തിയേറ്ററുകൾ ഇളക്കി മറിച്ച് ഇച്ചാക്ക; ‘പേട്രിയറ്റ്’ ആദ്യ പകുതിക്ക് ഗംഭീര പ്രതികരണം

മമ്മൂട്ടിയുടെ മാസ് പ്രകടനവും മഹേഷ് നാരായണന്റെ സംവിധാന മികവും കൊണ്ട് ‘പേട്രിയറ്റ്’ ആദ്യ പകുതി പ്രേക്ഷക പ്രശംസ നേടുന്നു
Mammootty and Mohanlal
Mammootty and Mohanlal
Published on

പ്രതീക്ഷകളെ വാനോളം ഉയർത്തി ആരാധകർ ഏറെ കാത്തിരുന്ന ബിഗ് M'S ചിത്രം 'പേട്രിയറ്റി'ന്‍റെ ആദ്യ പകുതി. ആദ്യ പകുതിയിൽ മമ്മൂക്കയുടെ അഴിഞ്ഞാട്ടമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തിയേറ്റർ ഇളക്കി മറിച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നതെന്നും മഹേഷ് നാരായണൻ എന്ന സംവിധായകനുമേൽ അർപ്പിച്ച വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ മേക്കിങെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു. കൂടാതെ ചിത്രം ആദ്യ പ്രദർശനം തുടരുന്ന സമയത്ത് തന്നെ ഒരു മണിക്കൂറിൽ ഇരുപത്തിനായിരത്തിന് മുകളിലാണ് ടിക്കറ്റ് ബുക്കിംഗ് നടക്കുന്നത്.

ചിത്രത്തിലെ ‘മനുഷ്യൻ’ എന്ന പാട്ടിന്റെ ഓഡിയോ ട്രാക്കും ലിറിക്ക് വിഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ലിറിക് ഗാനം. മമ്മൂട്ടിക്കൊപ്പം ശക്തി ശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Mammootty and Mohanlal
മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിനൊരു പുതിയ ഏട്; കാത്തിരിപ്പിനൊടുവിൽ 'പേട്രിയറ്റ്' തിയേറ്ററിൽ

മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിച്ചഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Mammootty and Mohanlal
‘പേട്രിയറ്റ്’ മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ തിരുത്തിയെഴുതും: ബി ഉണ്ണികൃഷ്ണൻ

English Summary: The first half of Patriot has received highly positive reactions from audiences, with viewers praising Mammootty’s powerful performance and director Mahesh Narayanan’s gripping execution. The film marks the reunion of Mammootty and Mohanlal after 19 years and has already created massive excitement in theatres.

Madism Digital
madismdigital.com