തങ്ക നച്ചത്തിരം 2026': വിജയ്‌യെ 'പരിഹാസപാത്രമാക്കി' ടീസർ; തിരഞ്ഞെടുപ്പ് വരെ റിലീസ് തടയണമെന്ന് ഹർജി

അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ വർഷങ്ങൾക്കിപ്പുറം തമിഴ്‌നാടിന്റെ നിയമസഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ സംസ്കാരവും ഒരിക്കൽ കൂടി നിർണായകമാവുന്ന സാഹചര്യമാണുള്ളത്
തങ്ക നച്ചത്തിരം 2026': വിജയ്‌യെ 'പരിഹാസപാത്രമാക്കി' ടീസർ; തിരഞ്ഞെടുപ്പ് വരെ റിലീസ് തടയണമെന്ന് ഹർജി
Published on

സിനിമാ-രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ വീണ്ടും തമിഴ്നാട് രാഷ്ട്രീയം. ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വിവാദങ്ങൾക്ക് വേദിയാവുകയാണ് തമിഴ്നാട്. തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കഥയാണെന്ന പ്രചാരങ്ങൾക്ക് നാടുവിലായിരിക്കുകയാണ് 'തങ്ക നച്ചത്തിരം 2026' അഥവാ 'ടി.എൻ 2026' എന്ന ചിത്രത്തിന്റെ ടീസർ. തമിഴ്‌നാട്ടിലെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകളാണ് ഇതിനെ ചൊല്ലി നടക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളും ടീസറിൽ വ്യക്തമാണ്. 'ടി.എൻ 2026'ന്റെ റിലീസ്, തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയും ഫയൽ ചെയ്യപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തങ്ക നച്ചത്തിരം 2026': വിജയ്‌യെ 'പരിഹാസപാത്രമാക്കി' ടീസർ; തിരഞ്ഞെടുപ്പ് വരെ റിലീസ് തടയണമെന്ന് ഹർജി
വിജയിക്കെതിരെ പാളയത്തിൽ പട? കുടുംബത്തെ ബഹുമാനിക്കാൻ പഠിക്കണമെന്ന് ടിവികെ നേതാവ്

ഏപ്രിൽ 2 വ്യാഴാഴ്ച പുറത്തിറക്കിയ ചിത്രത്തിന്‍റെ ടീസറിൽ നാട്ടി നടരാജ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം നടനും രാഷ്ട്രീയക്കാരനുമായ വിജയ്‍യെ പോലെയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. ഒരു 'രാഷ്ട്രീയ കോമഡി'യായി വിജയ്‍യെ അവതരിപ്പിക്കലാണ് ചിത്രത്തിന്റെ അജണ്ടയെന്നും വിമർശനമുണ്ട്. ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് ചിത്രത്തിലെ പ്രധാന നടൻ നാട്ടി നടരാജ് എൻ.ഡി.ടി.വിയോട് പ്രതികരിച്ചത് കഥാപാത്രം ടി.വി.കെ വിജയ് യെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നാണ്.

അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ വർഷങ്ങൾക്കിപ്പുറം തമിഴ്‌നാടിന്റെ നിയമസഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ സംസ്കാരവും ഒരിക്കൽ കൂടി നിർണായകമാവുന്ന സാഹചര്യമാണുള്ളത്. നീണ്ട സിനിമാ ജീവിതത്തിനിപ്പുറം ജനസേവനം ലക്ഷ്യം വെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ നിരവധി സാംസ്‌കാരിക പ്രവർത്തകരുള്ള രാഷ്ട്രീയ പാരമ്പര്യമാണ് തമിഴകത്തിന്റേത്. എംജെആറിനെയും ജയലളിതയേയും പോലെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വ്യതിചലനങ്ങൾ ഉണ്ടാക്കിയ ബഹുമുഖ പ്രതിഭകൾക്ക് ശേഷം പിന്നീടും നിരവധി വ്യക്തികൾ ചലച്ചിത്ര മേഖലയിൽ നിന്നും രാഷ്ട്രീയം ലക്ഷ്യമാക്കിയെത്തിയെങ്കിലും പച്ച പിടിക്കാതെ പോയവരുമുണ്ട്.

തങ്ക നച്ചത്തിരം 2026': വിജയ്‌യെ 'പരിഹാസപാത്രമാക്കി' ടീസർ; തിരഞ്ഞെടുപ്പ് വരെ റിലീസ് തടയണമെന്ന് ഹർജി
‘ജന നായകൻ’ വീണ്ടും പ്രതിസന്ധിയിൽ; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് മാറ്റിവെച്ചു

ഇവിടെയാണ് വിജയ്‌യെ പോലെ ശക്തമായ ആരാധക പിന്തുണയുള്ള ഒരു താരത്തിന്റെ കടന്നു വരവ്. പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റുമടക്കം രണ്ട് മണ്ഡലങ്ങളിലായാണ് വിജയ് ജനവിധി തേടുന്നത്. എന്നാൽ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തിയ മറ്റ് താരങ്ങൾക്ക് ലഭിച്ച സ്വീകാര്യതയല്ല വിജയ്ക്ക് ലഭിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സിനിമയിൽ നിന്നും വിരമിക്കുന്ന വിജയ് അഭിനയിച്ച അവസാന ചിത്രം 'ജന നായകൻ' ഇന്നും റിലീസിനായി കാത്തുനിൽക്കുകയാണ്. കൃത്യമായ രാഷ്ട്രീയ പക പോക്കലാണ് ഇതിനു പിന്നിലെന്നാണ് വിജയ്‍യും ടിവികെയും ഉന്നയിക്കുന്നത്.

English Summary: The teaser of TN 2026 (Thanga Natchathiram 2026) has sparked controversy in Tamil Nadu ahead of the state elections, with claims that it resembles the political journey of Vijay. A petition has reportedly been filed in the Madras High Court seeking to delay the film’s release until after the elections.

Related Stories

No stories found.
Madism Digital
madismdigital.com