

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആരെന്ന ചർച്ചയ്ക്ക് ഒരൊറ്റ ഉത്തരമുണ്ടാകില്ല. അമിതാഭ് ബച്ചൻ, രജനികാന്ത്, ദിലീപ് കുമാർ, ചിരഞ്ജീവി, ഷാരൂഖ് ഖാൻ തുടങ്ങി പല പേരുകളാണ് ഈ പട്ടികയിൽ സ്ഥിരമായി ഉയർന്നുവരാറുള്ളത്. എന്നാൽ ഒരു താരത്തിന്റെ വലുപ്പം അളക്കുന്നത് എങ്ങനെയാണ്? വിജയശതമാനമാണോ, ബോക്‌സ് ഓഫീസ് കളക്ഷനാണോ, അതോ വിറ്റ ടിക്കറ്റുകളുടെ എണ്ണമാണോ?
വിജയശതമാനം പരിഗണിച്ചാൽ ദിലീപ് കുമാറാണ് മുന്നിൽ. ബോക്‌സ് ഓഫീസ് കളക്ഷന്റെ കണക്കുകൾ പരിശോധിച്ചാൽ ഷാരൂഖ് ഖാൻ മുന്നിലെത്തും. എന്നാൽ വിറ്റ ടിക്കറ്റുകളുടെ എണ്ണമാണ് മാനദണ്ഡമെങ്കിൽ അമിതാഭ് ബച്ചനാണ് മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിൽ. എന്നാൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ നേടിയ താരമെന്ന റെക്കോർഡ് പരിശോധിച്ചാൽ ഈ പേരുകളെയെല്ലാം മറികടന്ന്, പ്രേം നസീർ എന്ന മലയാളി സൂപ്പർസ്റ്റാറാണ് മുന്നിലെത്തുന്നത്.
‘നിത്യഹരിത നായകൻ’ എന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്ന പ്രേം നസീർ മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന താരമായിരുന്നു. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാജീവിതത്തിൽ ആയിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 700ലേറെ സിനിമകളിലാണ് നായകനായെത്തിയത്. ഇതിൽ 400ലേറെ ചിത്രങ്ങൾ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു എന്നും, കുറഞ്ഞത് 50 ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു എന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
മറ്റ് സൂപ്പർതാരങ്ങളുടെ റെക്കോർഡുകളുമായി താരതമ്യം ചെയിതാൽ ഈ കണക്കുകൾ ഒരുപാടിരട്ടിയാണെന്ന് മനസിലാവും. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ അമിതാഭ് ബച്ചന് 60 ഹിറ്റുകളും 11 ബ്ലോക്ക്ബസ്റ്ററുകളുമാണുള്ളത്. രജനികാന്തിന് 70ൽ താഴെ ഹിറ്റുകളും ഏകദേശം 12 ബ്ലോക്ക്ബസ്റ്ററുകളുമുണ്ട്. ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറിനുമെല്ലാം 35 മുതൽ 38 വരെ ഹിറ്റുകളാണുള്ളത്.
അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാരൂഖ് ഖാൻ എന്നീ മൂന്ന് താരങ്ങളുടെ ഹിറ്റുകൾ ഒരുമിച്ച് കൂട്ടിയാലും ഏകദേശം 150 മാത്രമാണുള്ളത്. അതായത് പ്രേം നസീർ ഒറ്റയ്ക്ക് നേടിയതായി കണക്കാക്കുന്ന 400ലേറെ ഹിറ്റുകളുടെ പകുതിപോലും ഈ മൂന്ന് സൂപ്പർതാരങ്ങളുടെ ആകെ ഹിറ്റ് കണക്ക് എത്തുന്നില്ല.
ആരാധകരും സിനിമാപ്രേമികളും ‘നിത്യഹരിത നായകൻ’ എന്ന് വിശേഷിപ്പിച്ചിരുന്ന പ്രേം നസീർ മൂന്ന് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു. മലയാള സിനിമയിലെ നായകസങ്കൽപ്പത്തിന് തന്നെ പുതിയൊരു മാതൃക സൃഷ്ടിച്ച താരമാണ് പ്രേം നസീർ. പിന്നീട് എത്തിയ പല താരങ്ങളും പിന്തുടർന്നത് നസീർ അവതരിപ്പിച്ച ആ നായക മാതൃകയായിരുന്നു. 1950കളുടെ തുടക്കം മുതൽ 1980കളുടെ അവസാനം വരെ നീണ്ട സിനിമാജീവിതത്തിൽ പ്രേം നസീർ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. ഇതിൽ 700ലേറെ ചിത്രങ്ങളിലും അദ്ദേഹം നായകനായിരുന്നു. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളോളം അദ്ദേഹത്തിന് ഹിറ്റുകൾ സമ്മാനിക്കാൻ കഴിഞ്ഞു.
Prem Nazir, Malayalam cinema’s legendary Evergreen Hero, reportedly delivered over 400 hits, including at least 50 blockbusters, during a career spanning four decades. With more than 700 films as a lead hero, his extraordinary success record surpasses the combined hit counts of superstars such as Amitabh Bachchan, Rajinikanth and Shah Rukh Khan.