പ്രതിസന്ധി തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി, 'അമ്മ'യില്‍ നിന്ന് രാജിവെച്ചവര്‍ക്ക് തിരിച്ചുവരാം, ശ്വേതയോടും അന്‍സിബയോടും സംസാരിച്ചു; രമേഷ് പിഷാരടി

'എല്ലാക്കാര്യങ്ങളുടെയും രണ്ട് വശങ്ങളും കേള്‍ക്കണം. ചില ആളുകള്‍ എങ്കിലും വൈകാരികമായി മാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. ഗൗരവമേറിയ വിഷയങ്ങളുണ്ട്, അതല്ലാത്തതുമുണ്ട്. ഇതിനെല്ലാം ഉത്തരവാദിത്തത്തോട് കൂടി പരിഹാരം കാണണം.'
പ്രതിസന്ധി തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി, 'അമ്മ'യില്‍ നിന്ന് രാജിവെച്ചവര്‍ക്ക് തിരിച്ചുവരാം, ശ്വേതയോടും അന്‍സിബയോടും സംസാരിച്ചു; രമേഷ് പിഷാരടി
Published on

താരസംഘടനയായ 'അമ്മ'യില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി നടനും അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാനും എംഎല്‍എയുമായ രമേഷ് പിഷാരടി. അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേര്‍ന്നുവെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയില്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എല്ലാ പരിഹരിക്കപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയില്‍ നിന്ന് രാജിവെച്ചു പോയവരെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

''അഡ്‌ഹോക്ക് കമ്മിറ്റി സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ് നടത്തി അടുത്ത ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്തം. 'അമ്മ'യുടെ പോളിസി മേക്കിങിലോ സാമ്പത്തികമായ ഇടപാടുകളിലോ ഒന്നും മാറ്റമുണ്ടാക്കാന്‍ അധികാരമുള്ള കമ്മിറ്റിയല്ല ഇത്. പരസ്പരം അറിയുന്നവര്‍ എന്ന നിലവില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും അതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്', രമേഷ് പിഷാരടി പറഞ്ഞു.

'അഡ്‌ഹോക്ക് കമ്മിറ്റി ആദ്യത്തെ യോഗം കൂടി. ഗണേഷേട്ടനും ഷാജോണും ഓണ്‍ലൈനില്‍ ജോയിന്‍ ചെയ്തു. കുറച്ച് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് ഇപ്പോള്‍ മാധ്യമങ്ങളോട് പറയാനാകില്ല. തെരഞ്ഞെടുപ്പ് എത്രയും പെട്ടന്ന് നടത്തുക, കമ്മിറ്റിയെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഒരു സംഘടന എന്ന നിലയില്‍ 'അമ്മ'യുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ മാനസികമായ വേദന എല്ലാവര്‍ക്കുമുള്ളപോലെ എനിക്കുമുണ്ട്. അതുകൊണ്ട് തന്നെ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കമ്യൂണിക്കേഷന്‍ ഗ്യാപ്പുകളും അമ്മയില്‍ എത്തിയ പ്രശ്‌നങ്ങളും എല്ലാം പരിഹരിക്കപ്പെടണം. അത്തരം പ്രശ്‌നങ്ങളില്‍ വളരെ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കണ്ടെത്തേണ്ട ഒരു കമ്മിറ്റിയെ ഇത് ഏല്‍പ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം', അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധി തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി, 'അമ്മ'യില്‍ നിന്ന് രാജിവെച്ചവര്‍ക്ക് തിരിച്ചുവരാം, ശ്വേതയോടും അന്‍സിബയോടും സംസാരിച്ചു; രമേഷ് പിഷാരടി
ബാഹുബലി 3 വരുന്നു? മൂന്ന് വിരലുകള്‍ ഉയര്‍ത്തി പ്രഭാസ്, സൂചന നല്‍കി റാണയും അനുഷ്‌കയും

രാജിവെച്ച അംഗങ്ങളെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ശ്വേതാ മേനോന്‍, അന്‍സിബ, മല്ലികാ സുകുമാരന്‍ തുടങ്ങിയവരുമായി നേരിട്ട് സംസാരിച്ചുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുമായും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓരോരുത്തര്‍ക്കും സംഘടന വിട്ടുപോകാന്‍ ഇടയാക്കിയ പ്രശ്‌നങ്ങള്‍ എന്താണെന്ന് ആഴത്തില്‍ മനസ്സിലാക്കാനും അവയ്ക്ക് ഉചിതമായ പരിഹാരം കാണാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'രാജിവച്ചുപോയ എല്ലാവരെയും തിരിച്ചുവിളിക്കും. ശ്വേത മേനോന്‍, അന്‍സിബ, മല്ലിക ആന്റി, ബാബുരാജ്, മമ്മൂക്ക, ലാലേട്ടന്‍ ഇവരോട് എല്ലാവരോടും പല ദിവസങ്ങളിലായി ഫോണില്‍ ഒരുപാട് സമയം സംസാരിച്ചു. അന്‍സിബയോടൊക്കെ ഒരുമണിക്കൂര്‍ സംസാരിച്ചിരുന്നു. അവരെയെല്ലാം കേള്‍ക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് ഉണ്ടായി, നിലവില്‍ എങ്ങനെ പരിഹരിക്കാം എന്നതൊക്കെ പലതരത്തിലും ആലോചിക്കുന്നുണ്ട്. എല്ലാക്കാര്യങ്ങളുടെയും രണ്ട് വശങ്ങളും കേള്‍ക്കണം. ചില ആളുകള്‍ എങ്കിലും വൈകാരികമായി മാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. ഗൗരവമേറിയ വിഷയങ്ങളുണ്ട്, അതല്ലാത്തതുമുണ്ട്. ഇതിനെല്ലാം ഉത്തരവാദിത്തത്തോട് കൂടി പരിഹാരം കാണണം.'

'500 പേരുള്ള ഒരു സംഘടന ആണിത്. ഇതില്‍ താരങ്ങള്‍ എന്ന് വിളിക്കാവുന്ന 15 പേരുണ്ടാകും. ബാക്കി എല്ലാവരും അവസരങ്ങളും വരുമാനവും കാര്യമായി ഇല്ലാത്ത, സംഘടനയില്‍ നിന്നും കിട്ടുന്ന മരുന്നിനെയും കൈനീട്ടത്തേയുമൊക്കെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങളെ എകൊപിപിക്കാനും നടത്തികൊണ്ട് പോകാനും വളരെ പ്രയാസമുള്ള കാര്യമല്ല. പുതിയ കമ്മിറ്റി വരും ഇതൊക്കെ പരിഹരിക്കപ്പെടും. വ്യക്തിപരമായ ആരോപങ്ങളില്‍ ഇടപെടാന്‍ പറ്റുന്നിടത്തോളം ഇടപെടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റിയെ തിരഞ്ഞെടുക്കാനാണ് ആലോചിക്കുന്നത്. ഒരു പാനല്‍ ആണെങ്കിലും പ്രശ്‌നമില്ല. കൂട്ടായി ആലോചിച്ചേ തീരുമാനം എടുക്കൂ.

പ്രതിസന്ധി തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി, 'അമ്മ'യില്‍ നിന്ന് രാജിവെച്ചവര്‍ക്ക് തിരിച്ചുവരാം, ശ്വേതയോടും അന്‍സിബയോടും സംസാരിച്ചു; രമേഷ് പിഷാരടി
'ഇഷ്ടമുള്ളത് ധരിക്കുക എന്നതല്ല ഫെമിനിസം, അങ്ങനെയെങ്കിൽ ആണുങ്ങൾ നോക്കിയെന്നിരിക്കും'; വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് സുനിത

എന്നാല്‍, വരാനിരിക്കുന്ന പുതിയ കമ്മിറ്റിയുടെ ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്നും പിഷാരടി വ്യക്തമാക്കി. നിലവില്‍ പാലക്കാടുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് ഭാരവാഹിത്വങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'അന്ന് വാര്‍ത്തയിലൂടെയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വം എനിക്ക് വന്നത് കേട്ടത്. രാവിലെ പറഞ്ഞിരുന്നു, എന്തെങ്കിലും വന്നാല്‍ ഏറ്റെടുക്കേണ്ടി വരുമെന്ന്. അതൊക്കെ നമ്മള്‍ ചെയ്യണം. എല്ലാവരും നമ്മുടെ സഹപ്രവര്‍ത്തകരും അറിയാവുന്നവരുംനല്ല ആളുകളുമാണ്, ഇതൊക്കെ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങളെ ഒള്ളൂ'', രമേഷ് പിഷാരടിയുടെ വാക്കുകള്‍.

Summary

Actor, MLA, and AMMA ad hoc committee chairman Ramesh Pisharody has said that efforts are underway to resolve the ongoing crisis within the Association of Malayalam Movie Artists (AMMA). He stated that the ad hoc committee has held its first meeting and that conducting elections to appoint a new governing body is its primary responsibility. Pisharody also revealed that discussions have begun to bring back members who resigned from the organisation.

Madism Digital
madismdigital.com