'ഇതിലെവിടെ ഹിന്ദു-മു‌‌സ്‌ലിം? അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്': ഷാരൂഖിനെ കുറിച്ച് മറാത്തി സംവിധായകൻ

നിസ്സഹായാവസ്ഥയിൽ സഹായഹസ്തം നീട്ടുന്നയാളുടെ ജാതി എന്തിന് കണക്കിലെടുക്കണം എന്നാണ് പ്രവീണിന്റെ ചോദ്യം
'ഇതിലെവിടെ ഹിന്ദു-മു‌‌സ്‌ലിം? അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്': ഷാരൂഖിനെ കുറിച്ച് മറാത്തി സംവിധായകൻ
Published on

ഇന്ത്യക്കാരുടെ കിംഗ് ഖാൻ ആണ് ഷാരൂഖ്. ഷാരൂഖിനോളം ആരാധനയും സ്നേഹവും ഇന്ത്യക്കാർ നൽകിയ മറ്റൊരു ബോളിവുഡ് നടനുണ്ടോ എന്ന് സംശയമാണ്. ആരാധകരോട് ഷാരൂഖിനുള്ള അകമഴിഞ്ഞ സ്നേഹവും പല സന്ദർഭങ്ങളിലായി നാം കണ്ടിട്ടുണ്ട്. സന്നദ്ധ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ് ഷാരൂഖ് ഖാൻ.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഷാരൂഖിന്റെ ഇടപെടൽ കൊണ്ട് തന്റെ സിനിമ പുറത്തിറങ്ങിയ കാര്യം മറാത്തി സംവിധായകനായ പ്രവീണ താർഡെ പങ്കുവച്ചിരുന്നു. പക്ഷേ തികച്ചും അപ്രതീക്ഷിതമായ രീതിയിലാണ് ആ വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. മുസ്‌ലിം നടൻ ഹിന്ദു സംവിധായകനെ സഹായിക്കുന്നു എന്ന തരത്തിൽ വലിയ പ്രചാരണമുണ്ടായതോടെ വിഷയത്തിലിപ്പോൾ പ്രവീൺ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

നിസ്സഹായാവസ്ഥയിൽ സഹായഹസ്തം നീട്ടുന്നയാളുടെ ജാതി എന്തിന് കണക്കിലെടുക്കണം എന്നാണ് പ്രവീണിന്റെ ചോദ്യം. സഹായമനസ്ഥിതിയുള്ളവർക്ക് മറ്റുള്ളവരുടെ സങ്കടം പെട്ടെന്ന് തിരിച്ചറിയാനാവുമെന്നും അത്തരത്തിലുള്ള ഒരാളാണ് ഷാരൂഖ് എന്നും പ്രവീൺ പറയുന്നു. ഒരു പോഡ്കാസ്റ്റിലാണ് ഈ വിഷയത്തെ കുറിച്ച് പ്രവീൺ പ്രതികരിച്ചത്.

'ഇതിലെവിടെ ഹിന്ദു-മു‌‌സ്‌ലിം? അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്': ഷാരൂഖിനെ കുറിച്ച് മറാത്തി സംവിധായകൻ
സിനിമയ്ക്ക് വേണ്ടി എഞ്ചിനീയറിങ് ഉപേക്ഷിച്ചു; വിവാഹസമ്മർദ്ദങ്ങളെ മറികടക്കാൻ അണ്ഡം ശീതീകരിച്ചു: മനസ്സ് തുറന്ന് കൃതി സനോൻ

പ്രവീണിന്റെ വാക്കുകൾ ഇങ്ങനെ:

ഞാനും ഷാരൂഖും ഒരേ ഫീൽഡിൽ പ്രവർത്തിക്കുന്നവരാണ്. ഡിയോൾ ബാൻഡ് 2 എന്ന ചിത്രം റിലീസ് ചെയ്യാൻ 43 ലക്ഷം വേണമായിരുന്നു. പക്ഷേ ആകെ കയ്യിലുണ്ടായിരുന്നത് 12-13 ലക്ഷം. എവിടെ നിന്ന് ബാക്കി പൈസ ഒപ്പിക്കും എന്ന് പോലും അറിയില്ല. ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെ​ന്റിനെ ബന്ധപ്പെട്ടപ്പോൾ അവർ നേരെ ഷാരൂഖിനെ കണക്ട് ചെയ്തു.

ഒരു ചെറിയ മറാത്തി സിനിമയാണ് പക്ഷേ റിലീസ് വിപുലമാക്കണം എന്നുണ്ട് എന്ന് പറഞ്ഞു. സിനിമയ്ക്ക് ആദ്യം ഡിസിപി നൽകൂ, പിന്നെയാകാം ബിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നല്ല സിനിമയാണെങ്കിൽ എന്ത് കാരണത്താലും റിലീസ് മുടക്കാനാവില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് ആ സിനിമ അന്ന് തിയേറ്ററുകളിലെത്തിയത്.

അതൊക്കെ മഹാമനസ്കത തന്നെയാണ്. അതിലേക്കൊന്നും ജാതിയോ മതമോ വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെതിൽ നിന്ന് വിഭിന്നമായിരിക്കാം. പക്ഷേ അതൊന്നും ഒരാളെയും ചെറുതോ വലുതോ ആക്കുന്നില്ല. നല്ല മനുഷ്യർ എപ്പോഴും നല്ല മനുഷ്യർ തന്നെ ആയിരിക്കും.

ഈ വർഷം മേയിലാണ് പ്രവീൺ താർഡെയുടെ 'ഡിയോൾ ബാൻഡ് 2' എന്ന ചിത്രം പുറത്തിറങ്ങുന്നത്. ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേടിയ ചിത്രം ഒരു ഹിന്ദു ദേവതയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇങ്ങനെയൊരു ചിത്രം റിലീസ് ചെയ്യാൻ ഒരു മു‌സ്‌ലിം സഹായിച്ചു എന്ന രീതിയിലായിരുന്നു പ്രചാരണം. മാത്രമല്ല, ഒരു ബോളിവുഡ് താരത്തിന്റെ പേരിൽ ചിത്രം പ്രശസ്തി നേടി എന്ന രീതിയിലും വിമർശനങ്ങളുണ്ടായിരുന്നു.

'ഇതിലെവിടെ ഹിന്ദു-മു‌‌സ്‌ലിം? അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്': ഷാരൂഖിനെ കുറിച്ച് മറാത്തി സംവിധായകൻ
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിച്ചു; നിര്‍മാണം മമ്മൂട്ടി കമ്പനി

ഈ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് താർഡെ ഇൻസ്റ്റാഗ്രാമിലും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അത് ഇങ്ങനെയാണ്:

"ഇത്രയും നാൾ ഞാൻ മഹാരാഷ്ട്രയിലുടനീളം യാത്ര ചെയ്യുകയായിരുന്നു, എന്നിട്ടും ആരും എന്നെ ശ്രദ്ധിച്ചതായി കണ്ടില്ല. എന്നാൽ ഞാൻ ഒരു ബോളിവുഡ് താരത്തിന്റെ പേര് പരാമർശിച്ച നിമിഷം, എല്ലാവരുടെയും പേനകൾ ചലിക്കാൻ തുടങ്ങി. ചില ആളുകൾ ഈ സിനിമ തടയാൻ നേരത്തെ തന്നെ പരമാവധി ശ്രമിച്ചിരുന്നു, പക്ഷേ അവർക്ക് കഴിഞ്ഞില്ല. അങ്ങനെയെങ്കിൽ ഇപ്പോൾ എന്തിനാണ് പരോക്ഷമായി പോരാടുന്നത്?

പേരെടുത്ത വലിയ ആളുകളുടെയോ സ്വാധീനമുള്ള വ്യക്തികളുടെയോ പിന്തുണയില്ലാതെയാണ് ഈ സിനിമ ഇത്രത്തോളം എത്തിയത്. ഇതിന് പിന്നിലെ കഠിനാധ്വാനം സത്യസന്ധവും ആത്മാർത്ഥവും ആയതുകൊണ്ടാണ് ഇത് ഇവിടെ വരെയെത്തിയത്. എല്ലാവർക്കും നന്ദി.'

പ്രശസ്ത മറാഠി കവി വിന്ദാ കരാന്തികറിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് അതിന്റെ സാരം ലളിതമാണെന്നും അദ്ദേഹം പറഞ്ഞു: 'മറ്റൊരാൾക്ക് അർഹമായ ക്രെഡിറ്റ് നൽകാതിരുന്നതുകൊണ്ട് ആരും വലുതാകാൻ പോകുന്നില്ല. 'അത് പിത്യ (സിനിമയിലെ കഥാപാത്രം) ആയാലും ഷാരൂഖ് ഖാൻ ആയാലും അതിൽ കാര്യമില്ല. ആരെങ്കിലും നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ, അത് പരസ്യമായി അംഗീകരിക്കാനും അവരെ പരസ്യമായി അഭിനന്ദിക്കാനും നിങ്ങൾക്ക് കഴിയണം'

Summary

Shah Rukh Khan is India's undisputed King Khan. Few, if any, Bollywood stars have enjoyed the kind of love and admiration he has received from Indian audiences. Over the years, Shah Rukh has also demonstrated his deep affection for his fans, while remaining actively involved in charitable initiatives.

Recently, Marathi filmmaker Pravin Tarde revealed how Shah Rukh's timely intervention helped release his film. However, the story soon took an unexpected turn. It began circulating widely as an example of a Muslim actor helping a Hindu filmmaker, prompting widespread discussion. Responding to the narrative, Pravin has now clarified his stance on the issue.

Madism Digital
madismdigital.com