ഇന്‍കം ടാക്‌സ് റിട്ടേണ്‍: ഒരു രൂപ വരുമാനം കൂടിയാല്‍ 60,000 രൂപ നികുതിയോ? വസ്തുതകളും മാര്‍ജിനല്‍ റിലീഫും

നികുതിദായകന്‍റെ വരുമാനം നേരിയ തോതിൽ മാത്രം കൂടിയാലും അധിക വരുമാനത്തേക്കാൾ കൂടുതൽ നികുതി അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് മാര്‍ജിനല്‍ റിലീഫ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്
ഇന്‍കം ടാക്‌സ് റിട്ടേണ്‍: ഒരു രൂപ വരുമാനം കൂടിയാല്‍ 60,000 രൂപ നികുതിയോ? വസ്തുതകളും മാര്‍ജിനല്‍ റിലീഫും
Published on

വരുമാനം നിശ്ചിത പരിധിയില്‍നിന്ന് ഒരു രൂപ കൂടിപ്പോയാല്‍ പിന്നെ വലിയൊരു തുക നികുതിയായി നല്‍കേണ്ടിവരും. ഈ മാസം 31 ഐടിആര്‍ ഫയലിങ് അവസാനിക്കാരിക്കെ സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന ഒരു ആശങ്കയാണിത്. ഇത് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണ നികുതിദായകര്‍ പരിഭ്രാന്തരാകാറുണ്ട്. ഉദാഹരണത്തിന്, 12 ലക്ഷം രൂപ വരെ നികുതിയില്ലാത്ത പുതിയ ടാക്‌സ് റെജിമില്‍, നിങ്ങളുടെ വരുമാനം 12,000,01 രൂപയായാല്‍ 60,000 രൂപ നികുതിയായി നഷ്ടപ്പെടുമോ? ഈ ചോദ്യത്തിന് ഉത്തരമാണ് ആദായനികുതി വകുപ്പ് നല്‍കുന്ന 'മാര്‍ജിനല്‍ റിലീഫ്' എന്ന സംവിധാനം.

എന്താണ് മാര്‍ജിനല്‍ റിലീഫ്?

ഒരു നികുതിദായകന്റെ വരുമാനം നിശ്ചിത പരിധിയെ നേരിയ തോതില്‍ മാത്രം മറികടക്കുമ്പോള്‍, ആ അധിക വരുമാനത്തേക്കാള്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നികുതി വ്യവസ്ഥയിലെ 'ടാക്‌സ് ക്ലിഫ്' അഥവാ നികുതിയില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉദാഹരണത്തിന്, 12 ലക്ഷം രൂപയാണ് നികുതി ഒഴിവാക്കിയ പരിധിയെങ്കില്‍, അതിനു മുകളില്‍ ലഭിക്കുന്ന ഓരോ രൂപയ്ക്കും സാധാരണഗതിയില്‍ വലിയ നികുതി ബാധ്യത വന്നേക്കാം. എന്നാല്‍ മാര്‍ജിനല്‍ റിലീഫ് പ്രകാരം, വരുമാനം പരിധിയില്‍നിന്ന് എത്രയാണോ അധികമായിട്ടുള്ളത്, ആ തുകയ്ക്ക് മാത്രമേ നികുതി ബാധ്യത വരുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നു. അതായത്, അധികമായി ലഭിച്ച വരുമാനത്തേക്കാള്‍ കൂടുതല്‍ നികുതിയായി നല്‍കേണ്ടി വരില്ലെന്ന് ചുരുക്കം.

ഇന്‍കം ടാക്‌സ് റിട്ടേണ്‍: ഒരു രൂപ വരുമാനം കൂടിയാല്‍ 60,000 രൂപ നികുതിയോ? വസ്തുതകളും മാര്‍ജിനല്‍ റിലീഫും
വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?

ഇത് എങ്ങനെ നികുതി ലാഭിക്കാന്‍ സഹായിക്കുന്നു?

പുതിയ ടാക്‌സ് റെജിമില്‍ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 87എ വകുപ്പ് പ്രകാരം 60,000 രൂപ വരെ റിബേറ്റ് ലഭിക്കുന്നു. വരുമാനം 12 ലക്ഷത്തിന് അല്പം മുകളില്‍ പോയാല്‍ ഈ റിബേറ്റ് നഷ്ടപ്പെടുകയും നികുതി ബാധ്യത പെട്ടെന്ന് ഉയരുകയും ചെയ്യാം. ഇവിടെയാണ് മാര്‍ജിനല്‍ റിലീഫ് സംരക്ഷകനാകുന്നത്. വരുമാനം 12.75 ലക്ഷം രൂപ വരെയാകുമ്പോള്‍, ഈ റിലീഫ് ഉപയോഗിച്ച് നികുതി ബാധ്യത ക്രമീകരിക്കാന്‍ സാധിക്കും.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഇതൊരു ഓട്ടോമാറ്റിക് സംവിധാനമാണ്: നിങ്ങള്‍ പ്രത്യേകിച്ച് ക്ലെയിം ഒന്നും ചെയ്യേണ്ടതില്ല. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍, വരുമാനം നിശ്ചിത പരിധിക്ക് മുകളിലാണെങ്കില്‍ സോഫ്റ്റ്വെയര്‍ തന്നെ മാര്‍ജിനല്‍ റിലീഫ് കണക്കാക്കി നികുതി ബാധ്യത ക്രമീകരിക്കും.

അര്‍ഹത: നിശ്ചിത പരിധിക്ക് തൊട്ടുമുകളില്‍ വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വരുമാനം വളരെ കൂടുതലാണെങ്കില്‍ ഈ റിലീഫ് ലഭിക്കില്ല.

റിട്ടേണ്‍ ഫയലിങ്: ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വരുമാനം, നിക്ഷേപം, മറ്റ് സ്രോതസ്സുകളില്‍നിന്നുള്ള വരുമാനം എന്നിവ കൃത്യമായി രേഖപ്പെടുത്തുക. കൃത്യമായ കണക്കുകൂട്ടലുകള്‍ക്കായി ഔദ്യോഗിക ടാക്‌സ് കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ഇന്‍കം ടാക്‌സ് റിട്ടേണ്‍: ഒരു രൂപ വരുമാനം കൂടിയാല്‍ 60,000 രൂപ നികുതിയോ? വസ്തുതകളും മാര്‍ജിനല്‍ റിലീഫും
ഇപിഎഫ്: തുക മുഴുവൻ പിൻവലിക്കാം എന്ന് കരുതുന്നുണ്ടോ, നിങ്ങൾക്ക് തെറ്റി; അറിഞ്ഞിരിക്കാം 25% മിനിമം ബാലന്‍സ് നിയമം?

നികുതി നിയമങ്ങള്‍ സങ്കീര്‍ണമാണെന്ന് തോന്നാമെങ്കിലും, ഇത്തരത്തിലുള്ള നിയമങ്ങള്‍ സാധാരണക്കാരെ സഹായിക്കാന്‍ കൂടിയുള്ളതാണ്. നികുതിയെ ഭയക്കുന്നതിനുപകരം നിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കി സാമ്പത്തിക ആസൂത്രണം നടത്തുകയാണ് വേണ്ടത്. സംശയമുള്ള സാഹചര്യങ്ങളില്‍ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാനോ ടാക്‌സ് വിദഗ്ധരുടെ സഹായം തേടാനോ മടിക്കരുത്.

Summary

If your income exceeds the prescribed tax-free limit by even one rupee, will you suddenly have to pay a huge amount in tax? As the July 31 deadline for filing Income Tax Returns (ITR) approaches, this is a common concern circulating on social media and elsewhere. The very thought of it often worries taxpayers.

For instance, under the new tax regime, where income up to ₹12 lakh is tax-free, would earning ₹12,00,001 mean you have to pay ₹60,000 in income tax? The answer is no. This is exactly where the Income Tax Department's Marginal Relief provision comes into play, ensuring that taxpayers are not burdened with a disproportionately high tax liability for a marginal increase in income.

Madism Digital
madismdigital.com