13 വർഷങ്ങൾക് ശേഷം 'ഗെയിം ഓഫ് ത്രോൺസ്' ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പുറത്ത്

വെസ്റ്ററോസ് പിടിച്ചടക്കിയ ഏഗൺ താർഗേറിയൻ ഒന്നാമന്റെ കഥ പറയുന്ന ചിത്രം ഹോളിവുഡ് നിർമാതാക്കളായ വാർണർ ബ്രദേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
13 വർഷങ്ങൾക് ശേഷം 'ഗെയിം ഓഫ് ത്രോൺസ്' ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പുറത്ത്
Published on: 

13 വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് 'ഗെയിം ഓഫ് ത്രോൺസ്' സിനിമ വരുന്നു. ഫ്രാഞ്ചൈസിയിലെ ആദ്യ ഫീച്ചർ ചിത്രമായ 'ഗെയിം ഓഫ് ത്രോൺസ്: ഏഗൺസ് കോൺക്വസ്റ്റ്' 2029 ജൂൺ ഒന്നിന് തിയറ്ററുകളിലെത്തും. വാർണർ ബ്രദേഴ്സാണ് റിലീസ് തീയതി പുറത്തുവിട്ടത്. ബ്ലാക്ക് മിറർ, എ നൈറ്റ് ഓഫ് ദി സെവൻ കിങ്ഡംസ് എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയനായ ഓവൻ ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൗസ് ഓഫ് കാർഡ്സ് സ്രഷ്ടാവും ആന്ഡോർ സീരീസിന്റെ തിരക്കഥാകൃത്തുമായ ബോ വില്ലിമോൺ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു.

13 വർഷങ്ങൾക് ശേഷം 'ഗെയിം ഓഫ് ത്രോൺസ്' ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പുറത്ത്
'റെസിഡന്റ് ഈവിള്‍': സ്‌റ്റൈലിഷായ ഹൊറര്‍ ക്രാഫ്റ്റ്!

ജോർജ് ആർ.ആർ മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' നോവലുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. താർഗേറിയൻ വംശത്തിന്റെ ഭരണ തുടക്കമാണ് സിനിമയുടെ പ്രമേഹം. ഏഗൺ താർഗേറിയൻ ഒന്നാമൻ വെസ്റ്ററോസ് കീഴടക്കുന്നതും അയൺ ത്രോൺ സ്ഥാപിക്കുന്നതുമാണ് പ്രധാന ഇതിവൃത്തം. ഈ വർഷം ആദ്യം നടന്ന സിനിമാകോൺ ചടങ്ങിൽ വാർണർ ബ്രദേഴ്സ് പ്രൊജക്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

13 വർഷങ്ങൾക് ശേഷം 'ഗെയിം ഓഫ് ത്രോൺസ്' ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പുറത്ത്
ക്രിക്കറ്റ് പശ്ചാത്തലത്തിൽ പുതിയ തമിഴ് ചിത്രം; നായകനായി ഷെയ്ൻ നിഗം

ഗെയിം ഓഫ് ത്രോൺസ് സിനിമയാക്കാനുള്ള ചർച്ചകൾ ഒരു പതിറ്റാണ്ടിലേറെയായി ഹോളിവുഡിൽ നടക്കുന്നുണ്ട്. 2011-ൽ എച്ച്.ബി.ഒ സീരീസ് ആരംഭിച്ചതിന് പിന്നാലെ 2013-ൽ ഷോ റണ്ണർമാരായ ഡേവിഡ് ബെനിയോഫും ഡാൻ വൈസും മൂന്ന് സിനിമകളിലൂടെ സീരീസ് അവസാനിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പായില്ല. പിന്നീട് എട്ട് സീസണുകളിലായി 2019 മേയിലാണ് ടിവി സീരീസ് അവസാനിച്ചത്.

13 വർഷങ്ങൾക് ശേഷം 'ഗെയിം ഓഫ് ത്രോൺസ്' ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പുറത്ത്
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; നായകനായി മാത്യു മക്കനഹെയോ?

അതേസമയം, നോവലുകൾ സിനിമയാക്കുന്നതിനോട് രചയിതാവ് ജോർജ് ആർ.ആർ മാർട്ടിന് മുമ്പ് ചില വിയോജിപ്പുകളുണ്ടായിരുന്നു. സിനിമയുടെ ദൈർഘ്യപരിധി കാരണം പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കേണ്ടി വരുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ജോൺ സ്നോ, ഡനേറിസ് താർഗേറിയൻ തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങളിലേക്ക് മാത്രം കഥ ഒതുങ്ങിപ്പോകുമോ എന്ന ഭയവും 2015-ൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ ആശങ്കകൾക്കിടയിലാണ് താർഗേറിയൻ ചരിത്രം പശ്ചാത്തലമാക്കി പുതിയ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

Summary

Warner Bros. has announced the release date for the first Game of Thrones feature film, Game of Thrones: Aegon’s Conquest, which is set to hit theatres on June 1, 2029. Directed by Owen Harris and written by Beau Willimon, the film will explore Aegon Targaryen I’s conquest of Westeros and the founding of the Iron Throne.

Madism Digital
madismdigital.com