മലയാളികളുടെ അതിരുവിട്ട സൈബർ ആക്രമണം?; 'ടോക്സിക്' ​ടീസറിലെ നടി ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചു

മാതാപിതാക്കൾക്കൊപ്പം കാണാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ സിനിമയിൽ ചെയ്യില്ലെന്ന യഷിന്റെ പഴയ പ്രസ്താവന വിമർശകർ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നുണ്ട്
മലയാളികളുടെ അതിരുവിട്ട സൈബർ ആക്രമണം?; 'ടോക്സിക്' ​ടീസറിലെ നടി ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചു
Published on

സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇൻസ്റ്റഗ്രാം ഉപേക്ഷിച്ച് 'ടോക്സിക്' ​ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാച്ച. കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ അപ്‌സ്' എന്ന ചിത്രത്തിന്റെ ടീസറിലെ ഇന്റിമേറ്റ് രംഗത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് ബിയാട്രിസിനെതിരെ സൈബർ ആക്രമണം ഉണ്ടായത്. ഈ രം​ഗത്തിൽ അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് സൈബറാക്രമണം ആരംഭിച്ചത്.

മലയാളികളുടെ അതിരുവിട്ട സൈബർ ആക്രമണം?; 'ടോക്സിക്' ​ടീസറിലെ നടി ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചു
സ്ത്രീകളെ കച്ചവടച്ചരക്കാക്കി?; 'ടോക്സിക്-ടീസറിനെതിരെ വിശദീകരണം തേടി കർണാടക വനിതാ കമ്മിഷൻ

സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കാക്കുന്നുവെന്നും, ചിത്രത്തിന്റെ സംവിധായിക ​ഗീതു മോഹൻദാസിന്റേത് ഇരട്ടത്താപ്പാണെന്നുമാണ് പ്രധാന ആരോപണങ്ങൾ. സോഷ്യൽ മീഡിയയിലെ പ്രതിഷേധം കൂടാതെ ഔദ്യോഗികമായ പരാതികളും ടീസറിനെതിരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം, ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ പരാതിയിൽ, ചിത്രത്തെ കുറിച്ച് കർണാടകാ വനിതാ കമ്മിഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടി ബിയാട്രിസ് ടൗഫെൻബാച്ച് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.

ബിയാട്രിസ് ടൗഫെൻബാച്ച്, ഒരു ബ്രസീലിയൻ മോഡലും നടിയും ​ഗായികയുമാണ്. 2014-ൽ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 'സെമിത്തേരി ഗേൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഗീതു മോഹൻദാസ് ബിയാട്രിസിനെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുത്തിയത്. ടീസറിൽ സ്ത്രീയെ വസ്തുവൽക്കരിക്കുന്നു എന്ന് ആരോപിച്ച് അതിൽ അഭിനയിച്ച നടിയെ സാമൂഹിക മാധ്യമങ്ങളിൽ അവഹേളിക്കുന്നതിലേയും, അവരേകൊണ്ട് അക്കൗണ്ട് തന്നെ ഉപേക്ഷിപ്പിക്കുന്ന അവസ്ഥയിൽ എത്തിക്കുന്നതിന്റേയും, വിരോധാഭാസത്തെ പ്രേക്ഷകർ ചോദ്യം ചെയ്യുന്നുണ്ട്.

പ്രായപരിധിയോ മുൻകരുതൽ മുന്നറിയിപ്പോ ഇല്ലാതെയാണ് ടീസർ പുറത്തിറക്കിയതെന്നാണ് മറ്റൊരു വിമർശനം. ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്തവരെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയുണ്ട്. മാതാപിതാക്കൾക്കൊപ്പം കാണാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ സിനിമയിൽ ചെയ്യില്ലെന്ന യഷിന്റെ പഴയ പ്രസ്താവന വിമർശകർ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നുണ്ട്.

മലയാളികളുടെ അതിരുവിട്ട സൈബർ ആക്രമണം?; 'ടോക്സിക്' ​ടീസറിലെ നടി ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചു
യു വെൽ 'സെയ്ഡ് ഇറ്റ്' ഗീതു മോഹൻദാസ്

സ്ഥിരമായി കണ്ടുവരുന്ന ആക്ഷൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ താല്പര്യങ്ങൾക്കും നിലപാടുകൾക്കും പ്രാധാന്യം നൽകുന്ന ഒരു 'ഡാർക്ക് ഫാന്റസി' ശൈലിയാണ് 'ടോക്സിക്' ഒരുങ്ങുന്നതെന്ന് ​ഗീതു മോഹൻദാസ് മുൻപേ സുചന നൽകിയിരുന്നു. കെജിഎഫിന് ശേഷം യഷ് അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ആഗോള ശ്രദ്ധ നേടിയ ചിത്രം, മയക്കുമരുന്ന് മാഫിയകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് 19 നാണ് തിയേറ്ററുകളിൽ എത്തുന്നത്. നയൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും.

English Summary: Actress and model Beatriz Taufenbach deleted her Instagram after intense cyberbullying over an intimate scene in the teaser of Yash’s film Toxic.

Related Stories

No stories found.
Madism Digital
madismdigital.com