ലോകത്തിനു വീണ്ടും അനിശ്ചിത്വത്തിന്റെ നാളുകളോ? യുഎസിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഉലഞ്ഞ് ഓഹരി വിപണി, എണ്ണവിലയിൽ വൻ കുതിപ്പ്

ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ഏകദേശം ആറ് ശതമാനം വര്‍ധന
ലോകത്തിനു വീണ്ടും അനിശ്ചിത്വത്തിന്റെ നാളുകളോ? യുഎസിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഉലഞ്ഞ് ഓഹരി വിപണി, എണ്ണവിലയിൽ വൻ കുതിപ്പ്
Published on

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ഏകദേശം ആറു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബാരലിന് 95 ഡോളര്‍ നിരക്ക് കടന്നതോടെ വിപണിയില്‍ ആശങ്കയും കൂടിയിരിക്കുകയാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കിന് സമീപം നടന്ന സംഭവങ്ങളാണ് വിപണിയെ ഉലച്ചത്. യുഎസ് പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് നീങ്ങാന്‍ ശ്രമിച്ച ഇറാന്‍ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഈ സംഭവത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇറാന്‍ നീക്കമെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിനു വീണ്ടും അനിശ്ചിത്വത്തിന്റെ നാളുകളോ? യുഎസിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഉലഞ്ഞ് ഓഹരി വിപണി, എണ്ണവിലയിൽ വൻ കുതിപ്പ്
ശ്രീലങ്കയിൽ ഇന്ധന റേഷനിങ്, എ സി വേണ്ടെന്ന് തായ്‌ലൻഡ്, വിയറ്റ്നാമിൽ വർക്ക് ഫ്രം ഹോം; യുദ്ധം ലോകത്തെ ബാധിച്ചത് ഇങ്ങനെ

കടലിടുക്കിലൂടെ കടന്നുപോകുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ ഇറാന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നു. ഈ നീക്കം ആഗോള എണ്ണവിതരണത്തെ ബാധിക്കാമെന്ന ആശങ്ക വിപണിയില്‍ ശക്തമാക്കുന്ന ഘടകമായി മാറിയിട്ടുണ്ട്.

ഇതിനിടെ കറന്‍സി വിപണിയില്‍ രൂപയ്ക്ക് ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 13 പൈസയുടെ നേട്ടത്തോടെ രൂപ 92.78 എന്ന നിലയിലേക്ക് ഉയര്‍ന്നു. എണ്ണവില ഇപ്പോഴും 100 ഡോളറിന് താഴെയായിരിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ നിലപാടിനെ സ്വാധീനിക്കുന്നത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 28 പൈസയുടെ നേട്ടത്തോടെ 92.91 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.

ലോകത്തിനു വീണ്ടും അനിശ്ചിത്വത്തിന്റെ നാളുകളോ? യുഎസിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഉലഞ്ഞ് ഓഹരി വിപണി, എണ്ണവിലയിൽ വൻ കുതിപ്പ്
വാട്ട് എ ചേഞ്ച്! യുദ്ധഭീതി മാറി സമാധാനത്തിലേക്ക്; വിപണികളിൽ വൻ കുതിപ്പ്, നിക്ഷേപകർക്ക് ആശ്വാസം

ഓഹരി വിപണിയിലും അനുകൂല പ്രവണത തുടരുകയാണ്. സെന്‍സെക്‌സ് സൂചിക 300ലധികം പോയിന്റ് ഉയര്‍ന്ന് വ്യാപാരത്തില്‍ മുന്നേറ്റം കൈവരിച്ചു. ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ തുടങ്ങിയ പ്രമുഖ ഓഹരികളാണ് വിപണിയിൽ നേട്ടം സ്വന്തമാക്കിയത്.

English Summary: Rising tensions in West Asia, triggered by a US-Iran maritime incident near the Strait of Hormuz, have pushed global oil prices higher. Brent crude crossed $95 per barrel, raising market concerns, while the Indian rupee and stock market showed mixed but relatively stable responses

Related Stories

No stories found.
Madism Digital
madismdigital.com