10 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? ധ്രുവനച്ചത്തിരം റിലീസിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

'ജൂൺ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈകോടതി
10 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? ധ്രുവനച്ചത്തിരം റിലീസിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി
Published on

പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമാകുമോ എന്ന ചോദ്യത്തിനിടയിൽ, ചിയാൻ വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം’ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. 2016ൽ ചിത്രീകരണം ആരംഭിച്ച ചിത്രം നിരവധി കാരണങ്ങളാൽ റിലീസ് വൈകിക്കൊണ്ടിരിക്കുകയായിരുന്നു. പലതവണ റിലീസ് തീയതി പ്രഖ്യാപിച്ചെങ്കിലും, ഓരോ തവണയും അത് മാറ്റിവെക്കേണ്ടി വന്നതാണ് സിനിമയുടെ യാത്രയെ അനിശ്ചിതത്വത്തിലാക്കിയത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു നിയമപരമായ പുരോഗതി ഉണ്ടായിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ചിത്രത്തിന് റിലീസ് അനുമതി നൽകി. ചിത്രം ജൂൺ 15ന് മുൻപ് റിലീസ് ചെയ്യാമെന്നാണ് ഉത്തരവ്. ഇതോടെ സിനിമയുടെ റിലീസ് വീണ്ടും പ്രതീക്ഷകൾക്ക് വഴിവച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഔദ്യോഗികമായി പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി.

10 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? ധ്രുവനച്ചത്തിരം റിലീസിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 'ഓറ'യല്ല മറിച്ച് അവരെ ആവശ്യമുള്ള കഥയാണ് 'പേട്രിയറ്റ്': മഹേഷ് നാരായണൻ

ചിത്രത്തിൽ ‘ജോൺ’ എന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിക്രം എത്തുന്നത്. ആക്ഷനും ത്രില്ലും പ്രധാനമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ശക്തമായ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്നുള്ള വിനായകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഋതു വർമ്മ, സിമ്രാൻ, ആർ. പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

ഇതിനിടെ, ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ ആയിരുന്നു. കോമഡി-ത്രില്ലർ സ്വഭാവത്തിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാകാൻ സാധിച്ചില്ലെങ്കിലും, പിന്നീട് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോക്ടർ സൂരജ് രാജനും ഡോക്ടർ നീരജ് രാജനും ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

English Summary: After nearly a decade of delays, Vikram’s Dhruva Natchathiram gets release clearance from the Madras High Court, raising hopes for a theatrical release before June 15

Madism Digital
madismdigital.com