

മുംബൈയിൽ ആരവല്ലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ആർ.പി.എഫ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മോഡലും വെബ് സീരീസ് നടിയുമായ അന്തര ബാനർജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 12ന് മുംബൈയിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം.
സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ യാത്ര ചെയ്തിരുന്ന അന്തരയോട് സീറ്റ് ഒഴിയാൻ യാത്രക്കാർ ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. സീറ്റിൽ നിന്ന് മാറാൻ നടി വിസമ്മതിച്ചതിനെ തുടർന്ന് ടിക്കറ്റ് കളക്ടർ ഹരികേഷ് ത്രിപാഠി ആർപിഎഫിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനികാന്ത് മിശ്ര, കോൺസ്റ്റബിൾ രാജേഷ് കുമാർ എന്നിവരുമായി അന്തര തർക്കത്തിലേർപ്പെട്ടു.
ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനു പിന്നാലെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കൈവശമുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് എഎസ്ഐ യാമിനികാന്തിനെ ആക്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ യാമിനികാന്തിന് പരിക്കേറ്റു. സംഘർഷത്തിനിടെ അന്തര സ്വയം പരിക്കേൽപ്പിക്കുകയും ആർപിഎഫ് ഉദ്യോഗസ്ഥന്റെ യൂണിഫോമും മൊബൈൽ ഫോണും നശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ട്രെയിനിന്റെ ചില്ല് തകർത്ത് രക്ഷപ്പെടാനും നടി ശ്രമിച്ചതായാണ് റിപ്പോർട്ട്.
ഏകദേശം ഒരു മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിൽ ദഹാനു റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറക്കിയ അന്തരയെ ഗവൺമെന്റ് റെയിൽവേ പൊലീസിന് കൈമാറി. എസി കോച്ചിന്റെ ടിക്കറ്റ് ലഭിക്കാത്തതിലുള്ള മാനസിക വിഷമമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അന്തര മൊഴി നൽകിയതായി ബോറിവലി ജിആർപി ഇൻസ്പെക്ടർ കുന്ദ ഗവാഡെ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് നടി ശാന്തയായതെന്നും ബന്ധുക്കളെയോ അഭിഭാഷകനെയോ ബന്ധപ്പെടാൻ അവർ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി.
A model and web series actress, Antara Banerjee, was arrested by the police in connection with a case involving an alleged attack on RPF officers while travelling on the Aravalli Express in Mumbai. The incident took place on August 12, while she was travelling from Mumbai to Surat.
The dispute began when passengers asked Antara, who was travelling in an AC coach with a sleeper-class ticket, to vacate the seat. After the actress refused to move, ticket collector Harikesh Tripathi informed the RPF. RPF Assistant Sub-Inspector Yaminikant Mishra and Constable Rajesh Kumar then arrived at the spot, following which Antara allegedly got into an argument with the officers.