'രാമായണത്തിന് ഈണം പകരും' 12 വർഷം മുൻപ് പ്രവചനം; വെളിപ്പെടുത്തി എ ആർ റഹ്മാൻ

ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി ചേർന്ന് രാമായണത്തിന് റഹ്മാൻ സംഗീതമൊരുക്കുമ്പോൾ അന്നത്തെ ആ ആരാധകന്റെ സന്ദേശം യാഥാർത്ഥ്യമാവുകയാണ്.
'രാമായണത്തിന് ഈണം പകരും' 12 വർഷം മുൻപ് പ്രവചനം; വെളിപ്പെടുത്തി എ ആർ റഹ്മാൻ
Published on: 

ചെന്നൈയിൽ നടന്ന 'രാമായണ' സിനിമയുടെ ആൽബം ലോഞ്ച് ചടങ്ങിൽ വെച്ചാണ് എ.ആർ റഹ്മാൻ ഒരു പതിറ്റാണ്ട് പഴക്കമുള്ള കൗതുകകരമായ കഥ വെളിപ്പെടുത്തിയത്. 2014-ൽ സതീഷ് എന്നയാൾ തനിക്ക് അയച്ച ഇമെയിൽ സന്ദേശത്തെക്കുറിച്ചായിരുന്നു റഹ്മാന്റെ പരാമർശം. റഹ്മാൻ തന്നെ ചടങ്ങിൽ ആ ഇമെയിൽ വായിച്ചു കേൾപ്പിച്ചു

"നിങ്ങൾ എന്റെ പ്രഭാത സ്വപ്നത്തിൽ വന്നു. ഇന്ത്യയിലുടനീളവും ലോകമെമ്പാടും രാമായണം ആസ്പദമാക്കി വലിയ സംഗീത പരിപാടികൾ നിങ്ങൾ നടത്തുന്നത് ഞാൻ കണ്ടു. ഈ സ്വപ്നം നിശ്ചയമായും സത്യമാകുമെന്ന് ഞാൻ കരുതുന്നു," എന്നായിരുന്നു സതീഷ് 2014-ൽ അയച്ച സന്ദേശം. വർഷങ്ങൾക്കിപ്പുറം ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി ചേർന്ന് രാമായണത്തിന് റഹ്മാൻ സംഗീതമൊരുക്കുമ്പോൾ അന്നത്തെ ആ ആരാധകന്റെ സന്ദേശം യാഥാർത്ഥ്യമാവുകയാണ്.

'രാമായണത്തിന് ഈണം പകരും' 12 വർഷം മുൻപ് പ്രവചനം; വെളിപ്പെടുത്തി എ ആർ റഹ്മാൻ
'രാമായണ' അവതരണങ്ങളിൽ അതൃപ്തിയെന്ന് രാജമൗലി; 'വാരണാസി' ഒരുക്കുന്ന വിസ്മയം എന്താണ്?

ചടങ്ങിൽ ചിത്രത്തിൽ രാവണനായി വേഷമിടുന്ന നടൻ യാഷും പങ്കെടുത്തിരുന്നു. റഹ്മാന്റെ ഗാനങ്ങളിലൂടെയാണ് താൻ തമിഴ് പഠിച്ചതെന്ന് യാഷ് പറഞ്ഞു. ജന്റിൽമാൻ സിനിമയിലെ പാട്ടുകൾക്ക് ഡാൻസ് കളിച്ചിരുന്ന കാര്യവും തമിഴ് സിനിമയ്ക്കും സംഗീതത്തിനും റഹ്മാൻ നൽകിയ സംഭാവനകളെക്കുറിച്ചും യാഷ് ചടങ്ങിൽ സംസാരിച്ചു.

രാവണന്റെ കഥാപാത്രം ചെയ്യുന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നതായും യാഷ് വ്യക്തമാക്കി. രാവണൻ എല്ലാവരും വെറുക്കുന്ന കഥാപാത്രമാണെന്ന് അറിയാമെങ്കിലും റഹ്മാൻ ഒരുക്കിയ ശിവ താണ്ഡവം ഗാനം തനിക്ക് വലിയ ഊർജ്ജമാണ് നൽകിയതെന്നും അഭിനയിക്കുമ്പോൾ ഈ പാട്ടാണ് താൻ കേട്ടിരുന്നതെന്നും യാഷ് കൂട്ടിച്ചേർത്തു.

'രാമായണത്തിന് ഈണം പകരും' 12 വർഷം മുൻപ് പ്രവചനം; വെളിപ്പെടുത്തി എ ആർ റഹ്മാൻ
രൺവീർ സിംഗ് 'ദുരന്ധര്‍' സിനിമയെ പ്രൊമോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്?; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ മാർക്കറ്റിംഗ് ഹെഡ്

നിതീഷ് തിവാരി സംവിധാനം ചെയ്ത് ശ്രീധർ രാഘവൻ തിരക്കഥയെഴുതുന്ന 'രാമായണം: റൈസ് ഓഫ് എ ലെജൻഡ്' രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ വൻ നിര തന്നെ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നുണ്ട്

രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുമ്പോൾ സണ്ണി ഡിയോൾ, രവി ദുബെ, അരുൺ ഗോവിൽ, ലാറ ദത്ത, രാകുൽ പ്രീത് സിംഗ്, വിവേക് ഒബ്‌റോയ്, കുനാൽ കപൂർ, കാജൽ അഗർവാൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐമാക്സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്യും.

Summary

Music composer AR Rahman has revealed a 2014 email from a fan who predicted that he would create music for large-scale Ramayana events. The prediction feels especially meaningful as Rahman collaborates with Hans Zimmer on Nitesh Tiwari’s upcoming Ramayana film. Actor Yash also spoke about Rahman’s musical influence and how the Shiva Tandava track inspired him while portraying Ravana.

Madism Digital
madismdigital.com