'ഞങ്ങളെ പൂർണ്ണമായും അവഗണിച്ചു'; ദി ഒഡീസി നിർമാതാക്കൾക്കെതിരെ ആരോപണവുമായി വൈക്കിങ് കപ്പലുടമകൾ

ആരോപണങ്ങൾ പൂർണ്ണമായും തള്ളി യൂണിവേഴ്സൽ പിക്ചേഴ്സ്
'ഞങ്ങളെ പൂർണ്ണമായും അവഗണിച്ചു'; ദി ഒഡീസി നിർമാതാക്കൾക്കെതിരെ ആരോപണവുമായി വൈക്കിങ് കപ്പലുടമകൾ
Published on

ക്രിസ്റ്റഫർ നോളന്റെ പുതിയ ഹോളിവുഡ് ചിത്രമായ 'ദി ഒഡീസി' ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുന്നതിനിടെ, ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി ഒരു കപ്പൽ ഉടമ. സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച തങ്ങളുടെ വൈക്കിങ് കപ്പലിന് കേടുപാടുകൾ സംഭവിച്ചെന്നും, ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവായ തുക നിർമാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സ് (Universal Pictures) ഇതുവരെ നൽകിയിട്ടില്ലെന്നുമാണ് ആരോപണം.

സിനിമയിൽ ഒരു പ്രാചീന ഗ്രീക്ക് യുദ്ധക്കപ്പലായി ഉപയോഗിച്ച 'ഗ്ലാഡ് അവ് ഗിൽബർഗ' (Glad av Gillberga) എന്ന വൈക്കിങ് കപ്പലിന്റെ ഉടമകളായ വൈക്കിംഗലെഡൻ (Vikingaleden) എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. ചിത്രീകരണത്തിന് ശേഷം കപ്പൽ കേടുപാടുകളോടെയാണ് തിരികെ ലഭിച്ചതെന്നും, ഇത് പരിഹരിക്കുന്നതിനായി ചെലവായ 6,000 ഡോളർ നൽകാൻ നിർമാതാക്കൾ തയ്യാറായില്ലെന്നും സംഘടനയുടെ ചെയർമാനായ പീറ്റർ ഒലൗസൺ ആരോപിച്ചു.

'ഞങ്ങളെ പൂർണ്ണമായും അവഗണിച്ചു'; ദി ഒഡീസി നിർമാതാക്കൾക്കെതിരെ ആരോപണവുമായി വൈക്കിങ് കപ്പലുടമകൾ
ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായി, 'ജനനായക'നില്‍ നിന്ന് സീനുകള്‍ പൂര്‍ണ്ണമായി വെട്ടിമാറ്റി; കണ്ണീരണിഞ്ഞ് നടി ആനന്ദി

"അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച സാധനങ്ങളുടെ ചിലവ് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്, പണിക്കൂലി ചോദിച്ചിട്ടില്ല. യൂണിവേഴ്സൽ പിക്ചേഴ്സ് പോലൊരു കമ്പനിക്ക് 6000 ഡോളർ നൽകാൻ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷെ അവർ ഞങ്ങളെ പൂർണ്ണമായും അവഗണിച്ചതുപോലെയാണ് തോന്നുന്നത്,"- പീറ്റർ ഒലൗസൺ പറഞ്ഞു.

കേടുപാടുകൾ പരിഹരിച്ചതിന് ശേഷം പണം നൽകാമെന്നായിരുന്നു നിർമാതാക്കളുമായുള്ള ആദ്യത്തെ ധാരണ. കപ്പൽ നിലവിൽ കേടുപാടുകൾ പരിഹരിച്ച് ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും സിനിമാക്കാരുടെ ഈ നിലപാട് വലിയ നിരാശയുണ്ടാക്കിയെന്നും പീറ്റർ കൂട്ടിച്ചേർത്തു.

എന്നാൽ കപ്പലുടമകളുടെ ആരോപണങ്ങൾ യൂണിവേഴ്സൽ പിക്ചേഴ്സ് നിഷേധിച്ചു. കപ്പലുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും അറ്റകുറ്റപ്പണികളുടെ തുക ഉൾപ്പെടെ പൂർണ്ണമായി അടച്ചു തീർത്തിട്ടുണ്ടെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കാനായി സംഘടനയുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ അറിയിച്ചു.

'ഞങ്ങളെ പൂർണ്ണമായും അവഗണിച്ചു'; ദി ഒഡീസി നിർമാതാക്കൾക്കെതിരെ ആരോപണവുമായി വൈക്കിങ് കപ്പലുടമകൾ
ബോക്‌സ് ഓഫീസില്‍ 'ജനനായക' തരംഗം; ആദ്യദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 78.27 കോടി

മാറ്റ് ഡാമൺ നായകനായെത്തിയ ദി ഒഡീസി, ഹോമറിന്റെ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ്. 250 മില്യൺ ഡോളർ ബജറ്റിലാണ് നോളൻ ഈ ചിത്രം ഒരുക്കിയത്. മാറ്റ് ഡാമൺ ഒഡീസിയസ് ആയി വേഷമിടുന്ന ചിത്രത്തിൽ ആനി ഹാതവേ, റോബർട്ട് പാറ്റിൻസൺ, ടോം ഹോളണ്ട്, സെൻഡയ, ലുപിറ്റ ന്യോങ്ഗോ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം വൈകാതെ തന്നെ 1 ബില്യൺ ഡോളർ ക്ലബ്ബിൽ കയറുമെന്നാണ് വിലയിരുത്തൽ.

Summary

Christopher Nolan's The Odyssey is dominating the global box office, but the owners of a Viking replica ship used in the film have accused the producers of failing to pay repair costs after filming. Universal Pictures has denied the allegations, saying all legitimate invoices have been settled.

Madism Digital
madismdigital.com