകളാണ്. വരും മാസങ്ങളില്‍ സ്വര്‍ണവില ഇനിയും കുത്തനെ ഇടിഞ്ഞ് 1,20,000 രൂപയിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് വിപണിയിലെ സംസാരം. ഈ വിലത്തകര്‍ച്ച പൂര്‍ണമാകുന്നതിനു മുന്‍പ്, കയ്യിലുള്ള സ്വര്‍ണത്തിന് പരമാവധി മൂല്യം കിട്ടാന്‍ വേണ്ടിയാണു ജനങ്ങള്‍ ഇപ്പോള്‍ ജ്വല്ലറികളിലേക്ക് ഓടിയെത്തുന്നത്.

വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?
സ്വർണ നിക്ഷേപം ഇനിയും സുരക്ഷിതമോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ...

''സ്വര്‍ണവില കനത്ത തോതില്‍ ഇടിഞ്ഞേക്കുമെന്ന ഭീതി ജനങ്ങളിലുണ്ട്. വിപണി ഇനിയും താഴേക്കു പോകുന്നതിനു മുന്‍പ് നിലവിലെ ഉയര്‍ന്ന നിരക്കില്‍ തന്നെ ലാഭമെടുത്ത്കയ്യില്‍ പണമാക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്,''ഇന്ത്യാ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

എന്തുകൊണ്ട് സ്വര്‍ണം പെട്ടെന്ന് ഇടിഞ്ഞു? ഫെഡ് പോളിസിയുടെ പ്രഹരം

ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുദ്ധഭീതിയും നിലനില്‍ക്കുമ്പോഴും സാമ്പത്തിക ലോകത്തെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ 12 ശതമാനത്തിന്റെ വന്‍ പ്രതിമാസ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് ഈ വര്‍ഷം പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്നശക്തമായ സൂചനകളാണ് സ്വര്‍ണത്തിന്റെ തിളക്കം കെടുത്തിയത്.

അമേരിക്കയില്‍ ഈ വര്‍ഷം മൂന്ന് തവണയെങ്കിലും പലിശനിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണു സി.എം.ഇ ഫെഡ്വാച്ച് ടൂള്‍ നല്‍കുന്ന സൂചന. സെപ്റ്റംബറിലെ യോഗത്തില്‍ തന്നെ പലിശനിരക്ക് കൂട്ടാന്‍ 60 ശതമാനത്തിലധികം സാധ്യതയാണ് വിപണി കല്‍പ്പിക്കുന്നത്. പലിശനിരക്ക് ഉയരുമ്പോള്‍ സ്വാഭാവികമായും യു.എസ് ഡോളറും ബോണ്ട് യീല്‍ഡും കൂടുതല്‍ ശക്തമാകും.

വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?
ഡീമാറ്റ് വഴി സ്വര്‍ണം വാങ്ങാം; വിപണിയില്‍ തരംഗമായി എന്‍.എസ്.ഇയുടെ ഇ.ജി.ആര്‍

സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ ബാങ്കുകളിലെപ്പോലെ കൃത്യമായ പലിശയോ ലാഭവിഹിതമോ ലഭിക്കില്ല. അതിനാല്‍, വലിയ വന്‍കിട നിക്ഷേപകരും ഇടിഎഫ് ഫണ്ടുകളും സ്വര്‍ണം കൂട്ടത്തോടെ വിറ്റൊഴിഞ്ഞ് ഡോളര്‍ നിക്ഷേപങ്ങളിലേക്കു പണം മാറ്റാന്‍ തുടങ്ങി. മാറിയ ആഗോള സാഹചര്യത്തില്‍ പ്രമുഖ അന്താരാഷ്ട്ര ബാങ്കായ ഒസിബിസി സ്വര്‍ണത്തിന്റെ ഭാവിവില പ്രവചനം ഔണ്‍സിന് 5,100 ഡോളറില്‍നിന്നു 4,360 ഡോളറായി വെട്ടിക്കുറച്ചു. നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 0.8 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,982.56 എന്ന നിരക്കിലേക്കു താഴേക്ക് പതിച്ചിരിക്കുകയാണ്.

3 മാസത്തില്‍ ഒഴുക്കിയത് 50 ടണ്‍ തങ്കം; റിവേഴ്‌സ് ഗോള്‍ഡ് റഷ്

ഐബിജെഐയുടെ ഏറ്റവും പുതിയ ഡേറ്റ പ്രകാരം, 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസ പാദത്തില്‍ മാത്രം ഇന്ത്യന്‍ കുടുംബങ്ങള്‍ വിറ്റഴിച്ചത് 50 ടണ്‍ സ്വര്‍ണമാണ്! കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പഴയ സ്വര്‍ണം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പുതിയ ആഭരണങ്ങള്‍ വാങ്ങുന്നതിനു പകരം, പഴയ സ്വര്‍ണം വിറ്റ് കയ്യിലേക്കു പണം വാങ്ങുന്ന ഈ രീതിയെ സാമ്പത്തിക ലോകം റിവേഴ്‌സ് ഗോള്‍ഡ് റഷ് എന്നാണ് വിശേഷിപ്പിക്കുന്നത്.

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്വര്‍ണവിപണിയിലെ ഇറക്കുമതിയിലും റീസൈക്ലിങ്ങിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്.

ഇന്ത്യന്‍ കുടുംബങ്ങളുടെ പക്കല്‍ ഏകദേശം 30,000 ടണ്‍ (ഏകദേശം 5 ട്രില്യണ്‍ ഡോളര്‍ മൂല്യം) സ്വര്‍ണശേഖരമുണ്ട്. സാധാരണക്കാരുടെ ആകെ സമ്പാദ്യത്തിന്റെ 65 ശതമാനവും സ്വര്‍ണരൂപത്തിലാണ്. ഈ വലിയ ശേഖരത്തില്‍നിന്നാണ് ഇപ്പോള്‍ ഒരു പ്രധാന പങ്ക് വിപണിയിലേക്ക് ഒഴുകിയെത്തുന്നത്. പഴയ സ്വര്‍ണം നേരിട്ടുവാങ്ങുന്ന മുത്തൂറ്റ് എക്‌സിമിന്റെ കണക്കുകള്‍ പ്രകാരം അവരുടെ ദേശീയ ശൃംഖലയിലുടനീളം പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ അളവില്‍ 40 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. അതുപോലെ ആഗ്മണ്ട് തങ്ങളുടെ 'ഗോള്‍ഡ് ഫോര്‍ ഓള്‍' ശൃംഖല 11 സെന്ററുകളില്‍നിന്നു 114 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യമായി സ്വര്‍ണം വിറ്റ് പണമാക്കാനുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു.

വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?
വിഴിഞ്ഞത്തേക്ക് വൻ വിദേശ നിക്ഷേപം; അദാനി പോർട്സും എംഎസ്‍സിയും കൈകോർത്തു, 49% ഓഹരി കൈമാറും

കുതിച്ചുയരുന്ന ഗോള്‍ഡ് റീസൈക്ലിങ് വ്യവസായം

ഇന്ത്യന്‍ കുടുംബങ്ങളുടെ ഈ പെട്ടെന്നുള്ള തീരുമാനം രാജ്യത്തെ സ്വര്‍ണശുദ്ധീകരണവ്യവസായത്തിന് വലിയൊരു ഉത്തേജനമാണ് നല്‍കിയിരിക്കുന്നത്. വീടുകളില്‍ നിഷ്‌ക്രിയമായി കിടന്നിരുന്ന സ്വര്‍ണം വിപണിയിലേക്കു തിരികെയെത്തുന്നതോടെ ആഭരണ നിര്‍മാതാക്കള്‍ക്കും റിഫൈനറികള്‍ക്കും തദ്ദേശീയമായിത്തന്നെ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നു. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്വര്‍ണവിപണിയിലെ ഇറക്കുമതിയിലും റീസൈക്ലിങ്ങിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്.

ഇന്നത്തെ തലമുറ സ്വര്‍ണത്തെ കൃത്യമായ ഒരു'ഫിനാന്‍ഷ്യല്‍ അസറ്റ് (സാമ്പത്തിക ആസ്തി) ആയി കാണാന്‍ പഠിച്ചിരിക്കുന്നു. വിപണിയിലെ ലാഭനഷ്ടങ്ങള്‍ക്കനുസരിച്ച് സ്വര്‍ണത്തെ എപ്പോള്‍ വേണമെങ്കിലും ലിക്വിഡ് പണമാക്കി മാറ്റി മറ്റു ലാഭകരമായ മേഖലകളില്‍ നിക്ഷേപിക്കാമെന്ന ഉപയോക്താവിന്റെ ഈ പുതിയ സാമ്പത്തിക ബോധമാണ് ജ്വല്ലറികളിലെ ഈ തിരക്കിനു പിന്നില്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2025) രാജ്യത്ത് റീസൈക്കിള്‍ ചെയ്ത സ്വര്‍ണത്തിന്റെ അളവ് 125 മുതല്‍ 150 ടണ്‍ വരെയായിരുന്നു. എന്നാല്‍ നിലവിലെ റീസെയില്‍ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2026) ഇത് 200 മുതല്‍ 250 ടണ്‍ വരെയായി കുതിച്ചുയരുമെന്നാണ് വിപണിയിലെ പ്രതീക്ഷ. രാജ്യം സ്വര്‍ണവിതരണത്തിനായി വിദേശ ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം വിദേശത്തുനിന്നുള്ള സ്വര്‍ണ ഇറക്കുമതി ചെലവ് ഏകദേശം 72.4 ബില്യണ്‍ ഡോളര്‍ അഥവാ ആറ് ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, ആഭ്യന്തര വിപണിയില്‍ പഴയ സ്വര്‍ണത്തിന്റെ വരവ് കൂടുന്നത് വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും രാജ്യത്തിന്റെ വിദേശനാണ്യ വിനിമയ നിരക്കിലെ സമ്മര്‍ദം ലഘൂകരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും.

വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?
മാസാവസാനം കൈയിൽ കാശില്ലേ? ശമ്പളത്തിന് പുറമെ അധിക വരുമാനം നേടാൻ ഇതാ 5 എളുപ്പവഴികൾ!

സംസ്‌കാരത്തില്‍നിന്ന് സാമ്പത്തിക ആസ്തിയിലേക്ക്

വിപണി നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഈ ട്രെന്‍ഡ് തികച്ചും വിപ്ലവകരമായ ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. പണ്ടുകാലത്ത് സ്വര്‍ണത്തെ കേവലം വൈകാരികമായോ അല്ലെങ്കില്‍ കുടുംബ മഹിമയുടെ ഭാഗമായോ ഉള്ള ഒരു ആഭരണമായി മാത്രമാണ് കണ്ടിരുന്നത്. പണത്തിന് എത്ര കടുത്ത ആവശ്യമുണ്ടെങ്കിലും സ്വര്‍ണം വില്‍ക്കുന്നത് കുടുംബത്തിനു മാനക്കേടായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. എന്നാല്‍ ഇന്നത്തെ തലമുറ സ്വര്‍ണത്തെ കൃത്യമായ ഒരു'ഫിനാന്‍ഷ്യല്‍ അസറ്റ് (സാമ്പത്തിക ആസ്തി) ആയി കാണാന്‍ പഠിച്ചിരിക്കുന്നു. വിപണിയിലെ ലാഭനഷ്ടങ്ങള്‍ക്കനുസരിച്ച് സ്വര്‍ണത്തെ എപ്പോള്‍ വേണമെങ്കിലും ലിക്വിഡ് പണമാക്കി മാറ്റി മറ്റു ലാഭകരമായ മേഖലകളില്‍ നിക്ഷേപിക്കാമെന്ന ഉപയോക്താവിന്റെ ഈ പുതിയ സാമ്പത്തിക ബോധമാണ് ജ്വല്ലറികളിലെ ഈ തിരക്കിനു പിന്നില്‍.

വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?
ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം സുരക്ഷിതമാണോ? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വരും ദിവസങ്ങളില്‍ സ്വര്‍ണവില കൂടുതല്‍ സ്ഥിരത കൈവരിക്കുമോ അതോ പ്രവചനങ്ങള്‍ പോലെ 1.2 ലക്ഷത്തിലേക്കു താഴുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. എങ്കിലും, ആവശ്യമെങ്കില്‍ ലോക്കറിലെ സ്വര്‍ണം മുഴുവനായും വിറ്റ് പണമാക്കാന്‍ മടിക്കാത്ത ഒരു പുതിയ വിപണി സംസ്‌കാരം ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലും ശക്തമായിക്കഴിഞ്ഞു.

Summary

Kerala's jewellery market is witnessing an unusual shift as more people are choosing to sell their gold ornaments instead of buying new ones. Jewellers report an increase in customers bringing long-held family jewellery to be sold, driven by fears that gold prices could decline further. The trend marks a significant change in the traditional mindset of Malayali families, for whom gold has long been considered a valuable asset and a symbol of financial security.

Madism Digital
madismdigital.com