'ജോ ബച്ചേ ഹേൻ സം സമേത് ലോ' നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ സീരീസ്; ഡിസംബർ 4 മുതൽ

സീരീസ് രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്
'ജോ ബച്ചേ ഹേൻ സം സമേത് ലോ' നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ സീരീസ്; ഡിസംബർ 4 മുതൽ
Published on: 

നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ സീരീസായ 'ജോ ബച്ചേ ഹേൻ സം സമേത് ലോ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫവാദ് ഖാൻ, മഹിറ ഖാൻ, ഹാനിയ ആമിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരീസ് ഡിസംബർ 4 മുതൽ സ്ട്രീമിങ് ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് സീരീസ് പുറത്തിറങ്ങുന്നത്. നവംബർ 22ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്ററിലൂടെയാണ് നെറ്റ്ഫ്ലിക്സ് റിലീസ് തീയതി പുറത്തുവിട്ടത്

മൂന്ന് തലമുറകളുടെ കഥയും ആറ് പ്രണയബന്ധങ്ങളുമാണ് സീരീസിന്റെ പ്രധാന പ്രമേയം. സ്നേഹവും ബന്ധങ്ങളും മനുഷ്യരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനമാണ് കഥയിലൂടെ അവതരിപ്പിക്കുന്നത്. 'നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്നേഹം മാത്രം മതിയാകുമോ?' എന്ന ചോദ്യവും പോസ്റ്ററിനൊപ്പം നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിട്ടുണ്ട്. 'ഓൾ ദ ലവ് ഔർ ഹാർട്ട്സ് കാരി' എന്നാണ് സീരീസിന്റെ ടാഗ്‌ലൈൻ.

'ജോ ബച്ചേ ഹേൻ സം സമേത് ലോ' നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ സീരീസ്; ഡിസംബർ 4 മുതൽ
‘ഞാൻ ആലിയ ഭട്ടോ ദീപിക പദുകോണോ അല്ല’: സ്ത്രീകേന്ദ്രീകൃത സിനിമകൾ തിയറ്ററിലെത്തിക്കാൻ പ്രയാസമെന്ന് രാധിക ആപ്തെ

ഫവാദ് ഖാനും മഹിറ ഖാനും വീണ്ടും ഒരുമിക്കുന്നുവെന്നതാണ് സീരീസിന്റെ മറ്റൊരു പ്രത്യേകത. 'ഹംസഫർ', 'ദ ലെജൻഡ് ഓഫ് മൗല ജാട്ട്' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും പുതിയ പ്രോജക്ടിലൂടെ ഒന്നിക്കുന്നത്. ഫവാദിനൊപ്പം 'സിന്ദഗി ഗുൽസാർ ഹേ', 'ബർസഖ്' എന്നീ പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ള സനം സഈദും താരനിരയിലുണ്ട്. നെറ്റ്ഫ്ലിക്സിന്റെ 'റെസിഡന്റ് ഈവിൾ', ബിബിസി സീരീസായ 'വേൾഡ് ഓൺ ഫയർ' എന്നിവയിലൂടെ ശ്രദ്ധേയനായ അഹദ് റാസ മിറും പ്രധാന വേഷത്തിലെത്തുന്നു.

ഹംസ അലി അബ്ബാസി, അഹമ്മദ് അലി അക്ബർ, ബിലാൽ അഷ്റഫ്, മായ അലി, ഇഖ്റ അസീസ്, ഹാനിയ ആമിർ, ഖുഷാൽ ഖാൻ, നാദിയ ജമീൽ, ഒമൈർ റാണ, സമീന അഹമ്മദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പാകിസ്ഥാൻ, ഇറ്റലി, യുകെ എന്നിവിടങ്ങളിലായാണ് സീരീസിന്റെ ചിത്രീകരണം നടന്നത്. മൊമിന ദുറൈദ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന സീരീസിന്റെ ഷോറണ്ണറും പ്രൊഡ്യൂസറും മൊമിന ദുറൈദാണ്. നെറ്റ്ഫ്ലിക്സിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിഭാഗമാണ് പ്രോജക്ടിന് അനുമതി നൽകിയത്.

'ജോ ബച്ചേ ഹേൻ സം സമേത് ലോ' നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ സീരീസ്; ഡിസംബർ 4 മുതൽ
സൂര്യയല്ല, നസ്‍‍‍ലനാണ് സീൻ!

ഫർഹത് ഇഷ്തിയാഖിന്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലിങ് ഉറുദു നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. 2009ൽ 'ഖവാതീൻ ഡൈജസ്റ്റ്' എന്ന മാസികയിൽ സീരിയലായാണ് നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് 2013ൽ പുസ്തകമായി പുറത്തിറങ്ങി. ഹാർവാർഡ് സർവകലാശാലയിലെ നിയമവിദ്യാർഥിയായ സിക്കന്ദറിന്റെ ജീവിതമാണ് കഥയുടെ കേന്ദ്രം. ഒരു ആഘാതകരമായ അനുഭവത്തിന് ശേഷം വൈകാരികമായി മറ്റുള്ളവരിൽ നിന്ന് അകന്നുകഴിയുന്ന സിക്കന്ദറിന്റെ ജീവിതത്തിലേക്ക് ലിസ എന്ന കലാകാരി കടന്നുവരുന്നതോടെയാണ് കഥ വികസിക്കുന്നത്. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലിസയെ ഇറ്റലിയിൽ വെച്ചാണ് സിക്കന്ദർ കണ്ടുമുട്ടുന്നത്. പ്രണയം, നഷ്ടം, വൈകാരികമായ അടുപ്പം, ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം എന്നിവയാണ് നോവലിന്റെ പ്രമേയം.

ഫർഹത് ഇഷ്തിയാഖിന്റെ മുൻ കൃതികളായ 'ഹംസഫർ', 'ബിൻ റോയേ', 'യഖീൻ കാ സഫർ' എന്നിവയും ടെലിവിഷൻ പരമ്പരകളായി എത്തിയിട്ടുണ്ട്. ഫവാദ് ഖാൻ, മഹിറ ഖാൻ എന്നിവർ ഒന്നിച്ച 'ഹംസഫർ', ഹുമയൂൺ സയീദും മഹിറ ഖാനും അഭിനയിച്ച 'ബിൻ റോയേ', അഹദ് റാസ മിറും സജൽ അലിയും പ്രധാന വേഷങ്ങളിലെത്തിയ 'യഖീൻ കാ സഫർ' എന്നിവയാണ് അവയിൽ ശ്രദ്ധേയമായത്.

'ജോ ബച്ചേ ഹേൻ സം സമേത് ലോ' നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ സീരീസ്; ഡിസംബർ 4 മുതൽ
‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ അപ്കമിങ് ടൈറ്റിൽ പട്ടികയിൽ ഡിസംബർ 4 റിലീസ് തീയതിയോടെ സീരീസ് ഇടംപിടിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് സീരീസിനായി റിമൈൻഡർ സെറ്റ് ചെയ്യാനും സാധിക്കും. എന്നാൽ പാക് ഉള്ളടക്കങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്ട്രീമിങ് ഉണ്ടാകുമോയെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2025 മെയ് മാസത്തിൽ ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നത് നിർത്താൻ രാജ്യത്ത് പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിരുന്നു.

Summary

Netflix has announced December 4 as the premiere date for its first Pakistani original series, Jo Bachay Hain Sang Samait Lo. Starring Fawad Khan, Mahira Khan and Hania Aamir, the series will release in two parts. Based on Farhat Ishtiaq’s bestselling Urdu novel, it explores love and relationships.