16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'

മൂന്നാം വാരത്തിലും തിയേറ്ററുകളിൽ വൻ തിരക്ക്; 'ബേതലഹേം കുടുംബ യൂണിറ്റ്' നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ വിജയത്തിലേക്ക്.
16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'
Published on

ഓഗസ്റ്റ് 21-ന് തീയേറ്ററുകളിലെത്തിയ ഗിരീഷ് എ ഡി ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 251.65 കോടി രൂപ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. വിദേശ വിപണിയിലെ മികച്ച പ്രകടനവും മൂന്നാം വാരത്തിലെ ശക്തമായ തിയേറ്റർ പങ്കാളിത്തവുമാണ് ചിത്രത്തെ 250 കോടി ക്ലബ്ബിൽ എത്തിച്ചത്. നിവിൻ പോളിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിയിരിക്കുകയാണ്.

16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'
‘പൊളിച്ചു മുത്തേ! നിന്നെ ഓർത്ത് ഒരുപാട് സന്തോഷം’; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നു മാത്രം ഇതുവരെ 134.65 കോടി രൂപ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിനായി. സാക്നിൽക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ നെറ്റ് കളക്ഷൻ 113.95 കോടിയാണ്. പതിനാറാം ദിവസമായ ഇന്നലെ മാത്രം ഇന്ത്യയിൽ നിന്ന് 7 കോടി രൂപ നെറ്റ് കളക്ഷനായി ചിത്രം നേടി. മുൻദിവസത്തെ അപേക്ഷിച്ച് കളക്ഷനിൽ 13.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. വിദേശ വിപണികളിൽ നിന്ന് പതിനാറാം ദിവസം 4 കോടി രൂപ കൂടി നേടിയതോടെയാണ് ആഗോള ഗ്രോസ് കളക്ഷൻ 251.65 കോടിയായി ഉയർന്നത്. വിദേശത്തു നിന്നുള്ള ആകെ ഗ്രോസ് കളക്ഷൻ നിലവിൽ 117 കോടിയാണ്.

16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'
'പഴയ ലാലേട്ടന്‍ കഥാപാത്രങ്ങള്‍ക്കുള്ള ആ വശീകരണം'; നിവിന്‍ പോളിയെക്കുറിച്ച് ആഷിഖ് അബു പറഞ്ഞത്, കുറിപ്പുമായി നിര്‍മാതാവ്

റിലീസ് ദിനത്തിൽ 4.90 കോടി രൂപ നേട്ടത്തോടെയാണ് ചിത്രം യാത്ര ആരംഭിച്ചത്. ആദ്യ വാരാന്ത്യത്തിൽ വൻ മുന്നേറ്റം നടത്തിയ ചിത്രം രണ്ടാം ദിവസം 7.15 കോടിയും മൂന്നാം ദിവസം 8.80 കോടിയും സ്വന്തമാക്കി. തുടർന്നുള്ള ദിവസങ്ങളിലും മികച്ച തിയേറ്റർ കളക്ഷൻ നിലനിർത്താൻ ചിത്രത്തിന് സാധിച്ചു. നാലാം ദിവസം 6.90 കോടിയും അഞ്ചും ആറും ദിവസങ്ങളിൽ 7.90 കോടി രൂപ വീതവും ഏഴാം ദിവസം 8.75 കോടിയും നേടി ആദ്യ വാരത്തിൽ തന്നെ 52.30 കോടി രൂപ ഇന്ത്യയിൽ നിന്ന് സമാഹരിച്ചു.

16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'
നാട്ടിലെങ്ങും പ്രണയം പടരാൻ സാധ്യത; ആമിർ പള്ളിക്കൽ - ലിജീഷ്‍ കുമാർ കൂട്ടുകെട്ടിലെ പ്രേംപാറ്റ ഒക്ടോബറിൽ തിയേറ്ററുകളിലെത്തും

രണ്ടാം വാരത്തിലും കളക്ഷനിൽ വലിയ കുറവില്ലാതെ മുന്നേറിയ ചിത്രം എട്ടാം ദിവസം 9.55 കോടിയും ഒമ്പതാം ദിവസം 10.20 കോടിയും പത്താം ദിവസം 10.40 കോടിയും നേടി. പതിനൊന്നാം ദിവസം 6 കോടി, പന്ത്രണ്ടാം ദിവസം 5.15 കോടി, പതിമൂന്നാം ദിവസം 4.50 കോടി, പതിനാലാം ദിവസം 4.05 കോടി, പതിനഞ്ചാം ദിവസം 6.15 കോടി എന്നിങ്ങനെയാണ് തുടർന്നുള്ള ദിവസങ്ങളിലെ കളക്ഷൻ കണക്കുകൾ.

വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തുന്ന ആഷ്‌ലി എന്ന പെൺകുട്ടി അയൽപക്കത്തെ കല്യാണത്തിനിടയിൽ തന്റെ ആദ്യ പ്രണയമായ ജസ്റ്റിന്റെ ഓർമ്മകളിലേക്ക് തിരികെ പോകുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹം. പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ നിവിൻ പോളിക്കും മമിത ബൈജുവിനുമൊപ്പം വിനയ് ഫോർട്ട്, ബിന്ദു പണിക്കർ, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, ശ്രീന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'
'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?

അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയനാണ്. 2 മണിക്കൂറും 37 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനം തുടരുന്നതോടെ വരും ദിവസങ്ങളിലും ചിത്രത്തിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം ശക്തമായി തുടരുമെന്നാണ് വിലയിരുത്തൽ.

Summary

Nivin Pauly’s Bethlehem Family Unit has crossed the ₹250 crore mark worldwide within 16 days of its release. The Girish A.D. directorial has become the biggest box-office success of Nivin Pauly’s career, with strong performances in both India and overseas markets.

Madism Digital
madismdigital.com