ബോണ്ടിന് വേണ്ടത് കൊലയാളിയുടെ ക്രൂരത; പാറ്റിൻസണെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഡെനിസ് വില്ലന്യൂവ്

അഞ്ച് അഭിനേതാക്കളെയാണ് അവസാനഘട്ട തിരഞ്ഞെടുപ്പിനായി പരിഗണിച്ചത്. ബോണ്ടിന്റെ വേഷവിധാനത്തിൽ സിനിമയിലെ രംഗങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഇവർക്ക് നൽകിയ ടാസ്ക്.
ബോണ്ടിന് വേണ്ടത് കൊലയാളിയുടെ ക്രൂരത; പാറ്റിൻസണെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഡെനിസ് വില്ലന്യൂവ്
Published on: 

ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസണെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ബോണ്ട് സംവിധായകൻ ഡെനിസ് വില്ലന്യൂവ്. ജെയിംസ് ബോണ്ട് കഥാപാത്രത്തിന്റെ കണ്ണുകളിൽ ഒരു കൊലയാളിയുടെ അപകടം നിറഞ്ഞ ഭാവവും, തന്റെ സാന്നിധ്യംകൊണ്ട് മാത്രം ശ്രദ്ധ പിടിച്ചുപറ്റാനുള്ള കഴിവും, മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ബുദ്ധിയും വേണമെന്ന് വെളിപ്പെടുത്തി സംവിധായകൻ ഡെനിസ് വില്ലന്യൂവ്. നീണ്ട തിരഞ്ഞെടുപ്പ് നടപടികൾക്കൊടുവിൽ ഈ ഗുണങ്ങളെല്ലാം കണ്ടെത്തിയത് നടൻ റോബർട്ട് പാറ്റിൻസണിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബോണ്ടിന് വേണ്ടത് കൊലയാളിയുടെ ക്രൂരത; പാറ്റിൻസണെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഡെനിസ് വില്ലന്യൂവ്
HOGWARTSൽ നിന്ന് 007ലേക്ക്; ഹോളിവുഡ് കീഴടക്കി പാറ്റിൻസൺ!

അഞ്ച് അഭിനേതാക്കളെയാണ് അവസാനഘട്ട തിരഞ്ഞെടുപ്പിനായി പരിഗണിച്ചത്. ബോണ്ടിന്റെ വേഷവിധാനത്തിൽ സിനിമയിലെ മൂന്ന് രംഗങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഇവർക്ക് നൽകിയ ടാസ്ക്. തിരഞ്ഞെടുപ്പ് നടപടികളിൽ നിർണായക പങ്കുവഹിച്ച ആമസോൺ സ്ഥാപകനും ചെയർമാനുമായ ജെഫ് ബെസോസ്, തുടക്കത്തിൽ തനിക്ക് അധികം അറിയപ്പെടാത്ത ഒരു നടനെ തിരഞ്ഞെടുക്കാനായിരുന്നു താൽപര്യമെന്നും എന്നാൽ പാറ്റിൻസണിന്റെ സ്ക്രീൻ ടെസ്റ്റ് കണ്ടതോടെ തീരുമാനം വ്യക്തമായെന്നും വെളിപ്പെടുത്തി.

ബോണ്ടായി വേഷമിടുന്ന നടൻ ഒരു ചാരൻ എന്നതിലുപരി കൊലയാളിയായും വിശ്വസനീയമായി തോന്നണമെന്നായിരുന്നു ഡെനിസ് വില്ലന്യൂവിന്റെ ആവശ്യം. കഥാപാത്രത്തിന്റെ കണ്ണുകളിൽ അപകടകാരിയായ ഒരു ഭാവവും ആഴത്തിലുള്ള ക്രോധവും പ്രകടമാകേണ്ടത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ഈ മനുഷ്യൻ ഒരു കൊലയാളിയാണെന്ന് പ്രേക്ഷകർ വിശ്വസിക്കണം. കാരണം, ഒരു ചാരനെന്നതിലുപരി ബോണ്ട് ഒരു കൊലയാളിയാണ്. അയാളുടെ കണ്ണുകളിൽ ആഴത്തിലുള്ള ക്രോധം കാണണം. അത്തരമൊരു ഭാവം എല്ലാവർക്കും കൊണ്ടുവരാനാകില്ല", വില്ലന്യൂവ് പറഞ്ഞു.

ബോണ്ടിന് വേണ്ടത് കൊലയാളിയുടെ ക്രൂരത; പാറ്റിൻസണെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഡെനിസ് വില്ലന്യൂവ്
പാറ്റിൻസണിന്റെ നായികയാകാൻ സെൻഡയയോ മാർഗരറ്റ് ക്വാളിയോ? അടുത്ത ബോണ്ട് ഗേളിനെച്ചൊല്ലി ചർച്ചകൾ

ബോണ്ടിന്റെ ആകർഷണീയതയും സാഹസികതയും കൂർമബുദ്ധിയും ഒരുപോലെ പ്രകടിപ്പിക്കാൻ കഴിയുന്ന നടനെയായിരുന്നു വില്ലന്യൂവിന് ആവശ്യം. മുറിയിലേക്ക് കടന്നുവരുമ്പോൾ തന്നെ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള വ്യക്തിത്വം, ശക്തമായ ശരീരപ്രകൃതം, ആകർഷണീയത, നർമ്മബോധം എന്നിവയും കഥാപാത്രത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. "കരുത്തും പേശീബലവും മാത്രമല്ല, ഏത് പ്രതിസന്ധിയിലും കൈകടത്താൻ തയ്യാറുള്ള ഒരാളായിരിക്കണം," വില്ലന്യൂവ് കൂട്ടിച്ചേർത്തു.

ബോണ്ടിന് വേണ്ടത് കൊലയാളിയുടെ ക്രൂരത; പാറ്റിൻസണെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഡെനിസ് വില്ലന്യൂവ്
ശ്രുതി ഹാസൻ ദയവു ചെയ്ത് ഫെമിനിസം സംസാരിക്കരുത്

പാറ്റിൻസന്റെ പ്രകടനത്തിൽ സവിശേഷമായ എന്തോ ഒന്നുണ്ടായിരുന്നുവെന്ന് ജെഫ് ബെസോസ് പറഞ്ഞു. 007യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ച പ്രസ്താവനയിൽ, ഇതുവരെ നിലനിന്നുപോന്ന ബോണ്ടിന്റെ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു ഭാവം നൽകാൻ പാറ്റിൻസണിന് കഴിയുമെന്ന് വില്ലന്യൂവ് പറഞ്ഞു. "പാറ്റിൻസൺ ഇതിനകം തന്നെ ഏറെ പ്രശസ്തനായ നടനായതിനാൽ തുടക്കത്തിൽ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനോട് ഞങ്ങൾക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. കുറച്ചുകൂടി പരിചിതനല്ലാത്ത ഒരാളെ പരിഗണിക്കാമെന്ന് കരുതി. എന്നാൽ സ്ക്രീൻ ടെസ്റ്റുകൾ കണ്ടതോടെ കാര്യങ്ങൾ വ്യക്തമായി. അദ്ദേഹം തന്നെയാണ് ജെയിംസ് ബോണ്ട്", ബെസോസ് പറഞ്ഞു.

Summary

Director Denis Villeneuve has revealed why Robert Pattinson was chosen to play James Bond. He wanted an actor who could portray Bond's dangerous side, charisma, physical strength and sharp intelligence. Amazon founder Jeff Bezos said Pattinson's screen test stood out, despite initial preferences for a lesser-known actor.