‘സീനി’ൽ സീൻ വില്ലനായി നസ്‌ലിൻ; കാത്തിരിപ്പിന് ആവേശം നൽകി ക്യാരക്ടർ ടീസർ

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സീനി’ലെ നസ്‌ലിന്റെ ക്യാരക്ടർ റിവീൽ ടീസർ പുറത്തിറങ്ങി.
‘സീനി’ൽ സീൻ വില്ലനായി നസ്‌ലിൻ; കാത്തിരിപ്പിന് ആവേശം നൽകി ക്യാരക്ടർ ടീസർ
Published on: 

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘സീനി’ലെ നസ്‌ലിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. ഈശ്വരൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ നസ്‌ലിൻ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലും ഭാവത്തിലുമാണ് താരം ടീസറിലെത്തുന്നത്. നസ്‌ലിന്റെ സംഭാഷണത്തോടെയാണ് കഥാപാത്രത്തെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നത്. വായിൽ ലോലിപോപ്പുമായി എത്തുന്ന വില്ലനൊപ്പം സൂര്യയെയും ടീസറിൽ കാണാം

‘സീനി’ൽ സീൻ വില്ലനായി നസ്‌ലിൻ; കാത്തിരിപ്പിന് ആവേശം നൽകി ക്യാരക്ടർ ടീസർ
‘നവംബറിൽ തിയേറ്റർ കത്തും’; സൂര്യ–ജിത്തു മാധവന്റെ ‘സീൻ’, ധനുഷ്–മമ്മൂട്ടിയുടെ ‘ഓം’ റിലീസ് പ്രഖ്യാപിച്ചു

ഏറെ പ്രത്യേകതകൾ നിറഞ്ഞ രീതിയിലും രസകരമായുമാണ് ഈ കഥാപാത്രത്തെ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുമുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാം ഈണം പകർന്ന "ആതി ഇവ യാരാ", "എയ്റോപ്ലെയിൻ" എന്നീ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും 'സീനി'നുണ്ട്. സുഷിൻ ശ്യാം ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.

‘സീനി’ൽ സീൻ വില്ലനായി നസ്‌ലിൻ; കാത്തിരിപ്പിന് ആവേശം നൽകി ക്യാരക്ടർ ടീസർ
ക്യാമ്പ് തീർന്നാലും പ്രണയം തീരൂല്ല! ‘പ്രേംപാറ്റ’ നവംബർ 27ന് തിയേറ്ററുകളിലേക്ക്!

മാസ് രംഗങ്ങൾക്കും കോമഡിക്കും പ്രാധാന്യം നൽകുന്ന ഒരു സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്‌നറായാണ് ചിത്രം എത്തുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ഹിറ്റ് ലക്ഷ്യമിട്ടാണ് സൂര്യയുടെ വരവ്. നസ്‌ലിന് പുറമെ നസ്രിയ നസീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2ഡി എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്

‘സീനി’ൽ സീൻ വില്ലനായി നസ്‌ലിൻ; കാത്തിരിപ്പിന് ആവേശം നൽകി ക്യാരക്ടർ ടീസർ
‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി

നവംബർ 6-ന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. വിനീത് അഗസ്റ്റ്യൻ ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദാണ് ഓഡിയോഗ്രഫി. അശ്വിനി കാലെ പ്രൊഡക്ഷൻ ഡിസൈനും ചേതൻ ഡി'സൂസ ആക്ഷൻ കൊറിയോഗ്രഫിയും കൈകാര്യം ചെയ്യുന്നു. മഷാർ ഹംസ കോസ്റ്റ്യൂമും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ഡേവിഡ് സെൽവമാണ് തമിഴ് സംഭാഷണങ്ങൾ ഒരുക്കിയത്.

Summary

The character teaser for Naslen in Suriya’s upcoming Tamil film Seeni, directed by Jithu Madhavan, has been released. Naslen plays Eeshwaran, a villain, in a distinctive new look, while the teaser also offers a glimpse of Suriya. The action-comedy marks Jithu Madhavan’s Tamil directorial debut and Sushin Shyam’s first Tamil film as a music composer

Madism Digital
madismdigital.com