'സിനിമയിലെത്തിയത് മുന്‍വിധികളും സ്വപ്‌നങ്ങളുമില്ലാതെ, വിശ്വാസം നിലനിർത്തുക വലിയ കടമ്പ'; മനസുതുറന്ന് നസ്‌ലൻ

അമിത പ്രതീക്ഷകൾ വലിയ മാനസിക സംഘർഷമാണ് സൃഷ്ടിക്കുന്നത്; നസ്‌ലൻ ഗഫൂർ
'സിനിമയിലെത്തിയത് മുന്‍വിധികളും സ്വപ്‌നങ്ങളുമില്ലാതെ, വിശ്വാസം നിലനിർത്തുക വലിയ കടമ്പ'; മനസുതുറന്ന് 
നസ്‌ലൻ
Published on

മലയാള സിനിമ തനിക്ക് മേല്‍ വയ്ക്കുന്ന പ്രതീക്ഷകള്‍ പലപ്പോഴും ഭാരമായി തോന്നാറുണ്ടെന്ന് നസ്ലന്‍ ഗഫൂര്‍. യാതൊരു തരത്തിലെ മുന്‍വിധികളുമില്ലാതെ തന്നെ സിനിമയില്‍ എത്തിയതിനാല്‍ തന്നെ എല്ലാവരും തനിക്കുമേല്‍ നല്‍കുന്ന പ്രതീക്ഷകള്‍ പലപ്പോഴും ഒരു ഭാരമാകുന്നുണ്ടെന്നാണ് താരത്തിന്റെ വാക്കുകള്‍. എന്നാല്‍, 'മോളിവുഡ് ടൈംസ്' എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് 'ക്യൂ സ്റ്റുഡിയോസിന്' നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 'ലോക'യുടെ വിജയാഘോഷ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നുവരെ വിശേഷിപ്പിച്ചിട്ടുള്ള നസ്‌ലന്റെ പുതിയ പ്രതികരണം ശ്രദ്ധ നേടുന്നു.

'സിനിമയിലെത്തിയത് മുന്‍വിധികളും സ്വപ്‌നങ്ങളുമില്ലാതെ, വിശ്വാസം നിലനിർത്തുക വലിയ കടമ്പ'; മനസുതുറന്ന് 
നസ്‌ലൻ
ആഗ്രഹിച്ച സിനിമകൾ നടക്കാത്തതിനെ കുറിച്ച് നസ്‌ലൻ; 'പ്രേമലു 2' നെ കുറിച്ചാണോ എന്നറിയാൻ ആരാധകർ

'വലിയ മുൻവിധികളോ, സ്വപ്നങ്ങളോ ഒന്നുമില്ലാതെയാണ് സിനിമയിലേക്ക് വന്നത്. അതിനാൽ തന്നെ ഇപ്പോഴുള്ളതിൽ ഞാൻ വളരെ സന്തോഷവാനാണ്. അതേസമയം വളരെ മാനസിക സംഘർഷങ്ങൾ തോന്നാറുണ്ടെന്നും നസ്‌ലൻ പറഞ്ഞു. ഇനിയങ്ങോട്ടേക്ക് ഉള്ളതും ഇപ്പോഴുള്ളത് പോലെ തന്നെ ഓക്കേ ആയിരിക്കില്ല എന്ന തോന്നലാണ് ഇപ്പോഴും. പലരും നമുക്കുമേൽ വെക്കുന്ന പ്രതീക്ഷകളും വിശ്വാസവും നിലനിർത്തികൊണ്ട് പോകാൻ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കണം എന്നതൊരു കടമ്പ തന്നെയാണ്. മികച്ച ക്രിയേറ്റേഴ്സ്, സംവിധായകർ, എഴുത്തുകാർ എന്നിങ്ങനെ നല്ല കഥകൾ ഇപ്പോൾ എന്നെ തേടി വരുകയും അത്തരം പ്രൊജെക്ടുകളുടെയെല്ലാം തന്നെ ഭാഗമാകാനും സാധിക്കുന്നുണ്ട്' എന്നും നസ്‌ലൻ കൂട്ടിച്ചേർത്തു.

'സിനിമയിലെത്തിയത് മുന്‍വിധികളും സ്വപ്‌നങ്ങളുമില്ലാതെ, വിശ്വാസം നിലനിർത്തുക വലിയ കടമ്പ'; മനസുതുറന്ന് 
നസ്‌ലൻ
മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിനൊരു പുതിയ ഏട്; കാത്തിരിപ്പിനൊടുവിൽ 'പേട്രിയറ്റ്' തിയേറ്ററിൽ

തണ്ണീർ മത്തൻ ദിനങ്ങൾ, കുരുതി, ഹോം, സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ, നെയ്മർ, അഖിൽ ജേർണി ഓഫ് ലവ് 18+ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും 'പ്രേമലു' എന്ന വൻ സാമ്പത്തിക വിജയം നേടിയ ചിത്രത്തിലൂടെ ഇന്ത്യയിലൊട്ടാകെ ആരാധകരെ നേടാനും കഴിഞ്ഞ താരമാണ് കൊടുങ്ങല്ലൂർ സ്വദേശിയായ നസ്‌ലൻ. ഭാവി സൂപ്പർസ്റ്റാർ എന്ന പ്രതീക്ഷയോടെ മലയാള സിനിമാലോകവും ആരാധകരും ഉറ്റുനോക്കുന്ന താരം കൂടിയാണ് അദ്ദേഹം. റിലീസിനൊരുങ്ങി നിൽക്കുന്ന 'മോളിവുഡ് ടൈംസ്' അടക്കം ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് നസ്‌ലൻ വരാനിരിക്കുന്നത്.

'സിനിമയിലെത്തിയത് മുന്‍വിധികളും സ്വപ്‌നങ്ങളുമില്ലാതെ, വിശ്വാസം നിലനിർത്തുക വലിയ കടമ്പ'; മനസുതുറന്ന് 
നസ്‌ലൻ
ബന്ധങ്ങളുടെ നൂലിഴകൾ ‘ചക്ക’യിലൂടെ പറഞ്ഞ കഥ; ‘മൊളഞ്ഞി’യുടെ പിന്നാമ്പുറങ്ങൾ, അഭിമുഖം മഹേഷ് എസ് മധു

English Summary: Naslen Gafoor shares that the expectations placed on him by others often feel like a burden. Despite his rapid rise and success, he admits to facing mental pressure while trying to live up to those expectations, even as he continues to receive strong projects and opportunities.

Madism Digital
madismdigital.com