ഒരു സ്റ്റെപ്പിനായി 3 വർഷത്തെ കഠിനാധ്വാനം! ബോക്‌സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; വിസ്മയിപ്പിച്ച് ജാഫർ ജാക്‌സൺ

എനിക്കേറ്റവും വെല്ലുവിളി നിറഞ്ഞ സ്റ്റെപ്പ് സ്പിൻ ആയിരുന്നു'; 'മൈക്കലി'നെക്കുറിച്ച് ജാഫർ ജാക്സൺ
ഒരു സ്റ്റെപ്പിനായി 3 വർഷത്തെ കഠിനാധ്വാനം! ബോക്‌സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; വിസ്മയിപ്പിച്ച് ജാഫർ ജാക്‌സൺ
Published on

പോപ്പ് സംഗീതലോകത്തിന്റെ ഇതിഹാസമായ മൈക്കിൾ ജാക്സന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘മൈക്കിൾ ’ ചിത്രം ബോക്സ് ഓഫീസിൽ ഓരോ ദിവസവും പുതിയ നേട്ടങ്ങൾ കുറിച്ച് മുന്നേറുകയാണ്. ഏപ്രിൽ 24ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ 25.45 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. പ്രേക്ഷകസ്വീകാര്യതയിൽ മുന്നിൽ നിൽക്കുന്ന ഈ ചിത്രത്തിൽ മൈക്കിൾ ജാക്സന്റെ അനന്തരവനായ ജാഫർ ജാക്സൺയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

29-കാരനായ ജാഫർ ജാക്സന്റെ സിനിമാ അരങ്ങേറ്റം കൂടിയായ 'മൈക്കിൾ', വെള്ളിത്തിരയിൽ വൻ വിസ്മയമാണ് ഒരുക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസത്തെ സ്ക്രീനിൽ പുനരാവിഷ്കരിക്കാൻ താൻ നടത്തിയ തീവ്രശ്രമങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. മൈക്കിൾ ജാക്സന്റെ ഓരോ ചലനങ്ങളെയും ഒരു ശാസ്ത്രജ്ഞന്റെ കൃത്യതയോടെ വിശകലനം ചെയ്യാനാണ് താൻ ശ്രമിച്ചതെന്ന് ജാഫർ പറയുന്നു. വെറുമൊരു അനുകരണത്തിനപ്പുറം, ഓരോ ചുവടിന് പിന്നിലെയും വികാരവും ശാസ്ത്രവും മനസ്സിലാക്കി ആ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

ഒരു സ്റ്റെപ്പിനായി 3 വർഷത്തെ കഠിനാധ്വാനം! ബോക്‌സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; വിസ്മയിപ്പിച്ച് ജാഫർ ജാക്‌സൺ
ബോക്സോഫീസ് ചരിത്രം തിരുത്താൻ 'മൈക്കൽ' വരുന്നു! ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു; ആരാധകർ ആവേശത്തിൽ

സ്വാഭാവികമായ താളബോധം കൈമുതലായുണ്ടെങ്കിലും 'പോപ്പ് ഇതിഹാസ'ത്തിന്റെ ചടുലതയോടെ നൃത്തം ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് ജാഫർ സമ്മതിക്കുന്നു. മൈക്കിളിനെ കേവലം അനുകരിക്കുന്നതിന് പകരം, അദ്ദേഹത്തിന്റെ നൃത്തശൈലി സ്വന്തം വ്യക്തിത്വത്തിലേക്ക് സ്വാംശീകരിക്കാനാണ് താൻ ശ്രമിച്ചത്. 'മൂൺവാക്ക്' പോലുള്ള ഐതിഹാസിക ചുവടുകൾ വെറുതെ പരീക്ഷിക്കുന്നതല്ല, മറിച്ച് അത് മൈക്കിൾ ജാക്സന്റെ അതേ ആവേശത്തോടെയും സ്വാഭാവികതയോടെയും വെള്ളിത്തിരയിൽ എത്തിക്കുക എന്നതായിരുന്നു ഏറ്റവും പ്രയാസകരമായ ദൗത്യമെന്നും ജാഫർ കൂട്ടിച്ചേർത്തു

നൃത്തത്തിലെ പ്രത്യേക ഘടകമായ സ്പിൻ തന്നെയായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയതായി അനുഭവപ്പെട്ടതെന്നും ജാഫർ വ്യക്തമാക്കി. സാധാരണയായി വലത് വശത്തേക്ക് കറങ്ങാൻ ആയിരുന്നു കൂടുതൽ എളുപ്പമെങ്കിലും, മൈക്കിൾ ജാക്സന്റെ പ്രത്യേകത ഇടത് വശത്തേക്ക് കറങ്ങുന്നതാണെന്ന് മനസ്സിലാക്കിയതോടെ അതിന് അനുസൃതമായി പരിശീലനം ആരംഭിക്കേണ്ടിവന്നു. ചിത്രീകരണം തുടങ്ങുന്നതിന് ഏകദേശം രണ്ട് മാസം മുൻപാണ് ഈ സ്റ്റെപ്പ് സ്ഥിരമായി അഭ്യസിക്കാൻ തുടങ്ങിയത്.

ഒരു സ്റ്റെപ്പിനായി 3 വർഷത്തെ കഠിനാധ്വാനം! ബോക്‌സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; വിസ്മയിപ്പിച്ച് ജാഫർ ജാക്‌സൺ
നായകനെക്കാൾ ആരാധകരുള്ള വില്ലൻ; കഥാപാത്രന്റെ പൂർണ്ണതയ്ക്ക് സ്വന്തം ജീവൻ ബലിനൽകിയ ഹീത്ത് ലെഡ്ജറിന്‍റെ കഥ

ഈ ഒരു സ്റ്റെപ്പിനായി മാത്രം മൂന്ന് വർഷത്തോളം പരിശീലനം നടത്തിയതായി ജാഫർ വെളിപ്പെടുത്തി. പുറമേ നോക്കുമ്പോൾ എളുപ്പമെന്നു തോന്നുന്ന ഈ ചുവടുകൾ യാഥാർത്ഥ്യത്തിൽ ഏറെ സങ്കീർണ്ണമാണെന്നും, നിരന്തരം ആവർത്തിച്ച് അഭ്യസിച്ചാണ് അത് കൈവരിച്ചതെന്നും വ്യക്തമാക്കി. തുടർന്ന് ഈ പരിശീലനം തന്നെ ഒരു ആസക്തിയായി മാറിയതായും ജാഫർ കൂട്ടിച്ചേർത്തു.

English Summary: The biopic Michael, based on Michael Jackson’s life, is performing strongly at the box office. Debut actor Jaafar Jackson revealed he trained for nearly three years to perfect a single dance move, highlighting the challenges of portraying the legend

Madism Digital
madismdigital.com