'ലാൽ അങ്കിൾ, ട്രോളിലും ഫുൾ എനർജി': എസ്തർ അനിൽ

‘ദൃശ്യം 3’ ചിത്രീകരണത്തിനിടെയുണ്ടായ മോഹൻലാലിന്റെ തമാശകളെയും എനർജിയെയും കുറിച്ച് പങ്കുവെച്ച് എസ്തർ അനിൽ
'ലാൽ അങ്കിൾ, ട്രോളിലും ഫുൾ എനർജി': എസ്തർ അനിൽ
Published on

നമ്മളെ കളിയാക്കാനും ട്രോളാനുമൊക്കെ എന്തെങ്കിലുമൊക്കെ കൊണ്ട് വരും. അദ്ദേഹത്തിന്റെ എനർജി മുഴുവനുള്ളതും അതിലാണുള്ളത്. ചിത്രീകരണ വേളയിലെ മോഹൻലാലുമായുള്ള ഓർമകൾ പങ്കുവെച്ച് നടി എസ്തർ അനിൽ. 'ദൃശ്യം 3' യുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.

എസ്തറിന്റെ വാക്കുകൾ:

ദൃശ്യത്തിന്റെ പത്ത് ഭാഗങ്ങൾ വന്നാലും എനിക്ക് ചെയ്യാൻ സന്തോഷമേയുള്ളൂ. അതിന്റെ കാരണം ലാൽ അങ്കിളിന്റെ കൂടെ അഭിനയിക്കാമെന്നതാണ്. അദ്ദേഹത്തെ കുറിച്ച് ആളുകൾ പറയുന്ന ഓറ, വാസ്തവത്തിൽ എനർജിയാണ്. എനിക്കത് അങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. വളരെ അപ്ഡേറ്റഡ് ആയൊരു വ്യക്തിയാണ് അദ്ദേഹം. എഐ പോലെയുള്ള ടെക്നോളജിയൊക്കെ അങ്കിളിന് വളരെ ഇഷ്ടമാണ്. അങ്ങനെയാണ് ഒരിക്കൽ എന്റെ കയ്യിൽ ഒരു കുരങ്ങ് ഇരിക്കുന്ന ചിത്രം അദ്ദേഹമായുണ്ടാക്കിയത്. നമ്മളെ കളിയാക്കാനും ട്രോളാനുമൊക്കെ എന്തെങ്കിലുമൊക്കെ സാധനം കൊണ്ട് വരും. അദ്ദേഹത്തിന്റെ എനർജി മുഴുവനുള്ളതും അതിലാണ്. നമ്മൾ സുഹൃത്തുക്കളുടെ ഇടയിലുള്ള ഒരു എനർജി തന്നെയാണ് അവിടെയുമുള്ളത്. അദ്ദേഹത്തിന്റെ കൂടെയുള്ളപ്പോൾ ഭൂരിഭാഗം ആളുകളും അതെല്ലാം തന്നെ വളരെ നന്നായി ആസ്വദിക്കുകയും ചെയ്യുമെന്നും എനിക്കും തോന്നിയിട്ടുണ്ട്.

'ലാൽ അങ്കിൾ, ട്രോളിലും ഫുൾ എനർജി': എസ്തർ അനിൽ
‘ദൃശ്യം ട്രോളുകൾ' അഭിമാനത്തിന്റെ ഓർമ്മപ്പെടുത്തൽ; തുറന്നുപറഞ്ഞ് അൻസിബ

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ ‘ദൃശ്യം3’ ആണ് എസ്തറിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. സസ്പെൻഡ്‌സ് ത്രില്ലർ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്കായും എത്തിയിരുന്നു. മെയ് 21ന് റിലീസാവുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'ലാൽ അങ്കിൾ, ട്രോളിലും ഫുൾ എനർജി': എസ്തർ അനിൽ
എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് എന്റെ ചിത്രങ്ങൾ വലിയ ഞെട്ടലുണ്ടാക്കി, വിചാരിച്ചാൽ ഇതിൽ തടയിടാൻ സാധിക്കും: എസ്തർ അനിൽ

English Summary: Esther Anil shared fun memories of working with Mohanlal during the shoot of Drishyam 3. She described Mohanlal as highly energetic, tech-savvy, and someone who loves joking and teasing co-stars, making the set atmosphere lively and enjoyable.

Madism Digital
madismdigital.com