"ഹരിശങ്കറാകാൻ ശരിക്കും കഷ്ടപ്പെട്ടു"; കുഞ്ചാക്കോ ബോബനെ പരീക്ഷിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി'! വെല്ലുവിളികൾ വെളിപ്പെടുത്തി താരം

ഓരോ കഥാപാത്രത്തിന്റെയും പൂർത്തീകരണത്തിനായി നല്ല കഠിനാധ്വാനവും കൃത്യമായ പഠനവും നടത്താറുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു
"ഹരിശങ്കറാകാൻ ശരിക്കും കഷ്ടപ്പെട്ടു"; കുഞ്ചാക്കോ ബോബനെ പരീക്ഷിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി'! വെല്ലുവിളികൾ വെളിപ്പെടുത്തി താരം
Published on

കരിയറിൽ വെല്ലുവിളിയുയർത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താൻ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് മനസ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ. സിനിമയ്ക്ക് പുറത്തുള്ളവരും എന്നാൽ കഥാപാത്രത്തിന്റെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്നവരുമായ വ്യക്തികളുമായുള്ള നിരന്തര സംഭാഷണങ്ങളും വിവിധ തലങ്ങളിലുള്ള ചർച്ചകളുമാണ് ഇത്തരം വേഷങ്ങളെ പൂർണ്ണതയിലെത്തിക്കാൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിന്റെ' പ്രചരണാർത്ഥം രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിലാണ് താരം തന്റെ അഭിനയരീതികളെക്കുറിച്ച് വ്യക്തമാക്കിയത്

ചാക്കോച്ചന്റെ വാക്കുകൾ:

എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ എന്റെ വ്യക്തി ജീവിതത്തിലെ ഏതെങ്കിലുമൊക്കെ സംഭവങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കുമോ അല്ലെങ്കിൽ ബന്ധിപ്പിക്കാൻ സാധിക്കുമോ എന്നെല്ലാം ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യാറുണ്ട്. അല്ലെങ്കിൽ അതിനു വേണ്ടി നല്ല പഠനങ്ങളും നടത്താറുണ്ട്. ഉദാഹരണത്തിന് 'ഓഫീസർ ഓൺ ഡ്യൂട്ടി'യിലെ ഹരിശങ്കർ എന്ന കഥാപാത്രം കടന്ന് പോകുന്ന യാത്രയും വഴിത്തിരിവുമൊക്കെ ഉൾക്കൊള്ളുവാനും പഠിക്കുവാനും സുഹൃത്തായ ഒരു ഡോക്ടറുമായി സംസാരിച്ചിരുന്നു. കൂടാതെ ഷാജിയും ജിത്തുവുമെല്ലാം ആ കഥാപാത്ര ആവിഷ്ക്കരണത്തിലേക്ക് ധാരാളം കാര്യങ്ങൾ പറഞ്ഞ് തന്നിരുന്നു. അതിനെ ഭാഗമായി പല ഗ്രൂപ്പുകളായിട്ടുള്ള ചർച്ചകളും സിനിമയുമായി ബന്ധമില്ലാത്തതും എന്നാൽ ആ കഥാപാത്രവുമായി അടുത്ത് നിൽക്കുന്നതുമായിട്ടുള്ള പല വ്യക്തികളായിട്ടുമൊക്കെ സംസാരിക്കുകയും ചർച്ച ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്.

"ഹരിശങ്കറാകാൻ ശരിക്കും കഷ്ടപ്പെട്ടു"; കുഞ്ചാക്കോ ബോബനെ പരീക്ഷിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി'! വെല്ലുവിളികൾ വെളിപ്പെടുത്തി താരം
'ഒറ്റ രാത്രികൊണ്ട് നേടിയതല്ല ഈ വിജയം!' തിരിച്ചുവരവിലെ കഠിനാധ്വാനത്തെക്കുറിച്ച് മനസ്സ് തുറന്ന് ചാക്കോച്ചൻ

'ഒരു ദുരൂഹ സാഹചര്യത്തിലാണ്' കുഞ്ചാക്കോ ബോബന്റേതായി എത്തിയ പുതിയ ചിത്രം. 19 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'പേട്രിയേറ്റി'ലും ഒരു പ്രധാന വേഷത്തിൽ താരം എത്തുന്നുണ്ട്. ഡാർക്ക് ഹ്യൂമറും മനുഷ്യന്റെ നിസ്സഹായതയും നിറഞ്ഞ കഥാപശ്ചാത്തലമാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ' പറയുന്നത്. 'മഞ്ഞുമ്മല്‍ ബോയ്സ്' അടക്കമുള്ള വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്‍റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. മാജിക് ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

"ഹരിശങ്കറാകാൻ ശരിക്കും കഷ്ടപ്പെട്ടു"; കുഞ്ചാക്കോ ബോബനെ പരീക്ഷിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി'! വെല്ലുവിളികൾ വെളിപ്പെടുത്തി താരം
'രാഷ്ട്രീയത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തി, മികച്ച ജനപ്രതിനിധി ആകാൻ യോഗ്യൻ'; രമേഷ് പിഷാരടിയെക്കുറിച്ച് ചാക്കോച്ചൻ

English Summary: Kunchacko Boban shared that he puts in deep research and effort to perfect each character, often connecting them with real-life experiences and discussions with experts to ensure authenticity.

Related Stories

No stories found.
Madism Digital
madismdigital.com