"ഫെമിനിസത്തെ കൂട്ടുപിടിച്ച് പുരുഷാധിപത്യത്തെ ഇല്ലാതാക്കാൻ ഞാൻ ഇല്ല"; ചർച്ചയായി ശ്രുതി ഹാസന്റെ പ്രതികരണം

ഫെമിനിസം സമൂഹത്തിനെതിരെ കോപം പ്രകടിപ്പിക്കാനുള്ള ലൈസൻസല്ലെന്ന് ശ്രുതി ഹാസൻ അഭിപ്രായപ്പെട്ടു.
"ഫെമിനിസത്തെ കൂട്ടുപിടിച്ച് പുരുഷാധിപത്യത്തെ ഇല്ലാതാക്കാൻ ഞാൻ ഇല്ല"; ചർച്ചയായി ശ്രുതി ഹാസന്റെ പ്രതികരണം
Published on: 

ഫെമിനിസത്തെക്കുറിച്ച് നടി ശ്രുതി ഹാസൻ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഫെമിനിസത്തിന്റെ പേരിൽ പുരുഷാധിപത്യത്തെ എതിർക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ശ്രുതിയുടെ നിലപാട്. ഫെമിനിസം എന്നാൽ തന്റെ സ്ത്രീത്വവും, ജീവിതവുമാണെന്നാണ് വിശ്വാസമെന്നും പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ തന്റെ ജോലി പൂർണമായി ചെയ്യാനാവില്ലെന്നും താരം അഭിപ്രായപ്പെട്ടു. നടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഫെമിനിസം പറയുന്ന സ്ത്രീകൾ ചിരിക്കരുതെന്നും സൗന്ദര്യത്തിൽ ശ്രദ്ധിക്കരുതെന്നും എപ്പോഴും ദേഷ്യഭാവത്തോടെ ഇരിക്കണമെന്നുമുള്ള വാദങ്ങളെക്കുറിച്ചായിരുന്നു സുഹാസിനിയുടെ ചോദ്യം. കാലത്തിനനുസരിച്ച് ഫെമിനിസത്തിന്റെ അർഥം മാറിയെന്നാണ് ശ്രുതി ഹാസന്റെ മറുപടി. സുഹാസിനിയെപ്പോലുള്ള സിനിമാ മേഖലയിലെ പഴയകാല നടിമാരാണ് യഥാർഥ ഫെമിനിസ്റ്റുകളെന്നും അവരുടെ പോരാട്ടങ്ങളാണ് തന്നെപ്പോലുള്ളവർക്ക് ശക്തി പകരുന്നതെന്നും ശ്രുതി പറഞ്ഞു.

"ഫെമിനിസത്തെ കൂട്ടുപിടിച്ച് പുരുഷാധിപത്യത്തെ ഇല്ലാതാക്കാൻ ഞാൻ ഇല്ല"; ചർച്ചയായി ശ്രുതി ഹാസന്റെ പ്രതികരണം
'മകളെ അപരിചിതർക്ക് വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ നല്ലത് സിനിമയിലേക്ക് വിടുന്നത്'; കമൽഹാസന്റെ മറുപടി ഓർത്തെടുത്ത് ശ്രുതി ഹാസൻ

ഫെമിനിസം സമൂഹത്തിനെതിരെ കോപം പ്രകടിപ്പിക്കാനുള്ള ലൈസൻസല്ലെന്നും ശ്രുതി ഹാസൻ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് ഫെമിനിസ്റ്റുകൾ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കായി സാധ്യതകളുടെ വാതിലുകൾ തുറന്നുകൊടുക്കുന്നതാണ് ഫെമിനിസം. തന്റെ ഉള്ളിലെ ഫെമിനിസം മറ്റുള്ളവർക്ക് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടെന്നാണ് താൻ നോക്കാറുള്ളതെന്നും ശ്രുതി പറഞ്ഞു.

എന്നാൽ ഇന്നത്തെ കാലത്ത് ഫെമിനിസത്തെ പുരുഷാധിപത്യത്തിനെതിരായ പോരാട്ടമായാണ് അവതരിപ്പിക്കുന്നതെന്നും ഇത്തരം നീക്കങ്ങളോട് തനിക്ക് താൽപര്യമില്ലെന്നും ശ്രുതി ഹാസൻ പറഞ്ഞു. പുരുഷാധിപത്യം കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്നതാണ്. ഫെമിനിസത്തെ തന്റെ സ്ത്രീത്വവുമായാണ് ബന്ധപ്പെടുത്തുന്നത്. പുരുഷാധിപത്യത്തെ എതിർക്കാൻ മാത്രം ശ്രമിച്ചാൽ തനിക്ക് ജോലി ചെയ്യാനാകില്ലെന്നും ശ്രുതി കൂട്ടിച്ചേർത്തു.

"ഫെമിനിസത്തെ കൂട്ടുപിടിച്ച് പുരുഷാധിപത്യത്തെ ഇല്ലാതാക്കാൻ ഞാൻ ഇല്ല"; ചർച്ചയായി ശ്രുതി ഹാസന്റെ പ്രതികരണം
ജെൻ-സി അലസരല്ല; വിജയത്തിന് അവരുടേതായ വഴികളുണ്ടെന്ന് അനന്യ പാണ്ഡെ

ശ്രുതി ഹാസന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പുരുഷാധിപത്യം നിലനിൽക്കുന്ന സിനിമാ മേഖലയിൽ എല്ലാ വിധത്തിലുള്ള പ്രിവിലേജുകളോടെയും പ്രവർത്തിക്കുന്ന ശ്രുതിയെപ്പോലുള്ള നടിമാരോട് ഫെമിനിസത്തെക്കുറിച്ച് അഭിപ്രായം ചോദിക്കരുതെന്നായിരുന്നു ഒരാളുടെ കമന്റ്. പുരുഷാധിപത്യത്തിനെതിരെ ഇത്രയും കാലം പോരാടിയവരെ തള്ളിപ്പറയുന്നതിന് തുല്യമാണ് ശ്രുതിയുടെ പ്രസ്താവനയെന്നും മറ്റൊരാൾ പ്രതികരിച്ചു.

പുരുഷാധിപത്യവും പുരുഷനോട്ടവും ശക്തമായി നിലനിൽക്കുന്ന സിനിമാ മേഖലയിലാണ് ശ്രുതി പ്രവർത്തിക്കുന്നതെന്ന കാര്യം മനസ്സിലാക്കാനാകും. ഇന്ത്യൻ സിനിമയിലും പ്രേക്ഷകർക്കിടയിലും പല പുരുഷന്മാർക്കും ഫെമിനിസം എന്നത് തെറിവാക്കിന് തുല്യമാണ്. പുരുഷാധിപത്യ വ്യവസ്ഥിതികളെ എതിർക്കുന്നതാണ് ഫെമിനിസമെന്ന് തുറന്നുപറഞ്ഞാൽ ശ്രുതിക്ക് സിനിമാ മേഖലയിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ടിവന്നേക്കാം. അതിനേക്കാൾ വലിയ പ്രശ്നം, 'പെദ്ദി'യിലെ ഐറ്റം സോങ്ങിനെക്കുറിച്ച് ഫെമിനിസ്റ്റുകളോട് വിശദീകരിക്കേണ്ടിവരുമെന്നും ഒരാൾ കമന്റ് ചെയ്തു.

Summary

Actress Shruti Haasan's comments on feminism and patriarchy have sparked debate on social media. In an interview with Suhasini, she described feminism as an expression of womanhood and supporting other women, while expressing reluctance to define it through opposition to patriarchy. Her remarks have drawn criticism from several social media users.