പ്രതിരോധവും റെയില്‍വേയും മുന്നില്‍; കേന്ദ്ര സര്‍വീസില്‍ 8.23 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

ആഭ്യന്തര മന്ത്രാലയത്തില്‍ അംഗീകൃതമായ 11,18,233 തസ്തികകളില്‍ 1,10,885 ഒഴിവുകളുണ്ട്. തപാല്‍ വകുപ്പില്‍ 2,53,124 തസ്തികകളില്‍ 61,546 എണ്ണം നികത്തപ്പെടാതെ കിടക്കുന്നു
പ്രതിരോധവും റെയില്‍വേയും മുന്നില്‍; കേന്ദ്ര സര്‍വീസില്‍ 8.23 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
Published on

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ലക്ഷക്കണക്കിന് തസ്തികകള്‍ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നത് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ആര്‍.ടി.ഐ പ്രകാരം പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം 8.23 ലക്ഷത്തിലധികം അംഗീകൃത തസ്തികകളാണ് നിലവില്‍ കേന്ദ്ര സര്‍വീസില്‍ ഒഴിഞ്ഞുകിടക്കുന്നത്. 2015-ല്‍ 4.21 ലക്ഷമായിരുന്ന ഒഴിവുകളാണ് ഇപ്പോള്‍ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒഴിവുകളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ധനവ് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്‌സ്പന്‍ഡിച്ചറിലെ പേ റിസര്‍ച്ച് യൂണിറ്റ് (പിആര്‍യു) നല്‍കിയ വിവരങ്ങള്‍ പ്രകാരം 80 മന്ത്രാലയങ്ങളിലായി ആകെ 39,23,212 അംഗീകൃത തസ്തികകളാണുള്ളത്. എന്നാല്‍ ഇതില്‍ 30,99,556 തസ്തികകളില്‍ മാത്രമാണ് ജീവനക്കാരുള്ളത്. അതായത്, 8,23,556 സ്ഥിരം തസ്തികകള്‍ ഇപ്പോഴും നികത്തപ്പെടാതെ കിടക്കുന്നു. ദേശീയ സുരക്ഷയെയും ഗതാഗത മേഖലയെയും നേരിട്ട് ബാധിക്കുന്ന പ്രധാന വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച ആര്‍.ടി.ഐ അപേക്ഷയ്ക്ക് മറുപടിയായാണ് ഈ വിവരങ്ങള്‍ ലഭ്യമാക്കിയത്.

ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് പ്രതിരോധ മന്ത്രാലയത്തിലാണ്. ഇവിടെ അംഗീകൃതമായ 5,56,248 തസ്തികകളില്‍ 2,41,643 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. തൊട്ടുപിന്നിലുള്ള റെയില്‍വേയില്‍ 14,79,701 അംഗീകൃത തസ്തികകളില്‍ 12,39,576 ജീവനക്കാരാണുള്ളത്. 2,40,125 പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ അംഗീകൃതമായ 11,18,233 തസ്തികകളില്‍ 1,10,885 ഒഴിവുകളുണ്ട്. തപാല്‍ വകുപ്പില്‍ 2,53,124 തസ്തികകളില്‍ 61,546 എണ്ണം നികത്തപ്പെടാതെ കിടക്കുന്നു.

പ്രതിരോധവും റെയില്‍വേയും മുന്നില്‍; കേന്ദ്ര സര്‍വീസില്‍ 8.23 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
പൂട്ടിയ സ്‌കൂളുകളില്‍ ശമ്പളം വാങ്ങുന്നത് 19,502 അധ്യാപകര്‍; വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തില്‍ 57.7 ശതമാനവും പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തില്‍ 38 ശതമാനവും കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയത്തില്‍ 34 ശതമാനവും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ന്യൂഡല്‍ഹി, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ തൊഴില്‍, വിദ്യാഭ്യാസ വിഷയങ്ങളെച്ചൊല്ലി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഴിച്ചുവിട്ടത്. തസ്തികകള്‍ നികത്താതെ തടഞ്ഞുവെക്കുന്നതിലൂടെ ദളിത്, പിന്നാക്ക, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടന നേരിട്ട് ഭേദഗതി ചെയ്യാതെ തന്നെ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള പിന്‍വാതില്‍ തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നതെന്നും ഇത് കേവലം തൊഴില്‍ പ്രശ്‌നം മാത്രമല്ല മറിച്ച് വലിയൊരു സാമൂഹിക നീതി നിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ 5.1 ലക്ഷത്തോളം സ്ഥിരം തസ്തികകള്‍ ഇല്ലാതാക്കിയതായും കരാര്‍ അടിസ്ഥാനത്തിലുള്ള ജോലികളുടെ അനുപാതം 19 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ന്നെന്നും ഖാര്‍ഗെ ആരോപിച്ചു. 'സംവരണം അവസാനിപ്പിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല, സംവരണമുള്ള ജോലികള്‍ ഇല്ലാതാക്കിയാല്‍ മാത്രം മതിയെന്നാണ് സര്‍ക്കാറിന്റെ നിലപാട്' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തൊഴിലില്ലായ്മയും തസ്തികകള്‍ നികത്തുന്നതിലെ വീഴ്ചയും വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്നുറപ്പാണ്.

Summary

More than 8.23 lakh sanctioned posts remain vacant across various ministries and departments of the Central government, according to information obtained through an RTI query. The number of vacancies has nearly doubled from 4.21 lakh in 2015, raising concerns over unemployment and delays in government recruitment. Data from the Pay Research Unit under the Department of Expenditure shows that, across 80 ministries and departments, only 30,99,556 employees are working against 39,23,212 sanctioned posts, leaving 8,23,556 permanent positions vacant. The Ministry of Defence has the highest number of vacancies, with 2,41,643 posts unfilled, followed closely by the Indian Railways, where 2,40,125 posts remain vacant. The Ministry of Home Affairs has 1,10,885 vacancies, while the Department of Posts has 61,546 unfilled positions.

Madism Digital
madismdigital.com