ജനനായകന്‍ റിലീസ് പ്രതിസന്ധിയില്‍; സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍

തമിഴ്‌നാട്ടിലും കേരളത്തിലും രാവിലെ ആറ് മണിക്ക് ആദ്യ ഷോകൾ നടത്താനിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ റിലീസ് പ്രതിസന്ധിയോടെ ആരാധകർ വലിയ ആശങ്കയിലാണ്
vijay
vijay image: Jana Nayakan movie
Published on

വിജയ് നായകനായ ജനനായകൻ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിൽ. സെന്‍സർ ബോർഡിന്‍റെ അനുമതി ലഭിക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണം. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാതെ ചിത്രം റിലീസ് തടയുന്നതായി ആരോപിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നേരത്തെ ലഭിച്ചിരുന്നു. ജനുവരി 9ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഡിസംബർ 19-ന് സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ട് പത്ത് കട്ടുകൾ നിർദേശിക്കുകയും, നിർമാതാക്കൾ കട്ടുകൾ ചെയ്ത് വീണ്ടും സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സെൻസർ സർട്ടിഫിക്കറ്റ് ഇപ്പോഴും ലഭിച്ചിട്ടില്ല.

നിർമാതാക്കൾ സെൻസർ ബോർഡ് സിനിമ റിലീസ് വൈകിപ്പിക്കുന്നതിന്റെ കാരണം വിശദീകരിക്കാത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വാദം കേൾക്കാനുള്ള സാധ്യതയുണ്ടെന്നും, അത് സംബന്ധിച്ച നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി 9ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയ്ക്കായി വിജയ് ആരാധകർ വമ്പൻ ഫാൻ ഷോകൾ ഒരുക്കിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും രാവിലെ ആറ് മണിക്ക് ആദ്യ ഷോകൾ നടത്താനിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ റിലീസ് പ്രതിസന്ധിയോടെ ആരാധകർ വലിയ ആശങ്കയിലാണ്.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് റിപ്പോർട്ടുകള്‍. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

English Summary: Vijay’s film Jana Nayakan faces release delays as the Censor Board has not issued a new certificate despite earlier clearance. Producers approach Madras High Court, while fans await the January 9 premiere.

Related Stories

No stories found.
Madism Digital
madismdigital.com