'അമ്മയാണ് ജീവിക്കാനും പോരാടാനും പഠിപ്പിച്ചത്, സിനിമാ യാത്രയിലൂം ആ സാന്നിധ്യമുണ്ട്'; ജീത്തു ജോസഫ്

പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രചോദനമായത് അമ്മയാണ്
Jeethu Joseph
Jeethu Joseph
Published on

ക്രൈം ത്രില്ലർ ഡ്രാമാ വിഭാഗത്തിൽ മലയാള സിനിമയിൽ ചരിത്രം കുറിച്ച സംവിധായകനാണ് ജീത്തു ജോസഫ്. 2007 പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ 'ഡിറ്റക്ടീവ്' മുതൽ മെമ്മറീസ്, കൂമൻ, നേര്, ദൃശ്യം ഫ്രഞ്ചൈസി എന്നിങ്ങനെ ക്രൈം ഴോണറിൽ മലയാള സിനിമയക്ക് ജീത്തു സമ്മാനിച്ചത് ഒരുപിടി മികച്ച ചിത്രങ്ങളാണ്. മലയാളത്തിൽ ഇതുവരെ ആരും മുതിരാത്ത തരത്തിൽ സാധാരണ ഒരു കുടുംബ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ജീത്തു ഒരുക്കിയ 'ദൃശ്യം ഫ്രാഞ്ചൈസി' ബെഞ്ച് മാർക്കാണ്. സിനിമ എങ്ങനെയാണ് തന്റെ ജീവിതത്തിന്റെ ഭാഗമായതെന്നും സിനിമാക്കാരനാവാൻ സ്വാധീനിച്ച ഘടകങ്ങളെ കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ.

കൂട്ടുകാർ സംസാരിക്കുന്നത് കേട്ടായിരുന്നു ജീത്തു സിനിമയിലേക്ക് അടുക്കുന്നത്. പ്രീഡിഗ്രി പഠനകാലത്ത് ക്ലാസുകൾ കട്ട് ചെയ്‌തത്‌ സിനിമ കാണാൻ പോകുന്ന ശീലമുണ്ടായിരുന്നു. സിനിമ കണ്ടതിനു ശേഷം കൂട്ടുകാർ പരസ്പരം ചിത്രത്തിലെ പോരായ്മകളെ കുറിച്ചും, തുടർച്ച ഇല്ലാത്തതിനെ കുറിച്ചുമെല്ലാം സംസാരിക്കുന്നത് വളരെ കൗതുകത്തോടെ ജീത്തു ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയായിരുന്നു സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള അറിവ് ലഭിച്ചു തുടങ്ങുന്നത്. പതിയെ സിനിമ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നുവെന്നും ജീത്തു പറഞ്ഞു.

Jeethu Joseph
'മാതൃ വികാരത്തിന്റെ രണ്ട് മുഖങ്ങൾ; 'ദൃശ്യത്തിലെ സ്ത്രീകളെ കുറിച്ച് ജീത്തു ജോസഫ്

തുടക്കകാലത്ത് ഏകദേശം ഒരു വർഷത്തോളം ഒരു ചിത്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവെങ്കിലും അവസാന നിമിഷം അതിൽ നിന്നും പുറത്താക്കപ്പെട്ടു. വളരെ സങ്കീർണമായ അന്നത്തെ സാഹചര്യത്തിനിടയിലായിരുന്നു 'ഡിറ്റക്സ്റ്റീവ്' എന്ന കഥ ആലോചിക്കുന്നതും സംഭവിക്കുന്നതും. പക്ഷെ സിനിമ ചെയ്യാൻ പണത്തിന് എന്ത് ചെയ്യുമെന്ന് ആലോചിച്ച തന്നോട് അമ്മ പറഞ്ഞ വാക്കുകൾ പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാവുകയായിരുന്നുവെന്ന് ജീത്തു പറഞ്ഞു. മകന്റെ വിഷമം കണ്ട അമ്മ 'സാരമില്ല, നമുക്ക് വീട് വിറ്റായാലും സിനിമ ചെയ്യാമെന്ന്' പറയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം കൂട്ടുകാരോടൊപ്പം ദൂരദർശന് വേണ്ടി ഒരു കഥ എഴുതുകയുണ്ടായി. പിന്നീട് അതേ കഥയാണ് മികച്ച ഫാമിലി ഡ്രാമയായി അംഗീകരിക്കപ്പെട്ട 'മമ്മി ആൻഡ് മി' എന്ന ചിത്രത്തിനുവേണ്ടി ഉപയോഗിച്ചതെന്ന് ജീത്തു പറയുന്നു.

Jeethu Joseph
'ആർക്കെങ്കിലും ഈറ്റിംഗ് പിസ'?; ടോക്സിക് മക്കള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന 'കുട്ടന്റെ സെല്‍ഫിഷ് അമ്മ'

ജീവിതത്തിലെ തന്റെ ഏറ്റവും വലിയ പ്രചോദനം ക്യാൻസറിനെ അതിജീവിച്ച തന്റെ അമ്മയായിരുന്നുവെന്നും ജീത്തു പറഞ്ഞു. ഇന്നും എത്രവലിയ പ്രതിസന്ധി ജീവിതത്തിൽ ഉണ്ടായാലും അമ്മയോട് സംസാരിച്ചാൽ ഒരു പരിഹാരം ലഭിക്കുമെന്നും ജീത്തു കൂട്ടിച്ചേർത്തു.

English Summary: Director Jeethu Joseph reflects on his journey in Malayalam cinema, his passion for filmmaking, early struggles, and the strong influence and support of his mother.

Madism Digital
madismdigital.com