ജോജി മുതൽ മേള വരെ; സിനിമയുടെ ടൈറ്റിൽ 'തലവര' മാറ്റിയ വരുൺ സുബ്രഹ്മണ്യൻ

ടൈറ്റിൽ ഡിസൈനുകളിലെ സൂക്ഷ്മമായ വിഷ്വൽ എലമെന്റുകളിലൂടെയും ടൈപ്പോഗ്രഫി പരീക്ഷണങ്ങളിലൂടെയും ശ്രദ്ധേയനായ ഡിസൈനർ വരുൺ സുബ്രഹ്മണ്യൻ.
ജോജി മുതൽ മേള വരെ; സിനിമയുടെ ടൈറ്റിൽ 'തലവര' മാറ്റിയ വരുൺ സുബ്രഹ്മണ്യൻ
Published on: 

തിയേറ്ററുകളിൽ ഒരു സിനിമയുടെ കഥ തുടങ്ങുന്നതിന് മുൻപ് പ്രേക്ഷകരിലേക്ക് ആദ്യമെത്തുന്നത് അതിന്റെ പേരാണ്. സിനിമയുടെ പ്രമേയത്തെയും മൂഡിനെയും സൂചിപ്പിക്കുന്ന ടൈറ്റിൽ ഡിസൈൻ അതുകൊണ്ടുതന്നെ പ്രൊഡക്ഷൻ രംഗത്ത് വലിയ പ്രാധാന്യമുള്ള ഒന്നാണ്. 'ജോജി', 'പ്രേമലു', 'പൊൻമാൻ', 'ബാലൻ', 'ആശ', 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' തുടങ്ങി ഒട്ടേറെ സിനിമകളുടെ ശ്രദ്ധേയമായ ടൈറ്റിലുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് യെല്ലോ ടൂത്ത്സിലെ ക്രിയേറ്റീവ് ഹെഡും ടൈറ്റിൽ ഡിസൈനറുമായ വരുൺ സുബ്രഹ്മണ്യനാണ്. കഥയിലെ സൂക്ഷ്മമായ സൂചനകൾ അക്ഷരങ്ങളിലും ടെക്സ്ചറുകളിലും ഒളിപ്പിച്ച് ടൈറ്റിലുകൾക്ക് വേറിട്ടൊരു സ്വത്വം നൽകുന്ന തന്റെ രീതിയെക്കുറിച്ച് ഒരഭിമുഖത്തിൽ വരുൺ മനസ്സ് തുറക്കുന്നു.

ജോജി മുതൽ മേള വരെ; സിനിമയുടെ ടൈറ്റിൽ 'തലവര' മാറ്റിയ വരുൺ സുബ്രഹ്മണ്യൻ
‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി

''കുട്ടിക്കാലത്ത് സുഹൃത്തുക്കളുടെ കൈകളിൽ പേനകൊണ്ട് ടാറ്റൂ മോഡലിൽ പേരെഴുതിക്കൊടുത്തതും പഴയ പത്രങ്ങളിലെ സിനിമാ പോസ്റ്ററുകളിലെ ടൈറ്റിലുകൾ ശ്രദ്ധിച്ചിരുന്നതുമാണ് ഈ മേഖലയിലേക്കുള്ള വഴിതുറന്നത്. വിജയ് ചിത്രങ്ങളായ തുപ്പാക്കി, കത്തി എന്നിവയുടെ ടൈറ്റിലുകൾ സിനിമയുടെ പേരുമായി ബന്ധപ്പെടുത്തി ഡിസൈൻ ചെയ്തത് അന്ന് വലിയ കൗതുകമായിരുന്നു''- വരുൺ പറയുന്നു.

യെല്ലോ ടൂത്ത് ഉടമയും മെന്ററുമായ അനീഷിന്റെ നിർദേശപ്രകാരമാണ് വരുൺ ബ്രാൻഡിങ് മേഖലയിലെ ലോഗോ ഡിസൈൻ മാതൃക ടൈറ്റിലിൽ പരീക്ഷിണം തുടങ്ങിയത്. ലോഗോകളിലെ ഹിഡൻ മീനിങ്ങുകൾ ടൈറ്റിലിൽ ഒളിപ്പിച്ചുവെക്കുന്ന രീതി ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' പോലുള്ള ചിത്രങ്ങളിലുണ്ടായിരുന്നു. ദിലീഷ് പോത്തൻ നൽകിയ സൂചന പ്രകാരം കഥയിലെ പ്രധാന ഭാഗങ്ങൾ നേരിട്ട് പറയാതെ ടൈറ്റിലിനുള്ളിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. ചിത്രം കണ്ടശേഷമാണ് പലർക്കും ആ ഡിസൈൻ എലമെന്റിന്റെ പൂർണ അർഥം വ്യക്തമായത്. സംവിധായകർ നൽകുന്ന ഇത്തരം കൃത്യമായ ഇൻപുട്ടുകൾ ഡിസൈനിങ്ങിൽ വലിയ സഹായമാകാറുണ്ട്. തുടരും എന്ന ചിത്രത്തിൽ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ശരീരത്തിലെ തുന്നൽ പാട് ടൈറ്റിലിൽ ഉപയോഗിച്ചതും ഇത്തരമൊരു ചർച്ചയിൽ നിന്നായിരുന്നു''. വരുൺ പറഞ്ഞു യെല്ലോ ടൂത്തിൽ ചേർന്ന ശേഷം വരുൺ ചെയ്യുന്ന ആദ്യ പ്രൊജക്ടാണ് 'ജോജി'.

മറ്റ് പ്രധാന ചിത്രങ്ങളുടെ ഡിസൈനിങ് പ്രോസസിനെക്കുറിച്ചും വരുൺ വിശദീകരിക്കുന്നുണ്ട്. 'പൊൻമാൻ' എന്ന ചിത്രത്തിൽ സ്വർണം വീണ്ടെടുക്കാനുള്ള നായകന്റെ ശ്രമത്തെ ജ്വല്ലറി ഡിസൈനുമായി കണക്ട് ചെയ്താണ് ടൈറ്റിലാക്കിയത്. 'പൊൻ' മലയാളത്തിലും 'മാൻ' ഇംഗ്ലീഷിലുമായിരിക്കണം എന്ന നിർദേശവുമുണ്ടായിരുന്നു. ആദ്യ ഓപ്ഷൻ തന്നെ അണിയറപ്രവർത്തകർ ഉറപ്പിച്ചു. പഴയ 'ബാലൻ' സിനിമയുടെ റെട്രോ ഫീൽ നിലനിർത്തിക്കൊണ്ടാണ് പുതിയ ബാലൻ ടൈറ്റിൽ ചെയ്തത്.

'പ്രേമലു'വിൽ ഹൈദരാബാദ് പശ്ചാത്തലമായതിനാൽ തെലുങ്ക് അക്ഷരങ്ങളുടെ വളവുകൾ മലയാളത്തിൽ പരീക്ഷിക്കുന്നതിനിടയിലാണ് പ്രത്യേക കൈയക്ഷര ശൈലി ലഭിച്ചത്. 'എക്കോ'യിൽ ലളിതമായ വായനയ്ക്കൊപ്പം 'o' എന്ന അക്ഷരത്തിന് മുകളിൽ വര നൽകി ഭാഷാ വ്യത്യാസം കൊണ്ടുവന്നു. വാക്കിന്റെ അർഥം പോലെ വെള്ളത്തിന്റെ ഒഴുക്കിന്റെ ഫീൽ നൽകിയാണ് 'ഉള്ളൊഴുക്ക്' ടൈറ്റിൽ പൂർത്തിയാക്കിയത്. 'ആശ'യുടെ കാര്യത്തിൽ സംവിധായകൻ നൽകിയ 'മുഖം' സിനിമയുടെ ടൈറ്റിൽ റഫറൻസ് ഉപയോഗിച്ച് ഒരു വരയിൽ തുടങ്ങി അതേ വരയിൽ അവസാനിക്കുന്ന രീതിയാണ് പിന്തുടർന്നത്.

ജോജി മുതൽ മേള വരെ; സിനിമയുടെ ടൈറ്റിൽ 'തലവര' മാറ്റിയ വരുൺ സുബ്രഹ്മണ്യൻ
‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി

ഒരു വാക്കിന്റെ നിറവും ടെക്സ്ചറും മാറ്റുന്നതിലൂടെ അതിന്റെ മൂഡ് ത്രില്ലറായോ ഹൊററായോ മാറ്റാൻ ടൈപ്പോഗ്രഫിക്ക് കഴിയും. മുൻപ് 'ഓൾഡ് മങ്ക്സ്' എന്ന ഏജൻസി 'വിലായത്ത് ബുദ്ധ'യ്ക്കായി മരത്തിൽ കൊത്തിവെച്ച് ഫോട്ടോഷൂട്ട് ചെയ്ത ടൈറ്റിൽ ഡിസൈൻ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. 'ധൂമകേതു'വിന്റെ സംവിധായകൻ സുധി മാഡിസനുമായും 'മേള'യുടെ അണിയറപ്രവർത്തകരുമായും നേരത്തെയുള്ള സൗഹൃദം ഡിസൈൻ വേഗത്തിലാക്കാൻ സഹായിച്ചു. ഓഫീസിലെ എല്ലാവരും മമ്മൂട്ടി ഫാൻസായതിനാൽ മമ്മൂക്കയ്ക്കുള്ള ട്രിബ്യൂട്ടായാണ് ഒരാഴ്ചകൊണ്ട് മേളയുടെ ടൈറ്റിൽ ഒരുക്കിയത്.

ജോജി മുതൽ മേള വരെ; സിനിമയുടെ ടൈറ്റിൽ 'തലവര' മാറ്റിയ വരുൺ സുബ്രഹ്മണ്യൻ
മരണത്തിന്റെ വക്കിലെ മനുഷ്യരും, ഒരപൂർവ കൂടിക്കാഴ്ചയും; ‘ചെവിട്ടോർമ’ ട്രെയിലർ പുറത്ത്

കോളജ് പഠനകാലത്ത് ഹൃദയം സിനിമയ്ക്കായി ഒരു ഫാൻ മെയ്ഡ് ടൈറ്റിൽ ചെയ്ത് വിനീത് ശ്രീനിവാസനും വിശാഖിനും ഇൻസ്റ്റാഗ്രാമിൽ അയച്ചുകൊടുത്തിരുന്നു. പിന്നീട് യെല്ലോ ടൂത്തിലൂടെ 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ ചെയ്യാനെത്തിയപ്പോഴാണ് ഈ പഴയ അനുഭവം പങ്കുവെക്കാൻ സാധിച്ചത്. തുടർന്ന് വിനീത് ശ്രീനിവാസൻ നേരിട്ട് വിളിച്ച് 'കരം' എന്ന സിനിമയുടെ ടൈറ്റിൽ ഡിസൈൻ ഏൽപ്പിക്കുകയായിരുന്നുവെന്നും വരുൺ കൂട്ടിച്ചേർക്കുന്നു.

Summary

Title designer Varun Subramanian opens up about the creative process behind some of Malayalam cinema’s most distinctive title designs, from Joji and Premalu to Ponman, Asha and Mela. He explains how hidden visual meanings, typography, textures and filmmakers’ inputs shape the identity of each title.

Madism Digital
madismdigital.com