സൽമാൻ ഖാനെപ്പോലെ ബോക്സ് ഓഫീസ് സ്വാധീനമില്ല; താരമൂല്യത്തെക്കുറിച്ച് ദുൽഖർ

വലിയ ബജറ്റ് ചിത്രങ്ങളുടെ കാര്യത്തിൽ നിർമ്മാതാക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ചാണ് താൻ ആദ്യം ചിന്തിക്കുന്നതെന്നും വാണിജ്യ സിനിമകൾ തനിക്ക് വലിയ വെല്ലുവിളിയാണെന്നും ദുൽഖർ
സൽമാൻ ഖാനെപ്പോലെ ബോക്സ് ഓഫീസ് സ്വാധീനമില്ല; താരമൂല്യത്തെക്കുറിച്ച് ദുൽഖർ
Published on: 

മമ്മൂട്ടിയെപ്പോലെ എല്ലാത്തരം സിനിമകളും ഒരുപോലെ കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുമോയെന്ന് അറിയില്ലെന്ന് ദുൽഖർ സൽമാൻ. വാണിജ്യ സിനിമകൾ തനിക്ക് വലിയ വെല്ലുവിളിയാണെന്നും ഒരു സിനിമ ബോക്സ് ഓഫീസിൽ വിജയിപ്പിക്കാൻ തന്റെ താരമൂല്യം മാത്രം മതിയാകില്ലെന്നുമാണ് ദുൽഖർ പറയുന്നത്. ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോക്സ് ഓഫീസ് സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെയാണ് ദുൽഖർ തന്റെ താരമൂല്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ചത്.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ച താരം, വാണിജ്യ സിനിമകൾക്കും ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന ചിത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും പരാമർശിച്ചു. അച്ഛന്റെ കരിയർ തനിക്ക് വലിയൊരു മാതൃകയാണെന്നും വ്യത്യസ്ത വിഭാഗങ്ങളിലുള്ള സിനിമകളിൽ ഒരുപോലെ മികവ് പുലർത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു. എന്നാൽ വാണിജ്യ സിനിമകളുടെ കാര്യത്തിൽ തനിക്ക് ഇപ്പോഴും ആശങ്കയുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. അത്തരം സിനിമകളിൽ വിജയം നേടുക എന്നത് തനിക്ക് മുന്നിലുള്ള വലിയൊരു കടമ്പയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൽമാൻ ഖാനെപ്പോലെ ബോക്സ് ഓഫീസ് സ്വാധീനമില്ല; താരമൂല്യത്തെക്കുറിച്ച് ദുൽഖർ
സെറ്റിൽ മാത്രമല്ല, ജീവിതത്തിലും ഞാൻ ഐഷുവായി; 'പ്രേംപാറ്റ' വിശേഷങ്ങളുമായി നയന എൽസ

സൽമാൻ ഖാന്റെ താരമൂല്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയും ദുൽഖർ ചൂണ്ടിക്കാട്ടി. സൽമാൻ ഖാന്റെ സാന്നിധ്യം മാത്രം ഒരു സിനിമയ്ക്ക് വലിയ ഓപ്പണിങ് ലഭിക്കാൻ സഹായിക്കുമെന്നും തിയേറ്ററുകളിൽ ദീർഘകാലം ചിത്രം നിലനിൽക്കാൻ ആ താരമൂല്യം ഉപകരിക്കുമെന്നും ദുൽഖർ പറഞ്ഞു.

"അദ്ദേഹത്തിന്റെ സിനിമകൾക്ക് വലിയ ഓപ്പണിങ് ലഭിക്കും. ദീർഘകാലം തിയേറ്ററുകളിൽ പ്രദർശനം തുടരുകയും ചെയ്യും. അത്രത്തോളം ആരാധക പിന്തുണ അദ്ദേഹത്തിനുണ്ട്. വർഷങ്ങളുടെയും പതിറ്റാണ്ടുകളുടെയും അധ്വാനത്തിലൂടെ നേടിയെടുക്കുന്ന അപൂർവമായൊരു നേട്ടമാണത്," എന്നായിരുന്നു സൽമാൻ ഖാനെക്കുറിച്ചുള്ള ദുൽഖറിന്റെ വാക്കുകൾ.

തന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഒരു സിനിമയുടെ വിജയം ഉറപ്പാക്കാൻ തനിക്ക് മാത്രം കഴിയുമെന്ന് കരുതുന്നില്ലെന്നും ദുൽഖർ പറഞ്ഞു. വലിയ ബജറ്റിലുള്ള സിനിമകൾ ഏറ്റെടുക്കുമ്പോൾ നിർമ്മാതാക്കൾക്ക് നഷ്ടസാധ്യതയുണ്ടാകരുതെന്ന ചിന്തയാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. "ഒരു സിനിമയുടെ ബജറ്റ് വലുതാകുമ്പോൾ അത് നിർമ്മാതാക്കൾക്ക് സുരക്ഷിതമായിരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഒരു സിനിമയെ വിജയകരമാക്കാൻ ഞാൻ മാത്രം മതിയാകുമെന്ന് കരുതുന്നില്ല. അതിന് കൂടുതൽ ഘടകങ്ങൾ ആവശ്യമാണ്. സിനിമയുടെ ഉള്ളടക്കവും അതിലെ സത്യസന്ധതയും പ്രധാനമാണ്," ദുൽഖർ പറഞ്ഞു.

സൽമാൻ ഖാനെപ്പോലെ ബോക്സ് ഓഫീസ് സ്വാധീനമില്ല; താരമൂല്യത്തെക്കുറിച്ച് ദുൽഖർ
പത്താം ക്ലാസ് കഴിഞ്ഞ് മുടങ്ങിയ കോളേജ് സ്വപ്നം; 'പ്രേംപാറ്റ'യിലൂടെ ക്യാമ്പസിലേക്ക് മടങ്ങി ഉണ്ണിരാജ

അതേസമയം, നായകനെന്ന നിലയിൽ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം 2024ൽ പുറത്തിറങ്ങിയ 'ലക്കി ഭാസ്കർ' ആണ്. സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ 113.64 കോടി രൂപയാണ് നേടിയത്. 2022ൽ പുറത്തിറങ്ങിയ 'സീതാരാമം' 94.28 കോടി രൂപയുമായി താരത്തിന്റെ രണ്ടാമത്തെ വലിയ വിജയമായി തുടരുന്നു. 'കർവാൻ', 'ദി സോയ ഫാക്ടർ' തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ദുൽഖർ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് വലിയ ബോക്സ് ഓഫീസ് വിജയം നേടാനായിരുന്നില്ല.

നിർമ്മാതാവ് എന്ന നിലയിലും ദുൽഖറിന് വലിയ വിജയങ്ങൾ സ്വന്തമാക്കാനായിട്ടുണ്ട്. കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര' ദുൽഖർ നിർമ്മിച്ച ചിത്രമാണ്. ആഗോളതലത്തിൽ ഏകദേശം 301 കോടി രൂപ നേടിയ ചിത്രം 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയായി മാറിയിരുന്നു. പിന്നീട് 2026ൽ പുറത്തിറങ്ങിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഈ റെക്കോർഡ് മറികടന്നു.

Summary

Dulquer Salmaan says he does not have the box-office influence of Salman Khan and cannot guarantee a film’s success through stardom alone. He considers commercial cinema challenging and prioritises producers’ financial safety when choosing big-budget projects. He also discusses Mammootty’s versatility and the importance of honest storytelling.