ഇപിഎഫ്: തുക മുഴുവൻ പിൻവലിക്കാം എന്ന് കരുതുന്നുണ്ടോ, നിങ്ങൾക്ക് തെറ്റി; അറിഞ്ഞിരിക്കാം 25% മിനിമം ബാലന്‍സ് നിയമം?

എന്താണ് ഈ പുതിയ നിബന്ധനയെന്നും ഇത് നിങ്ങളുടെ പണത്തെ എങ്ങനെ ബാധിക്കുമെന്നും മനസ്സിലാക്കാം
ഇപിഎഫ്: തുക  മുഴുവൻ പിൻവലിക്കാം എന്ന് കരുതുന്നുണ്ടോ, നിങ്ങൾക്ക് തെറ്റി; അറിഞ്ഞിരിക്കാം 25% മിനിമം ബാലന്‍സ് നിയമം?
Published on

പുതിയ ഇപിഎഫ് നിയമം പ്രാബല്യത്തില്‍ വന്നതോടെ ശമ്പളക്കാരായ ജീവനക്കാര്‍ക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മുന്‍പത്തേക്കാള്‍ വളരെ എളുപ്പമായിരിക്കുകയാണ്. ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മ്മാണം തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളില്‍ ഇനിമുതല്‍ ഇപിഎഫ്ഒ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ വന്‍ തുക നിങ്ങളുടെ കൈകളിലെത്തും. എന്നാല്‍, ഇതിനെല്ലാം പിന്നില്‍ ഇപിഎഫ്ഒ മുന്നോട്ട് വെക്കുന്ന ഒരൊറ്റ കടുത്ത നിബന്ധനയുണ്ട്; അതാണ് 25% മിനിമം ബാലന്‍സ് നിയമം. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ അക്കൗണ്ടിലെ മുഴുവന്‍ തുകയും ഇനി എടുത്തു കളയാം എന്ന് വിചാരിച്ചാല്‍ തെറ്റി. എന്താണ് ഈ പുതിയ നിബന്ധനയെന്നും ഇത് നിങ്ങളുടെ പണത്തെ എങ്ങനെ ബാധിക്കുമെന്നും മനസ്സിലാക്കാം.

ഇപിഎഫ്: തുക  മുഴുവൻ പിൻവലിക്കാം എന്ന് കരുതുന്നുണ്ടോ, നിങ്ങൾക്ക് തെറ്റി; അറിഞ്ഞിരിക്കാം 25% മിനിമം ബാലന്‍സ് നിയമം?
വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?

എന്താണ് 25% മിനിമം ബാലന്‍സ് നിബന്ധന?

പുതിയ ഇപിഎഫ് ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ജീവനക്കാരന് തന്റെ അടിയന്തര ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവാദമുണ്ടെങ്കിലും, അക്കൗണ്ടിലെ ആകെ സമ്പാദ്യത്തിന്റെ കുറഞ്ഞത് 25 ശതമാനം തുക എപ്പോഴും അക്കൗണ്ടില്‍ തന്നെ നിര്‍ബന്ധമായും നിലനിര്‍ത്തിയിരിക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ കിടക്കുന്ന ആകെ തുകയുടെ 75 ശതമാനം മാത്രമേ നിങ്ങള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി അര്‍ഹതപ്പെട്ട തുക ആയി കണക്കാക്കൂ. ഈ 75 ശതമാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ ചികിത്സയ്‌ക്കോ വിവാഹത്തിനോ മറ്റോ ആയി 100% തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ബാക്കി വരുന്ന 25 ശതമാനം തുക നിങ്ങളുടെ അക്കൗണ്ടില്‍ ലോക്ക്ഡ് ആയിരിക്കും.ഒരു ഉദാഹരണത്തിലൂടെ ഇത് എളുപ്പത്തില്‍ മനസ്സിലാക്കാം. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ നിലവില്‍ ആകെ 1,00,000 രൂപ (ഒരു ലക്ഷം രൂപ) നിക്ഷേപമായി ഉണ്ടെന്ന് കരുതുക.

ഇപിഎഫ്: തുക  മുഴുവൻ പിൻവലിക്കാം എന്ന് കരുതുന്നുണ്ടോ, നിങ്ങൾക്ക് തെറ്റി; അറിഞ്ഞിരിക്കാം 25% മിനിമം ബാലന്‍സ് നിയമം?
ആ കുട്ടിക്ക് നിങ്ങളുമായി ജനിതക ബന്ധമില്ലെങ്കിലോ? ഐവിഎഫ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ മുഖം: ഞെട്ടിപ്പിക്കുന്ന അനാസ്ഥ

നിര്‍ബന്ധിത മിനിമം ബാലന്‍സ് (25%): 25,000 രൂപ. ഈ തുക നിങ്ങള്‍ക്ക് ഒരു കാരണവശാലും ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കില്ല. അത് അക്കൗണ്ടില്‍ സുരക്ഷിതമായി തുടരും.

നിങ്ങള്‍ക്ക് പിന്‍വലിക്കാനാകുന്ന പരമാവധി തുക (75%): 75,000 രൂപ. ഇതാണ് നിങ്ങളുടെ അര്‍ഹതപ്പെട്ട അംഗീകൃത തുക.ഇനി നിങ്ങള്‍ക്ക് ഗുരുതരമായ ഒരു രോഗാവസ്ഥ വരികയോ അല്ലെങ്കില്‍ മക്കളുടെ വിവാഹ ആവശ്യമുണ്ടാവുകയോ ചെയ്താല്‍, പുതിയ നിയമപ്രകാരം അര്‍ഹതപ്പെട്ട തുകയുടെ 100 ശതമാനവും പിന്‍വലിക്കാം. അതായത്, നിങ്ങള്‍ക്ക് അക്കൗണ്ടില്‍ നിന്നും പരമാവധി 75,000 രൂപ വരെ അടിയന്തരമായി പിന്‍വലിക്കാന്‍ സാധിക്കും. മുന്‍പ് പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇതില്‍ ചെറിയൊരു ശതമാനം മാത്രം തന്നിരുന്ന സ്ഥാനത്താണ് ഈ വലിയ മാറ്റം. എന്നാല്‍ ബാക്കി 25,000 രൂപ അപ്പോഴും അക്കൗണ്ടില്‍ തന്നെ തുടരും.

എന്തുകൊണ്ട് ഇങ്ങനെയൊരു നിബന്ധന വെച്ചു?

നിങ്ങളുടെ ഭാവി സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇപിഎഫ്ഒ ഈ മിനിമം ബാലന്‍സ് നിയമം കൊണ്ടുവന്നിരിക്കുന്നത്.

പെന്‍ഷനും വിരമിക്കല്‍ കാലവും സുരക്ഷിതമാക്കാന്‍: ഇപിഎഫ് എന്നത് അടിസ്ഥാനപരമായി ഒരു വിരമിക്കല്‍ കാല സമ്പാദ്യ പദ്ധതിയാണ്. ജീവനക്കാര്‍ ജോലിയിലിരിക്കുന്ന സമയത്ത് തന്നെ അക്കൗണ്ടിലെ മുഴുവന്‍ പണവും പല ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചു തീര്‍ത്താല്‍, വിരമിക്കുന്ന കാലത്തോ വാര്‍ദ്ധക്യത്തിലോ അവരുടെ കൈകളില്‍ പണമില്ലാത്ത അവസ്ഥ വരും. ഇത് ഒഴിവാക്കാനാണ് 25% തുക എപ്പോഴും മാറ്റിവെക്കുന്നത്.

അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍: അക്കൗണ്ടിലെ തുക പൂജ്യമാകാതിരിക്കാനും പിഎഫ് അക്കൗണ്ട് എപ്പോഴും സജീവമായി നിലനില്‍ക്കാനും ഈ മിനിമം ബാലന്‍സ് സഹായിക്കും.

എപ്പോഴാണ് ഈ 25% തുക പിന്‍വലിക്കാന്‍ സാധിക്കുക?

നിങ്ങളുടെ അക്കൗണ്ടിലെ 25% മിനിമം ബാലന്‍സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും ഒന്നിച്ച് പിന്‍വലിക്കാന്‍ പുതിയ നിയമത്തില്‍ ഒരൊറ്റ വഴിയേ ഉള്ളൂ. തുടര്‍ച്ചയായി ഒരു വര്‍ഷം (12 മാസം) നിങ്ങള്‍ തൊഴിലില്ലാതെ തുടരുകയാണെങ്കില്‍ മാത്രമേ അക്കൗണ്ട് പൂര്‍ണ്ണമായി ക്ലോസ് ചെയ്ത് മിനിമം ബാലന്‍സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും കൈപ്പറ്റാന്‍ സാധിക്കുകയുള്ളൂ. തൊഴിലില്ലാത്ത അവസ്ഥയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന വരിക്കാരെ സഹായിക്കാനാണ് ഈ പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം, നിങ്ങള്‍ ജോലി മാറുന്നതിനനുസരിച്ച് ഈ പിഎഫ് അക്കൗണ്ട് പുതിയ കമ്പനിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും, വിരമിക്കുന്ന പ്രായം (58 വയസ്സ്) വരെ ഈ 25 ശതമാനം തുക അവിടെ സുരക്ഷിതമായി തുടരുകയും ചെയ്യും.

Summary

A new EPF rule has made it easier for salaried employees to withdraw money from their Provident Fund accounts without visiting EPFO offices. Members can now access funds more conveniently for eligible purposes such as medical treatment, children's education, marriage, and home construction. However, the revised framework includes an important requirement—the 25% minimum balance rule—which limits how much money can be withdrawn. Employees should understand this condition before planning any EPF withdrawal.

Madism Digital
madismdigital.com