'മാതൃ വികാരത്തിന്റെ രണ്ട് മുഖങ്ങൾ; 'ദൃശ്യത്തിലെ സ്ത്രീകളെ കുറിച്ച് ജീത്തു ജോസഫ്

'ദൃശ്യം 3' റിലീസിന് മുന്നോടിയായി ചിത്രത്തിലെ അമ്മമാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ വെല്ലുവിളിയെ കുറിച്ച് ജീത്തു ജോസഫ്
'മാതൃ വികാരത്തിന്റെ രണ്ട് മുഖങ്ങൾ; 'ദൃശ്യത്തിലെ സ്ത്രീകളെ കുറിച്ച് ജീത്തു ജോസഫ്
Published on

രണ്ട് അമ്മമാര്‍, രണ്ട് സാഹചര്യങ്ങള്‍, ദൃശ്യം ഫ്രാഞ്ചൈസിയില്‍ എറ്റവും വെല്ലുവിളി നേരിട്ടത് ഈ കഥാപാത്ര രൂപീകരണമായിരുന്നു എന്ന് സംവിധായകന്‍ ജീത്തു ജോസഫ്. 'ദൃശ്യം 3'ന്റെ റിലീസിന് മുന്നോടിയായി മീന, ആശാ ശരത് എന്നിവര്‍ക്കൊപ്പം പങ്കെടുത്ത പ്രത്യേക ചര്‍ച്ചയ്ക്കിടയിലായിരുന്നു ജീത്തു ജോസഫ് പ്രതികരണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 'ദൃശ്യം 3' അടുത്തയാഴ്ച റിലീസിന് ഒരുങ്ങവെയാണ് സംവിധായകന്റെ പ്രതികരണം.

ദൃശ്യത്തിലെ പ്രധാനപ്പെട്ട രണ്ട് സ്ത്രീകഥാപാത്രങ്ങളും തമ്മിലുള്ള ഏറ്റവും വലിയ സാമ്യത മാതൃത്വമാണ്. എന്ത് ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിലും 'അമ്മ എന്ന് പറയുന്നയിടത്ത് എല്ലാ സ്ത്രീകൾക്കും സാമ്യതകളുണ്ട്. പിന്നെ വ്യത്യാസമുണ്ടാവുന്നത് ഓരോ കഥാപാത്രത്തെയും കഥയിൽ കൊണ്ടുവരുന്നിടത്താണ്. അവരുടെ പെരുമാറ്റം, പ്രതികരണ രീതി, ജീവിതത്തിലെ ഓരോ കാര്യങ്ങളും ചെയ്യുന്ന രീതി എന്നിങ്ങനെയാണ് വ്യത്യാസം വരുന്നത്.

ആശ ശരത് ചെയ്ത ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രത്തിലേക്ക് വരുകയാണെങ്കിൽ, സ്വാഭാവികമായും പോലീസ് ട്രെയിനിങ് കഴിഞ്ഞതും ചുറ്റുപാടുമുള്ള പല മനുഷ്യരുമായി ഇടപഴകുന്നതും പല രീതിയിലുള്ള ജോലി ഭാരങ്ങളുള്ളതും അതൊക്കെയും കൈകാര്യം ചെയ്തു വന്നിട്ടുള്ള അമ്മയാണ്. നേരെമറിച്ച് മീന ചെയ്ത റാണിയിലേക്ക് വരുമ്പോൾ, ഒരു ഗ്രാമത്തിൽ ഭർത്താവും മക്കളും മാത്രമായുള്ള ഒരു ചുരുങ്ങിയ ലോകത്തിൽ ജീവിക്കുന്നയാളാണ്. റാണിയെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹമുള്ളൊരാളാണ്. പക്ഷെ സാധാരണ ഒരു കുടുംബത്തിൽ സംഭവിക്കുന്നത് പോലെ ഭർത്താവ് വെക്കുന്ന പരിമിതികളോട് പ്രതികരിക്കുന്ന നിഷ്‍കളങ്കതയുള്ള ഒരു നാടൻ ഭാര്യയാണ് റാണി.

'മാതൃ വികാരത്തിന്റെ രണ്ട് മുഖങ്ങൾ; 'ദൃശ്യത്തിലെ സ്ത്രീകളെ കുറിച്ച് ജീത്തു ജോസഫ്
പ്രതിരോധത്തിൽ നിന്ന് നഷ്ടങ്ങളുടെ കഥയിലേക്ക്; ജോർജുകുട്ടിയുടെ പുതിയ മുഖമാണ് ദൃശ്യം-3ലെന്ന് ജീത്തു ജോസഫ്

ഈ രണ്ട് തരത്തിലെ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും രണ്ടുപേർക്കും അവരവരുടേതായ ബുദ്ധിവൈഭവമുണ്ട്. അതിന് മികച്ച ഉദാഹരണമാണ് മകൾക്ക് സംഭവിക്കുന്ന അപ്രതീക്ഷിത വിപത്തിലുള്ള റാണിയുടെ ഉയിർത്തെഴുന്നേല്പ്. ഒരു സാധാരണ സ്ത്രീയുടെ അവസരോചിതമായ മാറ്റമാണ് അവിടെ കണ്ടത്. ഈ രണ്ട് അമ്മമാരെയും സിനിമയിൽ കൃത്യമായി അവതരിപ്പിക്കുന്നത് എനിക്കൊരു വെല്ലുവിളി തന്നെയായിരുന്നു. എന്നാണ് ജീത്തുവിന്റെ വാക്കുകൾ.

മലയാള സിനിമയുടെ ക്രൈം ത്രില്ലർ ബെഞ്ച് മാർക്കാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' ഫ്രാഞ്ചൈസി. ആഗോള തലത്തിൽ നിരവധി ആരാധകരുള്ള ചിത്രത്തിന്റെ മൂന്നാം ഭാഗം മെയ് 21 ന് റിലീസ് ആവുകയാണ്. മോഹൻലാൽ, മീന, ആശാ ശരത്, സിദ്ധിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ ഹസ്സൻ, കലാഭവൻ ഷാജോൺ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.

'മാതൃ വികാരത്തിന്റെ രണ്ട് മുഖങ്ങൾ; 'ദൃശ്യത്തിലെ സ്ത്രീകളെ കുറിച്ച് ജീത്തു ജോസഫ്
'ലാൽ അങ്കിൾ, ട്രോളിലും ഫുൾ എനർജി': എസ്തർ അനിൽ

English Summary: Director Jeethu Joseph opened up about the challenge of portraying the mother characters in the ‘Drishyam’ franchise. He explained the emotional and personality differences between Meena’s Rani and Asha Sharath’s Geetha Prabhakar while highlighting motherhood as their strongest common trait. The discussion happened ahead of the release of ‘Drishyam 3’.

Madism Digital
madismdigital.com