'മോഹന്‍ലാല്‍ എന്തുപറയും, എനിക്ക് ആകാംഷയുണ്ട്'; ദൃശ്യം, ദ കണ്‍ക്ലൂഷനെ കുറിച്ച് അജയ് ദേവ്ഗണ്‍

ഹിന്ദി ‘ദൃശ്യം 3’ കണ്ട ശേഷം മോഹൻലാലും ജീത്തു ജോസഫും എന്ത് പറയുമെന്ന ആകാംക്ഷയിൽ അജയ് ദേവ്ഗൺ
'മോഹന്‍ലാല്‍ എന്തുപറയും, എനിക്ക് ആകാംഷയുണ്ട്'; ദൃശ്യം, ദ കണ്‍ക്ലൂഷനെ കുറിച്ച് അജയ് ദേവ്ഗണ്‍
Published on

ഒരു സിനിമയുടെ റീമേക്ക് അതിന്റെ ഒറിജിനലുമായി താരതമ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ‘ദൃശ്യം’ എന്ന കഥയുടെ കാര്യത്തിൽ ആ താരതമ്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. മലയാളത്തിൽ ജോർജുകുട്ടിയായി മോഹൻലാൽ ജീവൻ നൽകിയ കഥാപാത്രത്തെ ഹിന്ദിയിൽ വിജയ് സാൽഗാവ്കറായി അവതരിപ്പിച്ച അജയ് ദേവ്ഗൺ, ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ റിലീസിനൊരുങ്ങുകയാണ്.

ഹിന്ദി ‘ദൃശ്യം 3’യെക്കുറിച്ച് സംസാരിക്കുമ്പോൾ അജയ് ദേവ്ഗൺ പങ്കുവെച്ച ഒരു ആഗ്രഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാള ‘ദൃശ്യ’ത്തിന്റെ മുഖ്യശക്തികളായ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഹിന്ദി ചിത്രം കാണണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

അവരുടെ അഭിപ്രായവും അംഗീകാരവും തനിക്ക് ഏറെ പ്രധാനമാണെന്നാണ് അജയ് വ്യക്തമാക്കുന്നത്.

'മോഹന്‍ലാല്‍ എന്തുപറയും, എനിക്ക് ആകാംഷയുണ്ട്'; ദൃശ്യം, ദ കണ്‍ക്ലൂഷനെ കുറിച്ച് അജയ് ദേവ്ഗണ്‍
രജനി സാറിനെപ്പോലെ പുതുമുഖങ്ങളെ പിന്തുണയ്ക്കുന്ന മറ്റൊരു സൂപ്പർ സ്റ്റാറില്ല'; ഓർമകൾ പങ്കുവെച്ച് മാളവിക മോഹനൻ

മലയാളത്തിലെ ‘ദൃശ്യം 3’യുടെ കഥയുമായി ഹിന്ദി പതിപ്പിന് നേരിട്ടുള്ള സാമ്യമില്ലെന്നും അജയ് ദേവ്ഗൺ പറയുന്നു. ഹിന്ദി മൂന്നാം ഭാഗത്തിനായി വ്യത്യസ്തമായ ഒരു കഥയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ‘ദൃശ്യം’ എന്ന ഫ്രാഞ്ചൈസിയുടെ അടിസ്ഥാന സ്വഭാവവും സസ്പെൻസിന്റെ ലോകവും നിലനിർത്താൻ അണിയറപ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഒരു ശക്തമായ അവസാനഭാഗം ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അജയ് ദേവ്ഗൺ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തിരക്കഥയ്ക്ക് ഏറെ സമയം ചെലവഴിച്ച ശേഷമാണ് ടീം മൂന്നാം ഭാഗത്തിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ ചിത്രം കണ്ട ശേഷം മോഹൻലാലും ജീത്തു ജോസഫും എന്ത് പറയുമെന്ന ആകാംക്ഷ അജയ് ദേവ്ഗണിനുമുണ്ട്.

'മോഹന്‍ലാല്‍ എന്തുപറയും, എനിക്ക് ആകാംഷയുണ്ട്'; ദൃശ്യം, ദ കണ്‍ക്ലൂഷനെ കുറിച്ച് അജയ് ദേവ്ഗണ്‍
16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'

മലയാളത്തിൽ ജീത്തു ജോസഫ് സൃഷ്ടിച്ച ‘ദൃശ്യം’ പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഓരോ ഭാഷയിലും കഥയ്ക്ക് സ്വന്തം സ്വഭാവം ലഭിച്ചെങ്കിലും, പ്രേക്ഷകർ എന്നും താരതമ്യം ചെയ്തത് രണ്ട് കഥാപാത്രങ്ങളെയാണ് — ജോർജുകുട്ടിയെയും വിജയ് സാൽഗാവ്കറെയും.ഇപ്പോൾ ആ യാത്ര മൂന്നാം ഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഒരു വശത്ത് മോഹൻലാലിന്റെ ജോർജുകുട്ടി. മറുവശത്ത് അജയ് ദേവ്ഗണിന്റെ വിജയ് സാൽഗാവ്കർ.

'മോഹന്‍ലാല്‍ എന്തുപറയും, എനിക്ക് ആകാംഷയുണ്ട്'; ദൃശ്യം, ദ കണ്‍ക്ലൂഷനെ കുറിച്ച് അജയ് ദേവ്ഗണ്‍
ഹിറ്റിനു പിന്നാലെ ENCORE!

രണ്ട് ഭാഷകൾ, രണ്ട് വ്യത്യസ്ത സിനിമാ ലോകങ്ങൾ. എന്നാൽ ഒരേ കഥയിൽ നിന്ന് ആരംഭിച്ച ഈ യാത്രയുടെ പുതിയ അധ്യായത്തെക്കുറിച്ച് മോഹൻലാൽ എന്ത് പറയുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ അജയ് ദേവ്ഗണും ആരാധകരും

Summary

Ajay Devgn is eagerly awaiting Mohanlal and Jeethu Joseph’s reaction to the Hindi Drishyam 3. The actor hopes they watch the film and share their opinion, as their approval matters to him. Ajay says the Hindi third instalment follows a different story while retaining the franchise’s suspenseful essence.

Madism Digital
madismdigital.com