നോളന്റെ 'ദി ഒഡീസി'യെ പിന്നിലാക്കി 'സ്പൈഡർമാൻ'; ബോക്സ് ഓഫീസിൽ ചരിത്രനേട്ടം

1.22 ബില്യൺ ഡോളറിന്റെ ഓപ്പണിംഗ് നേടിയ 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' മാത്രമാണ് ഈ നേട്ടത്തിൽ ഇപ്പോഴും മുൻപിലുള്ളത്.
നോളന്റെ 'ദി ഒഡീസി'യെ പിന്നിലാക്കി 'സ്പൈഡർമാൻ'; ബോക്സ് ഓഫീസിൽ ചരിത്രനേട്ടം
Published on

ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി'യ്ക്ക് മൂന്ന് വാരാന്ത്യങ്ങൾ പിന്നിട്ടിട്ടും കൈവരിക്കാനാകാത്ത നേട്ടമാണ് 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' റിലീസ് ചെയ്ത് മൂന്നാം ദിവസത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സർവകാല ഓപ്പണിംഗ് റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രം, ഐമാക്‌സ് (IMAX) തിയേറ്റർ കളക്ഷനിലും ഇതിനോടകം ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ, 1 ബില്യൺ ഡോളർ കളക്ഷനിലേക്ക് കുതിക്കുന്ന 'ദി ഒഡീസി'യ്ക്ക് ഐമാക്‌സ് ബോക്സ് ഓഫീസിലെ മുൻതൂക്കവും നഷ്ടമായിരിക്കുകയാണ്.

ഡെഡ്ലൈൻ റിപ്പോർട്ട് ചെയ്തത് പ്രകാരം, റിലീസിന്റെ ആദ്യ വാരാന്ത്യത്തിൽ തന്നെ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ലോകമെമ്പാടുമായി 927 മില്യൺ ഡോളർ ഗ്രോസ് കളക്ഷനാണ് നേടിയത്. ഇതോടെ, ഹോളിവുഡ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് സ്പൈഡർമാൻ. 1.22 ബില്യൺ ഡോളറിന്റെ ഓപ്പണിംഗ് നേടിയ 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' മാത്രമാണ് ഈ നേട്ടത്തിൽ ഇപ്പോഴും മുൻപിലുള്ളത്.

നോളന്റെ 'ദി ഒഡീസി'യെ പിന്നിലാക്കി 'സ്പൈഡർമാൻ'; ബോക്സ് ഓഫീസിൽ ചരിത്രനേട്ടം
അഭിമുഖം| സ്പൈഡർമാനെ മലയാളം പറയിച്ച യുവപ്രതിഭകൾ; പീറ്റർ, എം.ജെ, നെഡ് കഥാപാത്രങ്ങളുടെ ശബ്ദമായവരെ പരിചയപ്പെടാം

സ്പൈഡർമാൻ റിലീസ് ചെയ്ത വാരാന്ത്യത്തിലും ഭൂരിഭാഗം രാജ്യങ്ങളിലെ ഐമാക്‌സ് തിയേറ്ററുകളിൽ 'ദി ഒഡീസി'ക്ക് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ നോളന്റെ ചിത്രം ഇതുവരെ റിലീസ് ചെയ്യാത്ത ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ വിപണികളിൽ ഐമാക്‌സ് സ്ക്രീനുകൾ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യ്ക്കാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് മാത്രം ചിത്രം 23 മില്യൺ ഡോളർ നേടി. റെക്കോർഡ് ഓപ്പണിംഗിൽ ഈ വിപണികളിൽ നിന്നുള്ള പ്രതികരണം നിർണായക പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

നോളന്റെ 'ദി ഒഡീസി'യെ പിന്നിലാക്കി 'സ്പൈഡർമാൻ'; ബോക്സ് ഓഫീസിൽ ചരിത്രനേട്ടം
ഡിസ്നി ഗേളിൽ നിന്ന് ഹോളിവുഡിന്റെ 'സ്ട്രാറ്റജിക് സ്റ്റാറിലേക്ക്'; സെൻഡെയ എന്ന ബോക്സ് ഓഫീസ് വിസ്മയം

അതേസമയം, 'ദി ഒഡീസി'യുടെ വമ്പൻ വിജയം യൂണിവേഴ്സൽ പിക്‌ചേഴ്സിനും വലിയ നേട്ടമാണ് സമ്മാനിച്ചത്. 2026ൽ ആഗോള ബോക്സ് ഓഫീസിൽ 4 ബില്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ സ്റ്റുഡിയോയായി യൂണിവേഴ്സൽ മാറി. ഇതോടെ ഈ വർഷത്തെ കളക്ഷനിൽ ഡിസ്നിയെ പോലും സ്റ്റുഡിയോ പിന്തള്ളിയിരിക്കുകയാണ്. 2026ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന് ആഭ്യന്തര വിപണിയിൽ 1.53 ബില്യൺ ഡോളറും അന്താരാഷ്ട്ര വിപണിയിൽ 2.48 ബില്യൺ ഡോളറുമാണ് സ്റ്റുഡിയോ ഇതുവരെ നേടിയത്. ഈ നേട്ടത്തിൽ 'ദി ഒഡീസി'യുടെ മികച്ച പ്രകടനം നിർണായക പങ്കുവഹിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ക്രിസ്റ്റഫർ നോളന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാം വാരാന്ത്യ ആഭ്യന്തര കളക്ഷനും 'ദി ഒഡീസി'യാണ് സ്വന്തമാക്കിയത്. അമേരിക്കയിൽ മാത്രം മൂന്നാം വാരാന്ത്യത്തിൽ ചിത്രം 51 മില്യൺ ഡോളർ നേടി. ഇതേ കാലയളവിൽ അന്താരാഷ്ട്ര വിപണികളിൽ നിന്ന് 85.2 മില്യൺ ഡോളറും ചിത്രത്തിന് ലഭിച്ചു. ആഗോള ഐമാക്‌സ് തിയേറ്ററുകളിൽ നിന്ന് മൂന്നാം വാരാന്ത്യത്തിൽ മാത്രം 44.7 മില്യൺ ഡോളർ നേടിയതോടെ ചിത്രത്തിന്റെ ആകെ ഐമാക്‌സ് കളക്ഷൻ 221 മില്യൺ ഡോളറിലെത്തി. ഇതോടെ, ഐമാക്‌സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമെന്ന നേട്ടവും 'ദി ഒഡീസി' സ്വന്തമാക്കി.

നോളന്റെ 'ദി ഒഡീസി'യെ പിന്നിലാക്കി 'സ്പൈഡർമാൻ'; ബോക്സ് ഓഫീസിൽ ചരിത്രനേട്ടം
ഗ്രീക്ക് പുരാണത്തിന്റെ IMAX അനുഭവം

അതേസമയം, 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ, സ്പെയിൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ സർവകാല ഓപ്പണിംഗ് റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്. സ്പൈഡർമാൻ ഫ്രാഞ്ചൈസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗിനൊപ്പം, നടി സെൻഡയ, സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ, സോണി പിക്‌ചേഴ്സ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് വിജയമായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

നോളന്റെ 'ദി ഒഡീസി'യെ പിന്നിലാക്കി 'സ്പൈഡർമാൻ'; ബോക്സ് ഓഫീസിൽ ചരിത്രനേട്ടം
നോളന്റെ 'ഒഡിസി'ക്ക് പിന്നിലെ ഭ്രാന്തൻ ടെക്നോളജി
Summary

Spider-Man: Brand New Day has shattered global opening records, surpassing Christopher Nolan's The Odyssey in opening performance and IMAX momentum. The Marvel blockbuster earned a massive $927 million worldwide debut, becoming Hollywood's second-biggest opening ever, while The Odyssey continues its strong run toward the $1 billion milestone.

Madism Digital
madismdigital.com