“മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല”; വ്യക്തമാക്കി നസ്രിയ നസീം

“എന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ, അത് പങ്കുവെക്കേണ്ടിയിരുന്നില്ലെന്ന് നിരവധി പേർ എന്നോട് പറഞ്ഞു,” താരം വ്യക്തമാക്കി
“മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല”; വ്യക്തമാക്കി നസ്രിയ നസീം
Published on

2025 ഏപ്രിലിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള നടിയും നിർമാതാവുമായ നസ്രിയ നസീമിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന നസ്രിയ വൈകാരികമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നത് ആരാധകരെ ഏറെ അമ്പരപ്പിച്ചു. എന്നാൽ താൻ എന്തുകൊണ്ടാണ് അത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്നതിന് വിശദ്ധീകരണം നൽകിയിരിക്കുകയാണ് നസ്രിയ.

താൻ പോസ്റ്റ് പങ്കുവെച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ലെന്നും അത് ചെയ്യേണ്ടതില്ലെന്ന് വാദിച്ചവരിൽ നിന്നുണ്ടായ പ്രതികരണങ്ങൾ തന്റെ നിലപാടിൽ കൂടുതൽ സത്യമുണ്ടെന്നാണ് തെളിയിക്കുന്നതെന്നും വറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നസ്രിയ പറഞ്ഞു. മാനസികാരോഗ്യവും മാനസിക അസുഖങ്ങളും സംബന്ധിച്ച് തുറന്ന ചർച്ചകൾ ഇപ്പോഴും വലിയ തോതിൽ വിലക്കപ്പെട്ട വിഷയമായി തുടരുന്നതിനിടെയാണ് നസ്രിയയെ പോലെയുള്ള ഒരു മുൻനിര താരത്തിന്റെ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ നേടുന്നത്.

“മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല”; വ്യക്തമാക്കി നസ്രിയ നസീം
16 ദിവസത്തിൽ 250 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബേതലഹേം കുടുംബ യൂണിറ്റ്'

സമൂഹമാധ്യമങ്ങളിലെ സജീവ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നസ്രിയ, 2025 ഏപ്രിൽ 16നാണ് താൻ വൈകാരികമായി ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നുവെന്ന് ആരാധകരോട് തുറന്നുപറഞ്ഞത്. പിന്നീട് താരം പൊതുവിടങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെക്കാളും കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കിയ നസ്രിയയുടെ അസാന്നിധ്യം ആരാധകർക്ക് ഏറെ വിഷമമുണ്ടാക്കി.

എന്നാൽ നസ്രിയയുടെ ഈ തുറന്നുപറച്ചിലിനെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്തില്ല. “എന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ, അത് പങ്കുവെക്കേണ്ടിയിരുന്നില്ലെന്ന് നിരവധി പേർ എന്നോട് പറഞ്ഞു,” താരം പറഞ്ഞു. എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറയാനുള്ള തീരുമാനം പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ലെന്നും, കൃത്യമായ ആലോചനയ്ക്ക് ശേഷമായിരുന്നു എന്നും താരം വ്യക്തമാക്കി.

“മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല”; വ്യക്തമാക്കി നസ്രിയ നസീം
രജനി സാറിനെപ്പോലെ പുതുമുഖങ്ങളെ പിന്തുണയ്ക്കുന്ന മറ്റൊരു സൂപ്പർ സ്റ്റാറില്ല'; ഓർമകൾ പങ്കുവെച്ച് മാളവിക മോഹനൻ

ഇത്തരം തുറന്നുപറച്ചിലുകളെ സമൂഹം പലപ്പോഴും ദുർബലതയായാണ് കാണുന്നതെന്നും താരം പറഞ്ഞു. എന്നാൽ എല്ലാം തുറന്നുപറയുക എന്നത് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു എന്നും, അതിൽനിന്ന് മാറിനിൽക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും നസ്രിയ കൂട്ടിചേർത്തു. “ഇന്നും സുഹൃത്തുക്കൾ എന്നെ കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. അത്രമാത്രം പ്രസരിപ്പോടെ നടന്നിരുന്ന എനിക്ക് എങ്ങനെയാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളുകൾക്കുപോലും അവരുടെ ജീവിതത്തിൽ മോശം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരാം. അത് തികച്ചും സാധാരണമാണ്,” നസ്രിയ പറഞ്ഞു.

Summary

Nazriya Nazim has explained why she openly spoke about her mental health struggles in April 2025. She said the decision was deliberate, not impulsive, and came from a desire to be honest with her fans. Nazriya also stressed that even cheerful people can experience difficult phases and that such struggles are normal.

Madism Digital
madismdigital.com