ലാലേട്ടൻ വീണ്ടും പോലീസ് കുപ്പായത്തിൽ; തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രതീക്ഷകൾ വാനോളമുയർത്തി 'അതി മനോഹരം' പോസ്റ്റർ
ലാലേട്ടൻ വീണ്ടും പോലീസ് കുപ്പായത്തിൽ; തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
Published on

മലയാളത്തിന്റെ സ്വന്തം നടൻ മോഹൻലാലും ഹിറ്റ് സംവിധായകന്‍ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. 'അതി മനോഹരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ഏറെ കാലത്തിന് ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വലിയൊരു ജനക്കൂട്ടത്തിന് നടുവിൽ യൂണിഫോമിൽ നിൽക്കുന്ന ലാലേട്ടന്റെ ചിത്രം ആരാധകർക്ക് വലിയ ആവേശമാണ് പകരുന്നത്.

ലാലേട്ടൻ വീണ്ടും പോലീസ് കുപ്പായത്തിൽ; തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
2025-ൽ ബോക്‌സ് ഓഫീസ് കീഴടക്കിയ നസ്‌ലെൻ 2026-ലും റെക്കോർഡുകൾ തകർക്കുമോ? കൈനിറയെ ചിത്രങ്ങളുമായി യുവതാരത്തിന്റെ ജൈത്രയാത്ര തുടരുന്നു; ആരാധകർ ആവേശത്തിൽ!

അയ്യപ്പ സ്വാമിമാരുടെ സംഘത്തിന് നടുവിൽ കൈകൾ വിരിച്ചു നിൽക്കുന്ന ലാലേട്ടന്റെ മാസ് ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക', 'തുടരും' എന്നീ ശ്രദ്ധേയമായ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കുള്ളത്. തരുൺ മൂർത്തിയുടെ സ്വാഭാവികമായ ശൈലിയും മോഹൻലാലിന്റെ പവർപാക്ക് പ്രകടനവും ചേരുമ്പോൾ ഒരു മികച്ച സിനിമാനുഭവം തന്നെയാകും.

ലാലേട്ടൻ വീണ്ടും പോലീസ് കുപ്പായത്തിൽ; തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
നമ്മെ ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും ഞെട്ടിക്കുന്ന തിരശീലയിലെ ചിരിരാജാക്കന്മാർ

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്.റിയലിസ്റ്റിക് കഥാപരിസരവും ലാലേട്ടന്റെ ക്ലാസിക് പ്രകടനവും ഒത്തുചേരുന്ന 'അതി മനോഹരം' ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും . പോസ്റ്റർ പുറത്തുവന്നതോടെ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലാലേട്ടൻ വീണ്ടും പോലീസ് കുപ്പായത്തിൽ; തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
നായകനെക്കാൾ ആരാധകരുള്ള വില്ലൻ; കഥാപാത്രന്റെ പൂർണ്ണതയ്ക്ക് സ്വന്തം ജീവൻ ബലിനൽകിയ ഹീത്ത് ലെഡ്ജറിന്‍റെ കഥ

English Summery: Mohanlal returns in a police role as the first-look poster of Athi Manoharam, directed by Tarun Moorthy, creates a buzz online. The mass poster and strong team behind the film have raised high expectations among fans.

Related Stories

No stories found.
Madism Digital
madismdigital.com