പൂട്ടിയ സ്‌കൂളുകളില്‍ ശമ്പളം വാങ്ങുന്നത് 19,502 അധ്യാപകര്‍; വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

അപ്പര്‍ പ്രൈമറി തലത്തില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് എത്തുമ്പോഴേക്കും 28 മുതല്‍ 42 ശതമാനം വരെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു
പൂട്ടിയ സ്‌കൂളുകളില്‍ ശമ്പളം വാങ്ങുന്നത് 19,502 അധ്യാപകര്‍; വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്
Published on

പശ്ചിമ ബംഗാളിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ ക്രമക്കേടുകളും അപാകതകളും വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെയും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും (സി.എ.ജി) പുതിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ആയിരക്കണക്കിന് സ്‌കൂളുകളില്‍ ഒരൊറ്റ വിദ്യാര്‍ഥി പോലും ഇല്ലെങ്കിലും പതിനായിരക്കണക്കിന് അധ്യാപകരാണ് ജോലി ചെയ്യുന്നത്. മറുഭാഗത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലാവട്ടെ അധ്യാപകരുമില്ല.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 'യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യൂക്കേഷന്‍ പ്ലസ്' 2025-26 റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് വിദ്യാര്‍ഥികളില്ലാത്ത 5,663 സ്‌കൂളുകളാണുള്ളത്. ഇതില്‍ 73 ശതമാനവും (4,133 സ്‌കൂളുകള്‍) പശ്ചിമ ബംഗാളിലാണ്. ഈ സ്‌കൂളുകളില്‍ നിലവില്‍ 19,502 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. 313 സ്‌കൂളുകളുള്ള ഉത്തര്‍പ്രദേശാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ മറുഭാഗത്ത്, ബംഗാളിലെ 6,769 സ്‌കൂളുകളില്‍ 2,29,569 വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരൊറ്റ അധ്യാപകന്‍ മാത്രമാണുള്ളത്. ഏകദേശം 8,596 വിദ്യാര്‍ഥികള്‍ പഠിക്കുന്ന 520 സ്‌കൂളുകളില്‍ ഒരു അധ്യാപകന്‍ പോലും ഇല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നു. ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഓഗസ്റ്റിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്.

സാങ്കേതിക പിഴവും അഴിമതിയും എന്ന് വിശദീകരണം

സ്വകാര്യ സ്‌കൂളുകള്‍ കേന്ദ്ര പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കിയപ്പോള്‍ വരുത്തിയ സാങ്കേതിക പിഴവുകളാണ് ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക് കാരണമെന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദീപക് ബര്‍മാന്‍ നല്‍കുന്ന വിശദീകരണം. ചില സ്വകാര്യ സ്‌കൂളുകള്‍ അധ്യാപകരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്‌തെങ്കിലും വിദ്യാര്‍ഥികളുടെ കണക്കുകള്‍ നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി നടന്ന അഴിമതികള്‍ കാരണം പുതിയ അധ്യാപക നിയമനങ്ങള്‍ നടക്കാത്തതാണ് നിലവിലെ അധ്യാപക ക്ഷാമത്തിന് പ്രധാന കാരണം. നിലവില്‍ അധികമുള്ള അധ്യാപകരെ ആവശ്യമുള്ള സ്‌കൂളുകളിലേക്ക് പുനക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഈ വര്‍ഷത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂട്ടിയ സ്‌കൂളുകളില്‍ ശമ്പളം വാങ്ങുന്നത് 19,502 അധ്യാപകര്‍; വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്
ഹോർമുസിലെ നിഴൽ യുദ്ധം: യുദ്ധഭീതിയിലും ലോക വിപണിയിലേക്ക് എണ്ണ എത്തിക്കുന്ന 'ഡാർക്ക് ട്രാൻസിറ്റുകൾ'

മമത ബാനര്‍ജി സര്‍ക്കാരിന്റെ കാലത്ത് അധ്യാപക നിയമനത്തില്‍ വന്‍ അഴിമതിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥരെയും സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ ജാമ്യത്തിലാണ്. അഴിമതിയെ തുടര്‍ന്ന് സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000-ത്തിലധികം നിയമനങ്ങള്‍ പിന്നീട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഉയര്‍ന്ന ഡ്രോപ്പ് ഔട്ട് നിരക്കും അധ്യാപക ക്ഷാമവും

2019-20 മുതല്‍ 2023-24 വരെയുള്ള കാലയളവിലെ 'സമഗ്ര ശിക്ഷാ അഭിയാന്‍' പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ സി.എ.ജി റിപ്പോര്‍ട്ടില്‍, സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ നിരക്ക് വര്‍ധിക്കുന്നതായി മുന്നറിയിപ്പ് നല്‍കുന്നു. അപ്പര്‍ പ്രൈമറി തലത്തില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് എത്തുമ്പോഴേക്കും 28 മുതല്‍ 42 ശതമാനം വരെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, ബാല്യവിവാഹം, പഠിക്കാന്‍ താല്‍പര്യമില്ലായ്മ, ജോലി തേടിയുള്ള കുടിയേറ്റം എന്നിവയാണ് പ്രധാന കാരണങ്ങള്‍. പഠനം നിര്‍ത്തിയവരില്‍ 53 ശതമാനം പേരും ദാരിദ്ര്യവും സാമ്പത്തിക പ്രയാസങ്ങളുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. 14 ശതമാനം പേര്‍ക്ക് പഠിക്കാന്‍ താല്‍പര്യമില്ലാത്തതിനാലും 13 ശതമാനം പേര്‍ തൊഴില്‍ തേടി കുടിയേറിയതിനാലും 12 ശതമാനം പേര്‍ ബാല്യവിവാഹം കാരണവുമാണ് പഠനം അവസാനിപ്പിച്ചത്.

ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ കൂടുതലുള്ളതും ഫണ്ട് ശരിയായി വിനിയോഗിക്കാത്തതും കേന്ദ്രത്തിന്റെ സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിനെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത അധ്യാപക ക്ഷാമവും റിപ്പോര്‍ട്ടില്‍ എടുത്തെഴുതിയിട്ടുണ്ട്. 1.76 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 5,152 സ്‌കൂളുകളില്‍ ഒരൊറ്റ അധ്യാപകന്‍ മാത്രമാണുള്ളത്. അതേസമയം, റൈറ്റ് ടു എഡ്യുക്കേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് 150-ല്‍ താഴെ വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ 40,530 പ്രധാന അധ്യാപകരെ നിയമിച്ചിട്ടുമുണ്ട്.

പൂട്ടിയ സ്‌കൂളുകളില്‍ ശമ്പളം വാങ്ങുന്നത് 19,502 അധ്യാപകര്‍; വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്
വന്ദേമാതരം വിവാദം: ആദ്യ രണ്ട് വരികള്‍ മാത്രം പാടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് എന്തുകൊണ്ട്? ബാക്കി നാല് വരികളില്‍ ഉള്ളത്

31,684 പ്രൈമറി അധ്യാപകരുടെയും 2,05-8 അപ്പര്‍ പ്രൈമറി അധ്യാപകരുടെയും കുറവ് കാരണം ബംഗാളിലെ 29 ശതമാനം പ്രൈമറി സ്‌കൂളുകള്‍ക്കും 30 ശതമാനം അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്കും നിര്‍ദിഷ്ട വിദ്യാര്‍ഥി-അധ്യാപക അനുപാതം പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 79 ശതമാനം സ്‌കൂളുകളിലും നിര്‍ദിഷ്ട അനുപാതത്തേക്കാള്‍ കൂടുതല്‍ അധ്യാപകരുണ്ട്. രാജ്യത്ത് ഏറ്റവും മോശം വിദ്യാര്‍ഥി-അധ്യാപക അനുപാതമുള്ള രണ്ടാമത്തെ സംസ്ഥാനം പശ്ചിമ ബംഗാളാണെന്ന് യു.ഡി.ഐ.എസ്.ഇ പ്ലസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബംഗാളിലെ അനുപാതം 1:30 ആയിരിക്കുമ്പോള്‍ ഝാര്‍ഖണ്ഡില്‍ ഇത് 1:36 ആണ്.

സംസ്ഥാനത്തെ ആകെ 93,147 സ്‌കൂളുകളില്‍ 8 ശതമാനത്തോളം സ്‌കൂളുകളില്‍ 10-ഓ അതില്‍ കുറവോ വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. എന്നാല്‍ 8.5 ശതമാനം സ്‌കൂളുകളില്‍ 500-ല്‍ അധികം കുട്ടികളുണ്ട്. 403 സ്‌കൂളുകളില്‍ മാത്രമാണ് ഡിജിറ്റല്‍ ലൈബ്രറികളുള്ളത്. 23,894 സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും 18,374 സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷനുമുണ്ട്.

Summary

New reports from the Union Ministry of Education and the Comptroller and Auditor General (CAG) have exposed major irregularities in West Bengal's public education system. According to the UDISE+ 2025-26 report, 4,133 of India's 5,663 schools with zero student enrolment are in West Bengal. Despite having no students, these schools employ 19,502 teachers. At the same time, thousands of schools in the state face an acute teacher shortage. Around 6,769 schools, with over 2.29 lakh students, have only one teacher each, while 520 schools reportedly have no teachers at all despite enrolling around 8,596 students. The state government has attributed some of the discrepancies to technical errors in data submitted by private schools and said efforts are underway to redistribute surplus teachers.

Related Stories

Madism Digital
madismdigital.com