'ഞാൻ 15 വർഷം തെരുവിൽ അലഞ്ഞു, രണ്ട് വർഷം കൊണ്ട് വിജയ് അധികാരത്തിലെത്തി'; ടിവികെയുടെ വളർച്ചയിൽ അസൂയ ഉണ്ടെന്ന് പവൻ കല്യാൺ

തമിഴ്നാട്ടിൽ വിജയ് നേടിയ ചരിത്രവിജയത്തിൽ അസൂയ തോന്നുന്നു; പവൻ കല്യാണിന്റെ തമാശ പ്രതികരണം ശ്രദ്ധേയമാകുന്നു
'ഞാൻ 15 വർഷം തെരുവിൽ അലഞ്ഞു, രണ്ട് വർഷം കൊണ്ട് വിജയ് അധികാരത്തിലെത്തി'; ടിവികെയുടെ വളർച്ചയിൽ അസൂയ ഉണ്ടെന്ന് പവൻ കല്യാൺ
Published on

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകിയ തമിഴക വെട്രി കഴകം നേടിയ ഉജ്ജ്വല വിജയവും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. വിജയ്‌യുടെ അതിവേഗ ഉയർച്ചയിൽ തനിക്കു ചെറിയ അസൂയ തോന്നിയതായി തമാശ രൂപേണ പ്രതികരിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ.

മാറ്റം ആഗ്രഹിച്ച ജനങ്ങളുടെ ശക്തമായ തീരുമാനമെടുക്കൽ ആയിരുന്നു ടിവികെയുടെ ഈ വിജയത്തിന് പിന്നിലെന്ന് പവൻ കല്യാൺ അഭിപ്രായപ്പെട്ടു. “ഇന്നത്തെ തമിഴ് രാഷ്ട്രീയ സാഹചര്യം നോക്കുമ്പോൾ എനിക്ക് അസൂയ തോന്നുകയാണ്. കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിലാണ് വിജയം സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഏകദേശം 15 വർഷത്തെ തെരുവുകളിലൂടെയുള്ള സഞ്ചാരവും പ്രവർത്തനമുമായിരുന്നു ഞാൻ നടത്തിയത്. ഒരു രാഷ്ട്രീയ പാർട്ടി മുന്നോട്ട് നയിക്കാൻ ജനങ്ങളുടെ പ്രതീക്ഷകളും വികാരങ്ങളും ആഴത്തിൽ മനസ്സിലാക്കണം,” എന്നും അദ്ദേഹം വ്യക്തമാക്കി.

'ഞാൻ 15 വർഷം തെരുവിൽ അലഞ്ഞു, രണ്ട് വർഷം കൊണ്ട് വിജയ് അധികാരത്തിലെത്തി'; ടിവികെയുടെ വളർച്ചയിൽ അസൂയ ഉണ്ടെന്ന് പവൻ കല്യാൺ
വേണം 10 പേരുടെ പിന്തുണ, പറഞ്ഞ ആദർശം വിട്ട് ബിജെപി കൂട്ട് തേടുമോ? തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്ക്കു മുന്നിലെ വഴികൾ

പവൻ കല്യാണിന്റെ രാഷ്ട്രീയ ജീവിതം ഏറെ വെല്ലുവിളികളിലൂടെ കടന്നുപോയതാണ്. 2014-ൽ ജനസേന പാർട്ടി രൂപീകരിച്ചെങ്കിലും തുടക്കത്തിൽ വലിയ തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടാനായില്ല. 2019-ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റുകളിലും അദ്ദേഹം പരാജയപ്പെട്ടു; പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. പിന്നീട് എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയതോടെ 2024-ൽ വലിയ വിജയം നേടി ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തി.

എന്നാൽ, ദശാബ്ദങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തമായിരുന്ന ഡിഎംകെ, എഐഎഡിഎംകെ എന്നീ പാർട്ടികളെ പിന്നിലാക്കി 2024-ൽ രൂപം കൊണ്ട ടിവികെ അധികാരത്തിലെത്തിയത് വലിയ രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. എം.ജി.ആർ, എൻ.ടി. രാമറാവു, ജയലളിത എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തോട് സാമ്യമുള്ള രീതിയിലാണ് വിജയ്‌യുടെ ഉയർച്ചയും വിശകലനം ചെയ്യപ്പെടുന്നത്.

'ഞാൻ 15 വർഷം തെരുവിൽ അലഞ്ഞു, രണ്ട് വർഷം കൊണ്ട് വിജയ് അധികാരത്തിലെത്തി'; ടിവികെയുടെ വളർച്ചയിൽ അസൂയ ഉണ്ടെന്ന് പവൻ കല്യാൺ
'തമിഴ്നാട്ടില്‍ വീണ്ടുമൊരു എംജിആര്‍ വേണ്ട', വിജയ്ക്ക് തടയിടാന്‍ ഉദയനിധി; ഡിഎംകെ - എഐഎഡിഎംകെ സഖ്യത്തിന് ചരടുവലികൾ

33 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ നിന്നും പൂർണമായും വിരമിക്കൽ പ്രഖ്യാപിച്ചായിരുന്നു വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. വിജയ്‌യെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും, വിരമിക്കൽ ചിത്രമായിരുന്ന 'ജന നായകനും' ഉൾപ്പെടെ ഉപയോഗിച്ച നടത്തിയ മുഴുവൻ നീക്കങ്ങളെയും അട്ടിമറിച്ചാണ് വിജയ് ചരിത്ര വിജയം നേടിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം അദ്ദേഹം സ്വീകരിക്കുന്ന ഓരോ നയങ്ങളും തീരുമാനങ്ങളും ഇന്ത്യൻ രാഷ്ട്രീയവും തമിഴ്‌നാടും ഏറെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

English Summary: Actor Vijay’s party TVK achieved a historic victory in Tamil Nadu, making him Chief Minister. Andhra Deputy CM Pawan Kalyan reacted humorously, expressing slight envy while praising the public’s desire for change.

Madism Digital
madismdigital.com