'എംഎല്‍എമാരുടെ വിദ്യാഭ്യാസ യോഗ്യത കണ്ടില്ലേ...' പ്രകാശ് രാജിന്റെ വിമര്‍ശനത്തിന് ടിവികെ പ്രവര്‍ത്തകരുടെ മറുപടി

നിലവിൽ ഇന്ത്യയിലുള്ള മറ്റേത് സംസ്ഥാന മന്ത്രിസഭകളെക്കാൾ വിദ്യാസമ്പന്നരായ മന്ത്രിമാരാണ് സഭയെ നയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജിന് മറുപടിയുമായി വിജയ് ആരാധകർ
'എംഎല്‍എമാരുടെ വിദ്യാഭ്യാസ യോഗ്യത കണ്ടില്ലേ...' പ്രകാശ് രാജിന്റെ വിമര്‍ശനത്തിന് ടിവികെ പ്രവര്‍ത്തകരുടെ മറുപടി
Published on

തമിഴ്‌നാട്ടില്‍ വിജയ് നേടിയ വിജയത്തെ വിമര്‍ശിച്ച നടന്‍ പ്രകാശ് രാജിന് സോഷ്യല്‍ മീഡിയയില്‍ മറുപടിയുമായി ടിവികെ പ്രവര്‍ത്തകര്‍. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രകാശ് രാജ് നടത്തിയ പ്രതികരണങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍ വച്ചാണ് ടിവികെ മറുപടി നല്‍കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിലാകെ ട്രെന്‍ഡിങ് ആവുകയാണ് വിജയ് ആരാധകരുടെ മറുപടി പോസ്റ്റുകളും റീലുകളും.

വിജയ് ആരാധകനാണോ, എങ്കില്‍ ഉടന്‍ തന്നെ പൊന്നാടയണിയിച്ച് എംഎല്‍എ ആവുന്ന സംവിധാനമാണ് ടിവികെയിലുള്ളത് എന്ന നിലയില്‍ ആയിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. എന്നാല്‍ വിജയ്ക്കും ടിവികെയ്ക്കും മികച്ച വിജയം നല്‍കിയ ജനവിധിയിലേക്ക് നയിച്ച പാര്‍ട്ടിയുടെ പ്രചാരണവും ഇടപെടലുകളും എതിരാളികള്‍ പോലും അംഗീകരിച്ചിരിക്കുന്നു എന്നാണ് ടിവികെ പ്രതികരണത്തിന്റെ ഉള്ളടക്കം. ടിവികെയുടെ ജന പ്രതിനിധികളുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

'എംഎല്‍എമാരുടെ വിദ്യാഭ്യാസ യോഗ്യത കണ്ടില്ലേ...' പ്രകാശ് രാജിന്റെ വിമര്‍ശനത്തിന് ടിവികെ പ്രവര്‍ത്തകരുടെ മറുപടി
ലീഗ് പിന്തുണ വി ഡി സതീശന് തിരിച്ചടിയാകുന്നു? 'ന്യൂനപക്ഷ പ്രീണനം' ഭയന്ന് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

പ്രകാശ് രാജിന്റെ വാക്കുകൾ:

വിജയ്‌യുടെ ഡ്രൈവർക്കോ ഏന്തെങ്കിലുമൊരു ആരാധകനോ എംഎൽഎ ആവണമെങ്കിൽ നാളെ അതാവാം. അതിന് കേവലം വിജയ് ആരാധകൻ മാത്രമായിരുന്നാൽ മതി. യഥാർത്ഥത്തിൽ ഇവരെല്ലാം ആരാണ്? ഒരുപക്ഷെ അവർക്കും പോലും അറിയുന്നുണ്ടാവുകയില്ല താൻ എങ്ങനെയാണ് ഈ സ്ഥാനത്തിന് അർഹനായതെന്ന്. വിജയ് ആരാധകനാണോ, എങ്കിൽ ഉടൻ തന്നെ പൊന്നാടയണിയിച്ച് എംഎൽഎ ആവുന്ന സംവിധാനമാണ് ടിവികെയിലുള്ളത്.

'എംഎല്‍എമാരുടെ വിദ്യാഭ്യാസ യോഗ്യത കണ്ടില്ലേ...' പ്രകാശ് രാജിന്റെ വിമര്‍ശനത്തിന് ടിവികെ പ്രവര്‍ത്തകരുടെ മറുപടി
ഇപിഎസിന്റെ ജന്മദിനത്തില്‍ എഐഎഡിഎംകെയില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ ടിവികെയിലേക്ക്, ചുക്കാന്‍ പിടിച്ചത് ലീമ റോസ് മാര്‍ട്ടിന്‍

എന്നാൽ, വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ നിലവാരം ചൂണ്ടിക്കാണിച്ചാണ് ആരാധകർ ഇത്തരം പ്രചരണങ്ങൾക്ക് മറുപടി നൽകുന്നത്. ഡോക്ടറേറ്റ്, എഞ്ചിനീയർ, അഡ്വക്കേറ്റ്സ്, ബിരുദാനന്തര ബിരുദമുള്ളവർ എന്നിങ്ങനെ നിലവിൽ ഇന്ത്യയിലുള്ള മറ്റേത് സംസ്ഥാന മന്ത്രിസഭകളെക്കാൾ വിദ്യാസമ്പന്നരായ മന്ത്രിമാരാണ് സഭയെ നയിക്കുന്നത് എന്നതാണ് ആരാധകർ എടുത്തു പറയുന്ന പ്രധാന ഘടകം.

33 വർഷത്തെ സിനിമാ ജീവിതത്തിൽ നിന്നും വിരമിച്ചുകൊണ്ടായിരുന്നു വിജയ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുറപ്പിച്ചത്. രണ്ട് വർഷം മുൻപ് വിജയ്‌യുടെ അധ്യക്ഷതയിൽ രൂപീകരിച്ച 'തമിഴ വെട്രി കഴകം' എന്ന പാർട്ടിയെ പ്രതിനിധീകരിച്ച് കഴിഞ്ഞ തമിഴ്‌നാട് നിയമ തിരഞ്ഞെടുപ്പിൽ മത്സരിച്ച വിജയ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സർക്കാർ രൂപീകരിക്കുന്നതിൽ വലിയ സങ്കീർണതകൾ നേരിടേണ്ടി വന്നുവെങ്കിലും സിപിഐ, സിപിഎം എന്നിങ്ങനെയുള്ളവരുടെ സഖ്യത്തോടെയാണ് വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് കയറിയത്.

ഇതിനിടയിൽ ടിവികെയുടെ ഡിജിറ്റൽ മീഡിയ ആശയങ്ങൾക്കും മികച്ച പ്രശംസയാണ് വ്യാപകമായി ലഭിക്കുന്നത്. ഓൺലൈനിൽ ദശലക്ഷക്കണക്കിന് ആളുകളുമായി ബന്ധപ്പെടാൻ ഹ്രസ്വ രൂപത്തിലുള്ള വീഡിയോകൾ, യുവജന ഇടപഴകൽ കാമ്പെയ്നുകൾ, സംവേദനാത്മക സോഷ്യൽ മീഡിയ ചർച്ചകൾ, ക്രിയേറ്റീവ് വിഷ്വൽ ബ്രാൻഡിംഗ് തുടങ്ങിയ പ്രചാരണ രീതികൾക്ക് തമിഴ്നാട്ടിലെ ഏറ്റവും മികച്ച 'രാഷ്ട്രീയ പ്രചാരണ ഐഡന്റിറ്റി' ലഭിച്ചിരിക്കുകയാണ്.

English Summary: Vijay fans strongly responded to actor-politician Prakash Raj over his remarks targeting members of the TVK cabinet. Supporters highlighted the educational qualifications and professional backgrounds of the ministers while praising TVK’s digital campaign strategies and youth-oriented political branding.

Madism Digital
madismdigital.com