'നാണക്കേട്! മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് നടത്തിയ പരാമർശത്തിനും തുടർന്നുണ്ടായ അറസ്റ്റിനും പിന്നാലെയാണ് എഡിറ്റോറിയലുമെത്തിയത്
'നാണക്കേട്! മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ
Published on

ഈ വർഷം, തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു നടി തൃഷ. മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം സദസ്സിലെ മുൻനിരയിൽ തന്നെ ഇടംപിടിച്ച തൃഷ, വിജയ്‌യെ നോക്കി സല്യൂട്ട് ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങൾ വൈറലുമായി. ഈ സംഭവങ്ങളിൽ വിജയ്‌ക്കെതിരെ ഇപ്പോൾ രൂക്ഷവിമർശനമുയർത്തിയിരിക്കുകയാണ് ഡിഎംകെ. മുഖപത്രമായ 'മുരശൊലി'യിലെ എഡിറ്റോറിയലിലാണ് പാർട്ടിയുടെ വിമർശനം.

സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു എന്നാണ് ഡിഎംകെ തുറന്നടിക്കുന്നത്. തൃഷയ്ക്ക് സദസ്സിൽ മുന്നിൽ തന്നെ സീറ്റ് നൽകിയതും ഇരുവരും പരസ്പരം സല്യൂട്ട് കൈമാറിയതുമെല്ലാം പരാമർശിച്ചാണ് വിമർശനം. ഇതെല്ലാം ഒരു മുഖ്യമന്ത്രിയുടെ പ്രവൃത്തിക്ക് നിരക്കാത്തതാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തൃഷയുടെ പേരെടുത്ത് പരാമർശിക്കാതെയാണ് വിമർശനം മുഴുവൻ.

മുഖ്യമന്ത്രിക്ക് മൂന്ന് മാസം കൊണ്ടുണ്ടായ ഭയം എന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്. വിജയ് രാഷ്ട്രീയത്തിൽ സജീവമായി മൂന്ന് മാസത്തിനുള്ളിൽ തന്നെ ഡിഎംകെയ്ക്ക് അദ്ദേഹത്തെ ഭയമാണ് എന്ന തരത്തിൽ അവകാശവാദങ്ങളും പ്രചാരണങ്ങളും ഉയർന്നിരുന്നു. ഇതിനെ നിശിതമായി പരിഹസിക്കുന്ന തലക്കെട്ടാണിത്.

'നാണക്കേട്! മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ
സാനാതന ധര്‍മം മുതല്‍ തൃഷ വരെ; ഉദയനിധിയുടെ വാക്കുകളില്‍ പിറന്ന വിവാദങ്ങള്‍

എഡിറ്റോറിയലിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തിയ ആ നിമിഷം മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു. ഒരു നാണക്കേടോ അഭിമാനക്ഷതമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു നടിയെ സദസ്സിലെ മുൻനിരയിൽ തന്നെ ഇരുത്തുക, അങ്ങോട്ടുമിങ്ങോട്ടും സല്യൂട്ട് ചെയ്യുക... ഇതൊന്നും അദ്ദേഹത്തിന് വോട്ട് ചെയ്തവർക്ക് പോലും സഹിക്കാനാവുന്നതല്ല.

മൂന്ന് മാസത്തിനുള്ളിൽ തന്നെ തന്റെ സ്വാധീനത്തെക്കുറിച്ചും പദവിയെക്കുറിച്ചും അയാൾക്ക് ഭയമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിലും അത് വ്യക്തമായിരുന്നു. എല്ലാവരും സർക്കാരിനൊപ്പം നിൽക്കണം, എന്നാലേ ജനങ്ങൾക്കായി എന്തും ചെയ്യാൻ സർക്കാരിനാകൂ എന്നൊക്കെയാണ് അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞത്. എന്തിനാണീ സങ്കടം പറച്ചിൽ?

വിജയ്ക്ക് വോട്ട് ചെയ്തവരൊക്കെ ഇപ്പോഴേ പറ്റിയ തെറ്റ് ഓർത്ത് പരിതപിക്കുന്നുണ്ട്. കോയമ്പത്തൂരിലൊരു പത്ത് വയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ അതിനെ ഒതുക്കി തീർക്കാനാണ് സർക്കാർ ശ്രമിച്ചത്. സിനിമയിലെ പോലെ തന്നെ നിങ്ങളൊരു ആക്ഷൻ ഹീറോ ആണെന്ന് ഞങ്ങൾ കരുതി എന്നായിരുന്നു ഒരു പാവം സ്ത്രീയുടെ കരച്ചിൽ. അതുപോലെ സങ്കടപ്പെടുന്ന അനേകം പേർ ഇന്ന് തമിഴ്നാട്ടിലുണ്ട്.

തന്ർറെ സിനിമയിലെ നിർമാതാക്കളെ പ്രശംസിക്കുക മാത്രമല്ലേ വിജയ് ചെയ്യുന്നത്... അവർക്ക് സഭയിൽ പ്രത്യേക പദവികളും നൽകുന്നു. ഇതൊക്കെ ജനങ്ങൾ അംഗീകരിക്കുമെന്നാണോ അദ്ദേഹം കരുതുന്നത്?

'നാണക്കേട്! മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ
ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും മോചനവും; തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സംഭവിച്ചതെന്ത്?

ലൈംഗിക അതിക്രമങ്ങൾ നടക്കാത്ത ഒരു ദിവസം പോലും ഇന്ന് സംസ്ഥാനത്തില്ല. ഈ സംഭവങ്ങളെയെല്ലാം വിജയ് സർക്കാർ എങ്ങനെ നേരിടും എന്നതാണ് കോയമ്പത്തൂരിൽ കണ്ടത്. മയക്കുമരുന്ന് മാഫിയ തഴച്ചുവളരുകയാണ് തമിഴ്‌നാട്ടിൽ. ഇവരെ കുറിച്ച് വിവരം നൽകിയ ഒരു വിദ്യാർഥി, കോയമ്പത്തൂരിൽ അതിദാരുണമായി കൊല്ലപ്പെട്ടു. എന്നിട്ട് മന്ത്രി രാജേന്ദ്രൻ സഭയിൽ പറഞ്ഞത്, ആ മരണം സംഘർഷത്തിനിടെ ഉണ്ടായതാണെന്നാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സംഭവത്തിൽ ഒരക്ഷരം മിണ്ടിയതുമില്ല.

സ്വന്തം മന്ത്രിമാർക്കും എംഎൽഎമാർക്കും എതിരെ വന്ന പരാതികളിൽ ഇതുവരെ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിച്ചു? വിജയ്‌യുടെ ഒരു ആരാധകൻ തന്നെയല്ലേ പരാതി ഉന്നയിച്ചത്. എന്നിട്ടദ്ദേഹം പരാതിക്കാരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി, ശരവണൻ എന്ന എംഎൽഎയ്ക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

ഇനി ഈ കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിക്കാമെന്ന് വെച്ചാലോ. നിങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇതൊക്കെയാണ് പുതിയ സർക്കാർ നടപടികൾ. ഇത് ജനങ്ങൾ സഹിക്കുമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?

'നാണക്കേട്! മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ
തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സിനിമാലോകം

ഈ സംഭവങ്ങളും സ്വാതന്ത്ര്യദിനത്തിലെ പ്രവൃത്തികളുമെല്ലാം വിജയ് ആരാധകർ മാത്രമേ അംഗീകരിക്കൂ. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ മഹത്തായ ചരിത്രം പ്രസിദ്ധീകരിച്ചാണ് മാധ്യമങ്ങൾക്ക് ശീലം. പക്ഷേ ഇത്തവണ ആ ചരിത്രത്തെ അധിക്ഷേപിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. മുഖ്യമന്ത്രി ഒരു നടിക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തിനെത്തി എന്ന് മാധ്യമങ്ങൾക്ക് അച്ചടിക്കേണ്ടി വന്നു. ഇതേ നടിക്കൊപ്പമെന്ന തലക്കെട്ടോടെ അഞ്ച് തവണയാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്.

ഇതിന് ജനങ്ങൾ എന്ത് വില നൽകേണ്ടി വരും? ഇതുകൊണ്ടൊക്കെ ജനങ്ങൾക്ക് എന്ത് ഗുണമാണ് ഉണ്ടാകുന്നത്? നിങ്ങൾക്ക് വോട്ട് ചെയ്തതിൽ ഞങ്ങൾ നിരാശരാണ് എന്ന ശബ്ദമാണ് എവിടെയും. അതിനാലാണ്, എനിക്കൊപ്പം നിൽക്കൂ എന്ന് മുഖ്യമന്ത്രി കൂടെക്കൂടെ അഭ്യർഥിക്കുന്നത്.

ജനങ്ങൾ വിഡ്ഢികളല്ല മുഖ്യമന്ത്രീ, ഒരുനാൾ നിങ്ങൾ ഒറ്റപ്പെടുക തന്നെ ചെയ്യും.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് നടത്തിയ പരാമർശത്തിനും തുടർന്നുണ്ടായ അറസ്റ്റിനും പിന്നാലെയാണ് എഡിറ്റോറിയലുമെത്തിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. മുരസൊലിയിലൂടെ, വിജയിയുടെ രാഷ്ട്രീയ നിലപാടുകളെ പാടേ തള്ളിക്കളയുന്ന, കാർക്കശ്യമുള്ള പ്രതികരണമാണ് ഡിഎംകെ നടത്തിയത്.

Summary

This year, actress Trisha was the centre of attention at Tamil Nadu’s Independence Day celebrations. Seated in the front row alongside Chief Minister Vijay’s parents, Trisha was also seen saluting Vijay, with visuals of the moment going viral.

The DMK has now launched a scathing attack on Vijay over the incidents. The criticism appeared in an editorial published in the party mouthpiece Murasoli. The DMK has openly said that the Chief Minister’s dignity was “blown away” on Independence Day.

The editorial criticised the fact that Trisha was given a front-row seat and that the two exchanged salutes. It said such conduct was unbecoming of a Chief Minister. The entire criticism was made without explicitly mentioning Trisha by name.

Madism Digital
madismdigital.com