‘ദി തേർഡ് മർഡർ’; ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ, ഇത്തവണ സുനിൽ ഇബ്രാഹിമിന്റെത് ഒരു സൈക്കോളജിക്കൽ ത്രില്ലർ

സൈക്കോളജിക്കൽ ത്രില്ലറുമായി സുനിൽ ഇബ്രാഹിം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ
‘ദി തേർഡ് മർഡർ’; ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ, ഇത്തവണ സുനിൽ ഇബ്രാഹിമിന്റെത് ഒരു സൈക്കോളജിക്കൽ ത്രില്ലർ
Published on

‘റോയ്’, ‘അരികിൽ ഒരാൾ’, ‘ചാപ്റ്റേഴ്‌സ്’, ‘വൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥകൾ പറഞ്ഞ സംവിധായകനാണ് സുനിൽ ഇബ്രാഹിം. ഇത്തവണ അദ്ദേഹം എത്തുന്നത് ഒരു സൈക്കോളജിക്കൽ ത്രില്ലറുമായാണ്. ‘ദി തേർഡ് മർഡർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് കേരളത്തിലെ തിയറ്ററുകളിൽ എത്തും.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

‘ദി തേർഡ് മർഡർ’; ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ, ഇത്തവണ സുനിൽ ഇബ്രാഹിമിന്റെത് ഒരു സൈക്കോളജിക്കൽ ത്രില്ലർ
20-ാം വയസ്സിൽ സുഹൃത്തുക്കൾ, 30-ാം വയസ്സിൽ ജീവിതപങ്കാളികൾ; അഹാനയും നിമിഷും വിവാഹിതരായി

പേരിൽ തന്നെ ഒരു കുറ്റകൃത്യത്തിന്റെ സൂചനയുണ്ടെങ്കിലും ചിത്രം ഏത് വഴിയിലൂടെയാണ് കഥ പറയുന്നതെന്നത് സംവിധായകൻ ഇപ്പോൾ പൂർണമായി തുറന്നുവിട്ടിട്ടില്ല. സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത് എന്നതാണ് പുറത്തുവന്നിട്ടുള്ള വിവരം. അതുകൊണ്ടുതന്നെ കഥയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താതെ ചിത്രം തിയറ്ററിൽ കാണാൻ കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ.

സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമിക്കുന്ന ചിത്രം കേരളത്തിൽ തിയറ്ററുകളിലെത്തിക്കുന്നതും സ്വർണാലയ സിനിമാസ് തന്നെയാണ്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പരിചയസമ്പന്നരായ നിരവധി പേരുണ്ട്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ വി. സാജനാണ് എഡിറ്റർ. എം.എസ് ഫൈസൽ ഖാൻ കഥ ഒരുക്കിയിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും മെജോ ജോസഫാണ്.

ഷിജു തമീൻസ് പ്രോജക്ട് ഡിസൈനറായും എം. ബാവ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുന്നു. അരുൺ വി. എസ്, മനാഫ് വള്ളക്കടവ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറും സുഹൈൽ ഇബ്രാഹിം ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്.

‘ദി തേർഡ് മർഡർ’; ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ, ഇത്തവണ സുനിൽ ഇബ്രാഹിമിന്റെത് ഒരു സൈക്കോളജിക്കൽ ത്രില്ലർ
കാർത്തിയുടെ സിനിമകളിലെ കൊമേഡിയനിൽ നിന്ന് നായകനിലേക്ക്; കാർത്തിക്കൊപ്പം ബോക്സോഫീസ് ക്ലാഷിൽ സൂരി!

അമൽ ചന്ദ്രൻ മേക്കപ്പും അക്ഷയ പ്രേംനാഥ് കോസ്റ്റ്യൂംസും കൈകാര്യം ചെയ്യുന്നു. എ.ബി ജുബിനാണ് സൗണ്ട് ഡിസൈൻ. വിനോദ് പി. ശിവറാം സൗണ്ട് മിക്സിങ് നിർവഹിക്കുന്നു. രമേഷ് സി.പി.ഡി.ഐ. പ്രൊഡ്യൂസറാണ്. കൊച്ചിയിലെ ഐ.വി. എഫ്.എക്സാണ് ചിത്രത്തിന്റെ വി.എഫ്.എക്സ് ഒരുക്കുന്നത്. സുനിൽ ഇബ്രാഹിം ഇത്തവണ പറയുന്ന കുറ്റകൃത്യത്തിന്റെ കഥ എങ്ങനെയായിരിക്കും എന്നറിയാൻ ഇനി കാത്തിരിക്കാം.

Summary

Sunil Ibrahim returns with a psychological thriller titled The Third Murder, starring Saiju Kurup, Indrans and Vinay Forrt in key roles. Produced by Sudarsanan Kanjiramkulam under Swarnalaya Cinemas, the film features a strong ensemble cast and releases in Kerala theatres on October 2, promising another intriguing mystery from the director.

Madism Digital
madismdigital.com