'ബാച്ചിലർ' താരം ജോ അമാബൈലിന് മസ്തിഷ്ക ട്യൂമർ; രോഗവിവരം പങ്കുവെച്ച് താരം

'ഗ്ലിയോമ' എന്ന വിഭാഗത്തിൽപ്പെട്ട മസ്തിഷ്ക ട്യൂമറാണ് അമാബൈലിന്
'ബാച്ചിലർ' താരം ജോ അമാബൈലിന് മസ്തിഷ്ക ട്യൂമർ; രോഗവിവരം പങ്കുവെച്ച് താരം
Published on

അമേരിക്കൻ റിയാലിറ്റി ഷോയായ 'ദി ബാച്ചിലർ' (The Bachelor) ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധേയനായ ജോ അമാബൈലിന് (Joe Amabile) തലച്ചോറിൽ ട്യൂമർ സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് നാൽപ്പതുകാരനായ താരം തന്റെ രോഗവിവരവും തുടർചികിത്സാ കാര്യങ്ങളും ആരാധകരുമായി പങ്കുവെച്ചത്.

എംആർഐ സ്കാനിങിലൂടെയാണ് തലച്ചോറിൽ ഒരു 'ബ്ലൂബെറി' പഴത്തിന്റെ വലുപ്പത്തിലുള്ള മുഴ കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഗ്ലയോമ (Glioma) എന്ന വിഭാഗത്തിൽ പെടുന്ന ട്യൂമറാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ വളരെ നേരത്തെ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്നും ജോ പറഞ്ഞു.

'ബാച്ചിലർ' താരം ജോ അമാബൈലിന് മസ്തിഷ്ക ട്യൂമർ; രോഗവിവരം പങ്കുവെച്ച് താരം
പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത

രണ്ടാഴ്ചയ്ക്കുള്ളിൽ ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിങ് കാൻസർ സെന്ററിൽ വെച്ച് ക്രെയ്നിയോട്ടമി (craniotomy) എന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനാകും. ശസ്ത്രക്രിയയിലൂടെ ഈ ട്യൂമർ നീക്കം ചെയ്യുകയും തുടർപരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യും.

കഴിഞ്ഞ ഒരു മാസം മാനസികമായി ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും എന്നാൽ ഈ സാഹചര്യത്തെ പോസിറ്റീവായി നേരിടാനാണ് താൻ ശ്രമിക്കുന്നതെന്നും ജോ പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകുന്ന വലിയ പിന്തുണ ഈ സമയത്ത് കരുത്താകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജീവിതം വളരെ അപ്രതീക്ഷിതമായ കാര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എനിക്കിതൊരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്ന ഒന്നാണിത്. ഇപ്പോൾ ഞാൻ ഈ അവസ്ഥയിലായിരിക്കുന്നു," ജോ അമാബൈൽ വീഡിയോയിൽ പറഞ്ഞു.

ആദ്യമൊക്കെ ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ മടിച്ചെങ്കിലും, എന്നാൽ ഇപ്പോൾ ഇത് തന്റെ ജീവിതത്തിന്റെ ഭാഗമായതിനാൽ തുറന്നു പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. "പുതിയൊരു യാത്രയിലേക്ക് കടക്കുന്നു," എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

എന്താണ് ഗ്ലിയോമ (Glioma)?

തലച്ചോറിലെ നാഡീകോശങ്ങൾക്ക് സംരക്ഷണം നൽകുന്ന ഗ്ലിയൽ കോശങ്ങളിൽ നിന്നുണ്ടാകുന്ന ട്യൂമറുകളെയാണ് ഗ്ലിയോമ എന്ന് വിളിക്കുന്നത്. ഇവയിൽ ചിലത് പതുക്കെ വളരുന്നതും കാൻസർ അല്ലാത്തതുമായിരിക്കാം, എന്നാൽ മറ്റു ചിലവ അതിവേഗം പടരുന്ന കാൻസർ ട്യൂമറുകളും ആകാം. ട്യൂമറിന്റെ വലിപ്പവും അത് തലച്ചോറിൽ എവിടെയാണെന്നതും അനുസരിച്ചായിരിക്കും ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകുക. കടുത്ത തലവേദന, ഛർദ്ദി, ഓർമക്കുറവ്, കാഴ്ചയിലെ മാറ്റങ്ങൾ, അപസ്മാരം എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം. സാധാരണയായി 45-നും 65-നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്

'ബാച്ചിലർ' താരം ജോ അമാബൈലിന് മസ്തിഷ്ക ട്യൂമർ; രോഗവിവരം പങ്കുവെച്ച് താരം
3 വർഷത്തെ കാത്തിരിപ്പ്, ഒടിടിയിൽ 2 ദിവസത്തെ ആയുസ്സ്; സത്‌ലജ് സിനിമയും സെൻസർ ബോർഡും തമ്മിലുള്ള പോര്

'ദി ബാച്ചിലറേറ്റ്' എന്ന ഷോയുടെ സീസണിൽ ബെക്ക കുഫ്രിന്റെ പങ്കാളിയാകാൻ എത്തിയതോടെയാണ് ജോ ശ്രദ്ധിക്കപ്പെടുന്നത്. മുൻപ് ഒഒരു ഗ്രോസറി സ്റ്റോർ ഉടമയായിരുന്നതിനാൽ ആരാധകർക്കിടയിൽ 'ഗ്രോസറി സ്റ്റോർ ജോ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഷോയിൽ വളരെ കുറച്ച് കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. പിന്നീട് 'ബാച്ചിലർ ഇൻ പാരഡൈസ്' എന്ന ഷോയുടെ രണ്ട് സീസണുകളിലും ജോ പങ്കെടുത്തു. ഈ ഷോയിലൂടെയാണ് അദ്ദേഹം തന്റെ ജീവിതപങ്കാളിയായ സെറീന പിറ്റിനെ കണ്ടെത്തുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

Summary

Bachelor Nation star Joe Amabile has revealed that he was diagnosed with a brain tumor and is preparing for craniotomy surgery. The reality TV personality said doctors detected a glioma during an MRI scan.

Madism Digital
madismdigital.com