അമിതമായ ലൈംഗികവത്കരണം; വിമർശനങ്ങൾ വാരിക്കൂട്ടി ജാൻവിയുടെ 'പെഡ്ഡി', പഴയ അഭിമുഖവും ചർച്ച

അഭിനയിക്കാനറിയില്ല, സ്ക്രീൻ പ്രസൻസ് ഇല്ല എന്നിങ്ങനെ ഏത് പടമിറങ്ങിയാലും ജാൻവിക്കെതിരെ രൂക്ഷവിമർശനങ്ങളും ട്രോളുകളും ഉറപ്പാണ്
അമിതമായ ലൈംഗികവത്കരണം; വിമർശനങ്ങൾ വാരിക്കൂട്ടി ജാൻവിയുടെ 'പെഡ്ഡി', പഴയ അഭിമുഖവും ചർച്ച
Published on

നെപ്പോ കിഡ്ഡ് എന്ന പ്രിവിലേജ് മതിയാവോളം കിട്ടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് ബോളിവുഡിന്ർറെ എല്ലാ തലമുറകളും. കപൂറുമാരില്ലാതെ ഒരു ബോളിവുഡ് നമ്മുടെയൊന്നും ഓർമയിൽ പോലും ഉണ്ടാവാൻ സാധ്യതയില്ല. ചില കപൂറുമാരൊക്കെ മാസ്മരികമായ അഭിനയം കാഴ്ചവെച്ച് പേരുകേട്ടെങ്കിലും ശ്രീദേവിയുടെ മകളെന്ന ഒറ്റക്കാരണത്താൽ ബോളിവുഡ് കയറിയ ജാൻവി കപൂറിന് ഇതുവരെ അതിനും കഴിഞ്ഞിട്ടില്ല.

അഭിനയിക്കാനറിയില്ല, സ്ക്രീൻ പ്രസൻസ് ഇല്ല എന്നിങ്ങനെ ഏത് പടമിറങ്ങിയാലും ജാൻവിക്കെതിരെ രൂക്ഷവിമർശനങ്ങളും ട്രോളുകളും ഉറപ്പാണ്. ഇപ്പോഴിതാ ജാൻവി-രാംചരൺ ജോഡികളുടേതായി പുറത്തിറങ്ങിയ പെഡ്ഡിയും വലിയ രീതിയിൽ വിമർശനങ്ങൾ വാരിക്കൂട്ടുന്നു. ജാൻവിയുടെ തേക്കപ്പെട്ട സുന്ദരി ട്രോളുകൾ സൌത്ത് ഇന്ത്യയിൽ മാത്രമൊതുങ്ങിയെങ്കിൽ ഒരു പാൻ ഇന്ത്യൻ ട്രോൾ മെറ്റീരിയലായി മാറിയിരിക്കുകയാണ്, പെഡ്ഡിയിലെ ജാൻവിയുടെ ആച്ചിയമ്മ എന്ന കഥാപാത്രം.

അമിതമായ ലൈംഗികവത്കരണം; വിമർശനങ്ങൾ വാരിക്കൂട്ടി ജാൻവിയുടെ 'പെഡ്ഡി', പഴയ അഭിമുഖവും ചർച്ച
706 ഡോൾഫിനുകളെ വെട്ടിവീഴ്ത്തി ഒരാചാരം, ലോകം ഞെട്ടി ! ക്രൂരതയുടെയും അരാജകത്വത്തിന്റെയും നേർക്കാഴ്ചയായി ഫറോ ദ്വീപ്

അനാവശ്യമായി കഥാപാത്രത്തെ ലൈംഗികവത്കരിക്കുന്നു എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. കഥാപാത്രത്തിനോ ഡയലോഗുകൾക്കോ യാതൊരു പ്രാധാന്യവും കൊടുക്കാതെ, ശരീരഭാഗങ്ങളിലേക്ക് ക്യാമറ സൂം ചെയ്ത് ജാൻവിയെ സഭ്യമല്ലാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സിനിമയിൽ ജാൻവി ഒരു കഥാപാത്രത്തെ അർഹിച്ചിരുന്നെന്നും പക്ഷേ അശ്ലീലവും അപമാനകരവും രംഗങ്ങൾ കൂട്ടിച്ചേർത്ത എന്തോ ഒന്നാണ് ലഭിച്ചതെന്നുമൊക്കെ കുറ്റപ്പെടുത്തലുകൾ തുടരുന്നു. സീൻ എന്ത് തന്നെയാണെങ്കിലും നായികയുടെ അരക്കെട്ടും നെഞ്ചും മാത്രം കേന്ദ്രീകരിച്ച് ക്യാമറ ചലിക്കുന്നത് അസഹനീയമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.

പെഡ്ഡിയിലെ കഥാപാത്രം തിരഞ്ഞെടുത്തതിന് ജാൻവിയെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. സ്ത്രീ കഥാപാത്രങ്ങളെ ഒബ്ജക്ടിഫൈ ചെയ്യുന്ന പ്രവണതയ്ക്കെതിരെ ജാൻവി തന്നെ തുറന്നടിക്കുന്ന ഒരു ഇന്ർറർവ്യൂവിന്ർറെ ഭാഗം ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം.

സിനിമയിൽ തന്നെ അമിതമായി ലൈംഗികവത്കരിക്കുമ്പോൾ അത് ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന്, താൻ അതിന് സമ്മതം നൽകിയിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് കാര്യമെന്നാണ് ഈ അഭിമുഖത്തിൽ ജാൻവി പറയുന്നത്.

അമിതമായ ലൈംഗികവത്കരണം; വിമർശനങ്ങൾ വാരിക്കൂട്ടി ജാൻവിയുടെ 'പെഡ്ഡി', പഴയ അഭിമുഖവും ചർച്ച
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇല്ലാത്ത എന്ത് 'വിശ്വാസ്യത'യാണ് എൽഐസി രാജേഷ് എക്‌സ്‌പോര്‍ട്ട്‌സില്‍ കണ്ടത്? നടന്നത് കോടികളുടെ റവന്യൂ തട്ടിപ്പ്

"ഏത് ഘട്ടത്തിലും സ്വയം ചോദിക്കേണ്ട പ്രധാന കാര്യം, ഞാൻ എന്തിനാണ് സമ്മതം നൽകിയിരിക്കുന്നത് എന്നതാണ്. ഉദാഹരണത്തിന്, പരം സുന്ദരിയിലെ 'ഭീഗി സാരി' എന്ന ഗാനത്തിൽ ഞാൻ നനഞ്ഞ സാരിയണിഞ്ഞ് വളരെ സെൻസ്വലായി നൃത്തം ചെയ്തിരുന്നു. ആ ഗാനത്തിന്റെ ഉദ്ദേശ്യം ആളുകളെ ഉത്തേജിപ്പിക്കലായിരുന്നുവെന്ന് ഞാൻ പറയില്ല. പക്ഷേ അത് ഒരു സെൻഷ്വൽ ഗാനമായിരുന്നു. അത് കണ്ടിട്ട് 'ഈ പെൺകുട്ടിയോട് എനിക്ക് ആകർഷണം തോന്നുന്നില്ല' എന്ന് ആരെങ്കിലും പറഞ്ഞാൽ,അതാവും ഒരുപക്ഷേ എന്നെ വിഷമിപ്പിക്കുക. എന്നാൽ അത് ഒരാളെ ലൈംഗികവത്കരിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, പ്രത്യേകിച്ച് അവരുടെ സമ്മതമില്ലാതെ ചെയ്യുമ്പോൾ. അത്തരമൊരു കാര്യം ഏതുരൂപത്തിലായാലും എനിക്ക് അംഗീകരിക്കാനാവില്ല. അതാണ് എന്നെ ശരിക്കും അലട്ടുന്നത്"- ഇതായിരുന്നു ജാൻവിയുടെ വാക്കുകൾ.

അഭിനയിക്കാനറിയാത്തതിനാൽ ലൈംഗികവത്കരിക്കുന്ന സീനുകളിലൂടെ സിനിമയിൽ സാന്നിധ്യമുറപ്പിക്കുകയാണ് ജാൻവി എന്നും പരക്കെ വിമർശനമുണ്ട്.

English Summary: Whenever a Janhvi Kapoor film is released, it is almost guaranteed to be met with harsh criticism and trolling, with detractors claiming that she cannot act and lacks screen presence. Now, Peddi, starring Janhvi alongside Ram Charan, is also drawing significant criticism.

While the trolling branding Janhvi as a "manufactured beauty" had largely been confined to South India, her character Aachiyamma in Peddi has now turned her into a pan-Indian trolling phenomenon.

Madism Digital
madismdigital.com